ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകുന്നതിനിടെ നെഞ്ചു വേദന; വൈദ്യ പരിശോധനക്കായി താലൂക്ക് ആശുപത്രിയില്‍ ചിരിച്ച് കളിച്ച് നടന്ന ബിഷപ്പിന് യാത്രക്കിടെ ശാരീരിക ബുദ്ധിമുട്ട്; യാത്ര വഴിതിരിച്ച് വിട്ട് പോലീസ് സംഘം കോട്ടയം മെഡിക്കല്‍ കോളേജില്‍
കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോട്ടയം പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകുന്നതിനിടെ നെഞ്ചു വേദന. വൈദ്യ പരിശോധനക്കായി താലൂക്ക് ആശുപത്രിയില്‍ എത്തിയ ചിരിച്ച് കളിച്ച് നടന്ന ബിഷപ്പിന് യാത്രക്കിടെ ശാരീരിക ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്.
ബിഷപ്പിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം ശരിയാണെന്ന നിഗമനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് എത്തിയതോടെയാണ് അറസ്റ്റ്. ബിഷപ്പിനെതിരേ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മൂന്നു ദിവസമായി ബിഷപ്പ് ഫ്രാങ്കോയെ തൃപ്പുണിത്തുറയിലെ െ്രെകം ബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തു വരികയായിരുന്നു .മൂന്നാം ദിവസമായ വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ അറസ്റ്റിലേക്ക് നീങ്ങുമെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ വൈകുന്നേരം വരെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞിരുന്നത്. എന്നാല്‍ എട്ടു മണിയോടു കൂടി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയതായി കോട്ടയം എസ്.പി എസ് ഹരിശങ്കര്‍ പറഞ്ഞു. തുടര്‍ന്ന് 9:15 ലോട് കൂടി ബിഷപ്പിനെ വൈദ്യപരിശോധനക്കായി തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇതിനു ശേഷം ഇന്ന് രാത്രി തന്നെ ബിഷപ്പിനെ കോട്ടയം പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.പി എസ് ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha