Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളം മോഡിക്ക് സ്വപ്നതുല്യം... മോഡിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് കേരളത്തില്‍ സ്വപ്നതുല്യമായ തുടക്കം; അയ്യന്റെ നാട്ടില്‍ മോഡി എന്നത് ലോകമെമ്പാടും ഏറ്റെടുത്തു; മോഡിയുടെ ജനപ്രീതിയില്‍ അസൂയപൂണ്ട് രാഹുല്‍ ഗാന്ധിയും കേരളത്തിലേക്ക്

16 JANUARY 2019 11:13 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദര്‍ശനം ഉണ്ടാക്കിയ പ്രതിഫലനം ചെറുതല്ല. ലോകമെമ്പാടും അയ്യന്റെ നാട്ടില്‍ മോഡി എന്ന പ്രചാരണമാണ് കിട്ടുന്നത്. ഇതോടെ അയ്യപ്പനിലുള്ള വിശ്വാസം മോഡിയ്ക്ക് കൂടിയിരിക്കുകയാണ്. തന്റെ മുമ്പില്‍ വച്ച് പിണറായി വിജയന്റെ പ്രസംഗത്തിനിടെ ശരണം വിളിച്ചത് കേട്ട് മോഡിക്ക് കാര്യം മനസിലായി. തുടര്‍ന്ന് വേദിയില്‍ വച്ച് തന്നെ ബിജെപി പ്രസിഡന്റ് ശ്രീധരന്‍ പിള്ളയോടും മറ്റും കാര്യമന്വേഷിച്ചു. ഇതിന് പിന്നാലെയാണ് കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യാന്‍ കേരളത്തില്‍ പ്രധാനമന്ത്രി എത്തിയതിനെ 'അയ്യന്റെ നാട്ടില്‍ മോഡി' എന്ന ഹാഷ്ടാഗോടെയാണ് ട്വിറ്റര്‍ ഉപഭോക്താക്കള്‍ സ്വാഗതം ചെയ്തത്. ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ് ഇത്. കേരളത്തില്‍ മോഡിയുടെ ജനപ്രീതി വര്‍ധിച്ചതില്‍ രാഹുല്‍ ഗാന്ധിയും ആശങ്കാകുലനാണ്. എത്രയും വേഗം കേരളം സന്ദര്‍ശിക്കാനാണ് രാഹുലിന്റെ നീക്കം.

ഭക്തരെ ആവേശം കൊള്ളിച്ച പ്രസംഗമാണ് മോഡി നടത്തിയത്. ശബരിമല വിഷയത്തില്‍ കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പം നിന്ന പാര്‍ട്ടി ബിജെപി മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. കൊല്ലത്ത് എന്‍.ഡി.എ മഹാസംഗമത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുക്കയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാട് വ്യക്തമാണ്. കേരളത്തിന്റെ സംസ്‌കാരവും വിശ്വാസവും സംരക്ഷിക്കാന്‍ ബിജെപി മാത്രമേ മുന്നിലുള്ളുവെന്നും മോഡി പറഞ്ഞു.

ഇന്ന് രാജ്യം മുഴുവന്‍ ശബരിമലയെക്കുറിച്ച് സംസാരിക്കുന്നു. കമ്മ്യൂണിസ്റ്റുകള്‍ വിശ്വാസത്തെയും അധ്യാത്മികതയെയും ഇന്ത്യയുടെ സംസ്‌കാരത്തെയും ബഹുമാനിക്കാത്തവരാണ്. ശബരിമല വിഷയത്തില്‍ ആരെയും ലജ്ജിപ്പിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. യുഡിഎഫും ഇതില്‍നിന്ന് വ്യത്യസ്തമല്ല. കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ രണ്ടുനിലപാടാണ്. അവര്‍ പാര്‍ലമെന്റില്‍ ഒരു നിലപാടും പത്തനംതിട്ടയില്‍ വേറെ നിലപാടും സ്വീകരിക്കുന്നു. ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയുന്നവരാണ് അവര്‍. എന്നാല്‍ ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാട് വളരെ വ്യക്തമാണെന്നും മോഡി പറഞ്ഞു.

സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ അനീതിയാണ് മുത്തലാഖ്. അതിനെതിരെയുള്ള നിയമം കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും എതിര്‍ത്തു. രാഷ്ട്രീയ ലാഭത്തിനുവേണ്ടി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും മുത്തലാഖിനെ പിന്തുണയ്ക്കുന്നു. സ്ത്രീകള്‍ക്ക് അനിതീമാത്രം നല്‍കുന്ന മുത്തലാഖിനെ എന്തുകൊണ്ടാണ് അവര്‍ പിന്തുണയ്ക്കുന്നത് അദ്ദേഹം ചോദിച്ചു.

അടുത്തിടെ സാമ്പത്തിക സംവരണമെന്ന ചരിത്രപരമായ നിയമനിര്‍മ്മാണം നമ്മള്‍ നടപ്പിലാക്കി. എന്നാല്‍ ആ ബില്ലിനെ മൂന്നുപേര്‍ എതിര്‍ത്തു. യുഡിഎഫിന്റെ ഭാഗമായ മുസ്ലീംലീഗാണ് ഈ ബില്ലിനെ എതിര്‍ത്തത്. സാമൂഹികനീതി ഉറപ്പുവരുത്താനുള്ള ശ്രമത്തെ ഇവര്‍ എന്തിന് എതിര്‍ത്തു? ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഒരുനിലപാടാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

നാല് വര്‍ഷത്തിനിടെ രാജ്യം നേടിയ സാമ്പത്തിക പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തില്‍ വിശദീകരിച്ചു. ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാകുമെന്ന് നാല് വര്‍ഷം മുന്‍പ് ആരെങ്കിലും കരുതിയിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ ഏറെ മുന്നിലെത്തി. ആയുഷ്മാന്‍ ഭാരത്‌ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് രൂപംനല്‍കി. 50 കോടി പേരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നാല് വര്‍ഷം മുന്‍പ് സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്ത്യ ഒന്നാമതെത്തുമെന്ന് ആരെങ്കിലും കരുതിയിരുന്നോ. ഇന്ന് ഇന്ത്യ വിദേശനിക്ഷേപത്തില്‍ ചൈനയില്‍ മറികടന്നിരിക്കുന്നു. നാല് വര്‍ഷം കൊണ്ട് നിരവധി മൊബൈല്‍ നിര്‍മാണശാലകളും സംരഭങ്ങളും രാജ്യത്ത് സ്ഥാപിക്കപ്പെട്ടു. ഇന്ന് ലോകത്ത് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ഏറ്റവും മികച്ച രാജ്യം ഇന്ത്യയാണ്.

കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി എന്‍.ഡി.എ സര്‍ക്കാര്‍ രാവുംപകലും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കേരളത്തിലെ ഇരുമുന്നണികളും ചേര്‍ന്ന് കേരളത്തിലെ സമാധാന സാഹചര്യം ഇല്ലാതാക്കി വര്‍ഗീയതയും അഴിമതിയുടെയും തടവറയിലാക്കി. ഇവരുടെ അധികാരമോഹത്തില്‍ അവര്‍ ജനങ്ങളുടെ ശബദ്ം മറന്നു. യുഡിഎഫും എല്‍ഡിഎഫും ഒരുനാണയത്തിന്റെ രണ്ടുവശങ്ങളാണ്. രണ്ടുപേരാണെങ്കിലും അവരുടെ നിലപാടുകള്‍ ഒന്നാണ്.ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുന്നു അദ്ദേഹം വിശദീകരിച്ചു.

എല്ലാവരോടൊപ്പം നിന്ന് എല്ലാവര്‍ക്കും വികസനമെന്നതാണ് ബിജെപിയുടെ നയം. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്കുവേണ്ടിയും എന്‍.ഡി.എ. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലുള്ളവര്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയപ്പോള്‍ അവരെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാംചെയ്തു. നഴ്‌സുമാരെ ഐ.എസ് ഭീകരില്‍നിന്ന് രക്ഷിക്കാനും ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിക്കാനും കേന്ദ്രം പ്രവര്‍ത്തിച്ചു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാരുണ്ടാകും. തിപുരയെപ്പോലെ കേരളത്തിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവകാശപ്പെട്ടാണ് മോഡി പ്രസംഗം അവസാനിപ്പിച്ചത്. ത്രിപുരയില്‍ പൂജ്യത്തില്‍നിന്നാണ് ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയത്. ഇത് കേരളത്തിലും സംഭവിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടപ്പിച്ചു. 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (9 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (27 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (42 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (48 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

Malayali Vartha Recommends