Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കേരളത്തില്‍ അകൗണ്ട് തുറക്കാന്‍ തുനിഞ്ഞിറങ്ങി ബിജെപി ; ക്രൈസ്തവ-മത ന്യൂനപക്ഷ സമുദായങ്ങളെ കൂടെ നിര്‍ത്തി ലോക്സഭാതെരഞ്ഞെടുപ്പില്‍ വിജയം നേടാൻ പുതിയ പരീക്ഷണം

28 SEPTEMBER 2018 11:59 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ അകൗണ്ട് തുറക്കാന്‍ എന്തും ചെയ്യാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ബിജെപി. ക്രൈസ്തവ-മത ന്യൂനപക്ഷ സമുദായങ്ങളെ കൂടെ നിര്‍ത്തി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടാനുള്ള പുതിയ പരീക്ഷണമാണ് ഇനി. ഭൂരിപക്ഷ സമുദായങ്ങള്‍ക്കൊപ്പം ക്രൈസ്തവ ന്യൂനപക്ഷങ്ങളെയും കൂടെ നിര്‍ത്താന്‍ കഴിഞ്ഞാല്‍ ബി.ജെ.പി.ക്ക് കേരളത്തില്‍ ഇക്കുറി അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈസ്തവ സമുദായത്തെ ലക്ഷ്യംവച്ച് നീങ്ങാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ പാര്‍ട്ടി നേതൃത്വത്തിന് നിര്‍ദേശം നല്‍കി. വൈദികരെയും ക്രൈസ്തവ മത മേലധ്യക്ഷന്മാരെയും കൈയിലെടുക്കാനുള്ള നീക്കങ്ങള്‍ ബി.ജെ.പി. തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആഹ്വാനമുണ്ടായത്. അതേസമയം കേരളം പോലുള്ള സംസ്ഥാനത്തും മതത്തെ ചല്ലി പാര്‍ട്ടിയിലും പുറത്തും വിവാദങ്ങള്‍ പുകയുകയാണ്. എന്നാല്‍ കേന്ദ്രത്തിന്റെ അനുമതിയൊടെയാണ് ഇത്തരമൊരു നീക്കം നടത്തുന്നത് എന്നതാണ് പാര്‍ട്ടി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള നല്‍കുന്ന വിശദ്ധീകരണം

അടുത്തിടെ കോട്ടയത്ത് മൂന്ന് വൈദികരെയും ഒരു വൈദിക ട്രസ്റ്റിയെയും സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള തന്നെ ഇടപെട്ട് പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നിരുന്നു. വളരെ വേഗത്തില്‍ ഈ മേഖലയില്‍ ഇടപെടണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. ഇതേച്ചൊല്ലി പാര്‍ട്ടിയിലും പുറത്തും വിവാദങ്ങള്‍ ഉണ്ടായി. എന്നാല്‍, കേന്ദ്രത്തില്‍നിന്നുള്ള പച്ചക്കൊടിയുടെ അടിസ്ഥാനത്തിലാണ് താന്‍ ഈ നീക്കത്തിനായി ഇറങ്ങിത്തിരിച്ചതെന്ന് സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടിയില്‍ വിശദീകരിച്ചു.

ബി.ജെ.പി. ഏതെങ്കിലും ഒരു മതത്തിന്റെ പാര്‍ട്ടിയല്ലെന്നും എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണെന്നു ബോധ്യപ്പെടുത്തി ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുമാണ് നീക്കം. മധ്യകേരളമാണ് പാര്‍ട്ടി പ്രധാനമായി ലക്ഷ്യമിടുന്നത്. ആദ്യ പടവ് വിജയകരമായി കടക്കാന്‍ കഴിഞ്ഞെന്നാണ് വൈദികരെ പാര്‍ട്ടിയില്‍ കൊണ്ടുവന്നതിനെ ന്യായീകരിച്ചുകൊണ്ട് ശ്രീധരന്‍ പിള്ള സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചത്. അടുത്തിടെ ആര്‍.എസ്.എസ്. സര്‍ സംഘചാലക് മോഹന്‍ ഭഗവത് ഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തില്‍, എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളലാണ് നിരാകരിക്കലല്ല തങ്ങളുടെ നയമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സമന്വയത്തിന്റെ പാര്‍ട്ടിയാണ് ബി.ജെ.പി.യെന്നും ശ്രീധരന്‍ പിള്ള യോഗത്തില്‍ വ്യക്തമാക്കി.

അതുപൊലെതന്നെ ബി.ജെ.പി.യിലേക്ക് ന്യൂനപക്ഷങ്ങളെ അടുപ്പിക്കുന്നതിന് താത്ത്വികമായ പിന്‍ബലം നല്‍കുന്നതിനാണ് രാജ്‌നാഥ് സിങ്ങും ശ്രദ്ധിച്ചത്. എല്ലാത്തരം വിശ്വാസികളെയും ഉള്‍ക്കൊണ്ട്, ലോകമേ തറവാട് എന്ന ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ഈ നയങ്ങള്‍ മൂലമാണ് ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയായി മാറാനായതെന്നും രാജ്നാഥ് സിങ് കേരള നേതാക്കളെ ഓര്‍മിപ്പിച്ചു.

സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്ന് ന്യൂനപക്ഷങ്ങളില്‍ ബി.ജെ.പി.യെക്കുറിച്ച് പേടിയുണ്ടാക്കിയിട്ടുണ്ട്. അത് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ബി.ജെ.പി.യില്‍ ചേരുന്നതിന് ആരെയും വിലക്കിയിട്ടില്ലെന്ന മട്ടില്‍ ഒരു സഭാ മേധാവി നടത്തിയ വിശദീകരണത്തെ ആശ്വാസത്തോടെയാണ് ബി.ജെ.പി. നേതൃത്വം കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (27 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (37 minutes ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (48 minutes ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (50 minutes ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (55 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (1 hour ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (1 hour ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (1 hour ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (1 hour ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (5 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (5 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (6 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (6 hours ago)

Malayali Vartha Recommends