ഭർത്താവുമായി പിരിഞ്ഞു... ആ കുറവ് മാറ്റാൻ അധ്യാപിക തിരഞ്ഞെടുത്തത് വിദ്യാർത്ഥിയെ; ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടികാമുകനും ചുറ്റാനിറങ്ങിയത് തിരുവനന്തപുരത്ത്... സംഭവം ആലപ്പുഴയിൽ...

അധ്യാപികയെയും വിദ്യാര്‍ത്ഥിയെയും കാണാതായ സംഭവത്തില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മൊബൈല്‍ ഫോണ്‍ വിവരങ്ങൾ പരിശോധിച്ചതില്‍ ഞായറാഴ്ച ഇരുവരും തണ്ണീര്‍മുക്കത്തുനിന്നും കടന്നുവെന്നും തിങ്കളാഴ്ച വർക്കലയിൽ എത്തിയെന്നും സൂചന കിട്ടി. ഇതിന് പിന്നാലെ ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
തണ്ണീര്‍മുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ഒന്നിച്ച് കടന്നതായി സൂചന. തിങ്കളാഴ്ച വൈകീട്ട് ഫോണ്‍ ഓണായപ്പോള്‍ ഇവര്‍ വര്‍ക്കല പരിധിയിലാണെന്ന് കണ്ടെത്തി. 40 കാരിയായ അധ്യാപികയെ കാണാനില്ലെന്ന് കാട്ടി ചേര്‍ത്തല സിഐക്ക് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു . ഇരുവരും തിരുവനന്തപുരത്ത് കറങ്ങുകയാണെന്ന നിഗമനത്തിലാണ് പൊലീസ്. മുഹമ്മ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തും കന്യാകുമാരി ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും തിരച്ചില്‍ നടത്തിവരികയാണ്. ചേര്‍ത്തല സ്വദേശിയ അധ്യാപിക ഭര്‍ത്താവുമായി പിരിഞ്ഞു നില്‍ക്കുകയാണ്.
അധ്യാപികയെ കാണാതായെന്ന് മാത്രമാണ് ആദ്യം കരുതിയത്. ഇതിനിടയിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും കാണാതായതായി അറിയുന്നത്. തുടര്‍ന്നാണ് ഇരുവരും ഒരുമിച്ചു കടന്നതാകാമെന്ന സൂചന പൊലീസിന് ലഭിച്ചത്.
https://www.facebook.com/Malayalivartha

























