ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയെയുംപത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടികാമുകനെയും കണ്ടെത്തി... ഭർത്താവുമായി പിരിഞ്ഞപ്പോൾ ആ കുറവ് മാറ്റാൻ 40കാരിയായ അധ്യാപിക തിരഞ്ഞെടുത്തത് പത്താക്ലാസ് വിദ്യാർത്ഥിയെ; ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടികാമുകനും ചുറ്റാനിറങ്ങിയത് ചെന്നൈയിൽ; സംഭവം ആലപ്പുഴയിൽ...

ചേര്‍ത്തലയില്‍ നിന്ന് കാണാതായ അധ്യാപികയേയും പത്താം ക്ലാസ് വിദ്യാര്‍ഥിയേയും ചെന്നൈയില്‍ നിന്നും കണ്ടെത്തി. ഫോണ്‍വിളികളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ കണ്ടെത്തിയത്. ഇരുവരേയും ഇന്ന് രാത്രിയോടെ ചേര്‍ത്തലയില്‍ എത്തിക്കും. കഴിഞ്ഞ 23 ഞായറാഴ്ചയാണ് തണ്ണീർമുക്കത്ത് നിന്നും ഇരുവരെയും കാണാതായത്.
മൊബൈല്‍ ഫോണ്‍ വിളികള്‍ പരിശോധിച്ചതില്‍ ഞായറാഴ്ച തണ്ണീര്‍മുക്കത്തുനിന്നാണ് ഇരുവരും യാത്രായായതെന്ന വിവരം പോലീസിന് ലഭിച്ചു. ഇതിനുശേഷം ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഫോണ്‍ ഓണായപ്പോള്‍ ഇവര്‍ വര്‍ക്കല പരിധിയിലാണെന്ന് കണ്ടെത്തി. അവിടെ നിന്നാണ് ഇവര്‍ ചെന്നൈയിലെത്തിയത്. വിദ്യാര്‍ഥി തണ്ണീര്‍മുക്കം സ്വദേശിയാണ്. ചേര്‍ത്തല സ്വദേശിയായ അധ്യാപിക ഭര്‍ത്താവുമായി പിരിഞ്ഞുനില്‍ക്കുകയാണ്. ഇവര്‍ക്ക് 10 വയസ്സുള്ള മകനുണ്ട്.
വിദ്യാര്‍ഥിയെ കാണാനില്ല എന്ന് കാട്ടി വീട്ടുകാര്‍ ആണ് മുഹമ്മ പോലീസില്‍ ആദ്യം പരാതി നല്‍കിയത്. പിന്നീടാണ് ഇതേ സ്‌കൂളിലെ ചേര്‍ത്തല സ്വദേശിനിയായ അധ്യാപികയേയും കാണാനില്ലെന്നുള്ള പരാതി ചേര്‍ത്തല പോലീസിന് ലഭിച്ചത്. ഇതോടെ അധ്യാപികയും വിദ്യാര്‍ഥിയും ഒന്നിച്ച് കടന്നതാണെന്ന സൂചനകള്‍ പോലീസിന് ലഭിച്ചു.
https://www.facebook.com/Malayalivartha

























