Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമൂഹമാധ്യമത്തിലെ അധിക്ഷേപം; വി.ആർ. സുധീഷ് നൽകിയ കേസിൽ ഷഹനാസ് കോടതിയിലെത്തി...


മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...


ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...


സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...


പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യമൊരുക്കി അമേരിക്ക..കുവൈത്ത്, സൗദി, യുഎഇ, ഇറാഖ്, സിറിയ, ജോർദാൻ എന്നിവിടങ്ങളിലെ വിവിധ താവളങ്ങളിൽയുഎസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്..

വാഹനാപകടത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബാലഭാസ്‌കറിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ തീവ്ര ശ്രമം; ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് എയിംസ് സംഘമെത്താന്‍ സാധ്യത; ലോകത്തിലെ മികച്ച ചികിത്സ നല്‍കി ബാലഭാസ്‌കറിനെ രക്ഷിക്കാന്‍ എല്ലാവരും ഒത്തുചേരുന്നു

28 SEPTEMBER 2018 09:35 AM IST
മലയാളി വാര്‍ത്ത

വാഹനാപകടത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബാലഭാസ്‌കറിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ എല്ലാവരും ഒത്തുചേരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രി ഐസിയുവില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ബാലഭാസ്‌കറിന് വേണ്ടി മലയാളികളെല്ലാവരും പ്രാര്‍ത്ഥനയിലാണ്. അതിനിടെ ലോകത്തിലെ മികച്ച ചികിത്സ നല്‍കി ബാലഭാസ്‌കറിനെ രക്ഷിക്കാന്‍ തീവ്ര ശ്രമവും നടക്കുകയാണ്. 

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അഭ്യര്‍ത്ഥന മാനിച്ച് എയിംസ് സംഘമെത്താന്‍ സാധ്യതയുണ്ട്. ബാലഭാസ്‌കറിന്റെ രോഗവിവരം ആശുപത്രി അധികൃതരുമായി സംസാരിച്ചതിന് ശേഷമാണ് മന്ത്രി എയിംസ് അധികൃതരുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അനന്തപുരി ആശുപത്രിയിലെ ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നു. ആവശ്യമെങ്കില്‍ എയിംസ് സംഘം എത്തുമെന്നാണ് അറിയുന്നത്.

അതേസമയം ബാലഭാസ്‌കറിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ബാലഭാസ്‌കര്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്. ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. ലക്ഷ്മിക്ക് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തി. വെന്റിലേറ്ററില്‍നിന്നും ഇന്ന് മാറ്റിയേക്കും.

അതിനിടെ, അപകടത്തില്‍ മരിച്ച രണ്ടു വയസുളള മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം തിട്ടമംഗലത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാലഭാസ്‌കറും ഭാര്യയും അബോധാവസ്ഥയിലായിരുന്നതിനാല്‍ ഇരുവരെയും കാണിക്കാതെയായിരുന്നു സംസ്‌കാരം.

തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മാറ്റി  (10 minutes ago)

അതിജീവിതയെ സ്വാധീനിക്കുവാനോ, ബന്ധപ്പെടാനോ പാടില്ല; വ്യവസ്ഥ ലംഘിച്ച രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍  (30 minutes ago)

സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയെന്ന് സ്‌കൂള്‍ അധികൃതര്‍  (44 minutes ago)

യുഎസ് ആക്രമണ ഭീഷണി; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശം  (57 minutes ago)

സ്വപ്നഭവനം സ്വന്തമാക്കാം; ലോട്ടറി ഭാഗ്യവും; ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!!!  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്  (2 hours ago)

മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...  (2 hours ago)

സമൂഹമാധ്യമത്തിലെ അധിക്ഷേപം; വി.ആർ. സുധീഷ് നൽകിയ കേസിൽ ഷഹനാസ് കോടതിയിലെത്തി...  (3 hours ago)

‘മിന്നൽ മാജിക്’ മദ്യത്തിന് പേരിട്ട വിഷയത്തിൽ മാർച്ച് 6 ന് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്...  (3 hours ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്: വിചാരണ ഏപ്രിൽ16 ന് തുടങ്ങും; 3 സാക്ഷികൾ ഏപ്രിൽ 16 ന് ഹാജരാകണം...  (3 hours ago)

ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...  (4 hours ago)

സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...  (4 hours ago)

സഭാ നടപടികള്‍ ഗില്ലറ്റിന്‍  (4 hours ago)

ട്രംപിന്റെ പടയൊരുക്കം;  (4 hours ago)

തന്ത്രിയോട് സർക്കാർ പകരം വീട്ടി.  (4 hours ago)

Malayali Vartha Recommends