Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ഭക്തരുടെ വിഷമത്തിന്റെ ആഴം മോഡിക്ക് മനസിലായി.... വിമാനത്താവളത്തില്‍ ഡല്‍ഹിയില്‍ പോകുന്നതിന് തൊട്ടുമുമ്പായി ശശികല ടീച്ചര്‍ മോഡിയെ കണ്ടു; മോഡി കൂടെ കൂട്ടാത്തതില്‍ പരിതപിക്കുന്ന നേതാക്കളുടെ മുന്നിലൂടെ ശശികല അകത്തു കടന്നു

16 JANUARY 2019 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശശികലയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. ശശികല ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, ആറുപേരാണ് സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ ക്രമസമാധാനത്തകര്‍ച്ചയും പ്രശ്‌നങ്ങളും പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു സംഘപരിവാറുകാരുടെ സന്ദര്‍ശകലക്ഷ്യം. ഇതുസംബന്ധിച്ച് അവര്‍ പ്രധാനമന്ത്രിക്ക് നിവേദനവും നല്‍കി. ഭക്തര്‍ അനുഭവിക്കുന്ന വിഷമത്തിന്റെ ആഴം ടീച്ചറുടെ വൈകാരിക സംസാരത്തിലൂടെ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇവര്‍ പ്രധാനമന്ത്രിയെ കണ്ടത്.ടെക്‌നിക്കല്‍ ഏരിയയിലെ സന്ദര്‍ശകമുറിയില്‍ അഞ്ച് മിനിറ്റോളം ഇവര്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ശശികലയെ കേരള പോലീസ് തടഞ്ഞെങ്കിലും പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് ഇടപെട്ടാണ് ഇവര്‍ക്ക് അനുമതി നല്‍കിയത്. ഇതോടെ അവര്‍ മോഡിയുടെ അടുത്തെത്തി.

ഭക്തരെ ആവേശം കൊള്ളിച്ച പ്രസംഗമാണ് മോഡി നേരത്തെ നടത്തിയത്. ശബരിമല വിഷയത്തില്‍ കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പം നിന്ന പാര്‍ട്ടി ബിജെപി മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. കൊല്ലത്ത് എന്‍.ഡി.എ മഹാസംഗമത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുക്കയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാട് വ്യക്തമാണ്. കേരളത്തിന്റെ സംസ്‌കാരവും വിശ്വാസവും സംരക്ഷിക്കാന്‍ ബിജെപി മാത്രമേ മുന്നിലുള്ളുവെന്നും മോഡി പറഞ്ഞു.

ഇന്ന് രാജ്യം മുഴുവന്‍ ശബരിമലയെക്കുറിച്ച് സംസാരിക്കുന്നു. കമ്മ്യൂണിസ്റ്റുകള്‍ വിശ്വാസത്തെയും അധ്യാത്മികതയെയും ഇന്ത്യയുടെ സംസ്‌കാരത്തെയും ബഹുമാനിക്കാത്തവരാണ്. ശബരിമല വിഷയത്തില്‍ ആരെയും ലജ്ജിപ്പിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. യുഡിഎഫും ഇതില്‍നിന്ന് വ്യത്യസ്തമല്ല. കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ രണ്ടുനിലപാടാണ്. അവര്‍ പാര്‍ലമെന്റില്‍ ഒരു നിലപാടും പത്തനംതിട്ടയില്‍ വേറെ നിലപാടും സ്വീകരിക്കുന്നു. ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയുന്നവരാണ് അവര്‍. എന്നാല്‍ ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാട് വളരെ വ്യക്തമാണെന്നും മോഡി പറഞ്ഞു.

സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ അനീതിയാണ് മുത്തലാഖ്. അതിനെതിരെയുള്ള നിയമം കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും എതിര്‍ത്തു. രാഷ്ട്രീയ ലാഭത്തിനുവേണ്ടി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും മുത്തലാഖിനെ പിന്തുണയ്ക്കുന്നു. സ്ത്രീകള്‍ക്ക് അനിതീമാത്രം നല്‍കുന്ന മുത്തലാഖിനെ എന്തുകൊണ്ടാണ് അവര്‍ പിന്തുണയ്ക്കുന്നത് അദ്ദേഹം ചോദിച്ചു.

അടുത്തിടെ സാമ്പത്തിക സംവരണമെന്ന ചരിത്രപരമായ നിയമനിര്‍മ്മാണം നമ്മള്‍ നടപ്പിലാക്കി. എന്നാല്‍ ആ ബില്ലിനെ മൂന്നുപേര്‍ എതിര്‍ത്തു. യുഡിഎഫിന്റെ ഭാഗമായ മുസ്ലീംലീഗാണ് ഈ ബില്ലിനെ എതിര്‍ത്തത്. സാമൂഹികനീതി ഉറപ്പുവരുത്താനുള്ള ശ്രമത്തെ ഇവര്‍ എന്തിന് എതിര്‍ത്തു? ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഒരുനിലപാടാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

നാല് വര്‍ഷത്തിനിടെ രാജ്യം നേടിയ സാമ്പത്തിക പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തില്‍ വിശദീകരിച്ചു. ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാകുമെന്ന് നാല് വര്‍ഷം മുന്‍പ് ആരെങ്കിലും കരുതിയിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ ഏറെ മുന്നിലെത്തി. ആയുഷ്മാന്‍ ഭാരത്‌ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് രൂപംനല്‍കി. 50 കോടി പേരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നാല് വര്‍ഷം മുന്‍പ് സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്ത്യ ഒന്നാമതെത്തുമെന്ന് ആരെങ്കിലും കരുതിയിരുന്നോ. ഇന്ന് ഇന്ത്യ വിദേശനിക്ഷേപത്തില്‍ ചൈനയില്‍ മറികടന്നിരിക്കുന്നു. നാല് വര്‍ഷം കൊണ്ട് നിരവധി മൊബൈല്‍ നിര്‍മാണശാലകളും സംരഭങ്ങളും രാജ്യത്ത് സ്ഥാപിക്കപ്പെട്ടു. ഇന്ന് ലോകത്ത് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ഏറ്റവും മികച്ച രാജ്യം ഇന്ത്യയാണ്.

കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി എന്‍.ഡി.എ സര്‍ക്കാര്‍ രാവുംപകലും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കേരളത്തിലെ ഇരുമുന്നണികളും ചേര്‍ന്ന് കേരളത്തിലെ സമാധാന സാഹചര്യം ഇല്ലാതാക്കി വര്‍ഗീയതയും അഴിമതിയുടെയും തടവറയിലാക്കി. ഇവരുടെ അധികാരമോഹത്തില്‍ അവര്‍ ജനങ്ങളുടെ ശബദ്ം മറന്നു. യുഡിഎഫും എല്‍ഡിഎഫും ഒരുനാണയത്തിന്റെ രണ്ടുവശങ്ങളാണ്. രണ്ടുപേരാണെങ്കിലും അവരുടെ നിലപാടുകള്‍ ഒന്നാണ്.ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുന്നു അദ്ദേഹം വിശദീകരിച്ചു.

എല്ലാവരോടൊപ്പം നിന്ന് എല്ലാവര്‍ക്കും വികസനമെന്നതാണ് ബിജെപിയുടെ നയം. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്കുവേണ്ടിയും എന്‍.ഡി.എ. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലുള്ളവര്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയപ്പോള്‍ അവരെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാംചെയ്തു. നഴ്‌സുമാരെ ഐ.എസ് ഭീകരില്‍നിന്ന് രക്ഷിക്കാനും ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിക്കാനും കേന്ദ്രം പ്രവര്‍ത്തിച്ചു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാരുണ്ടാകും. തിപുരയെപ്പോലെ കേരളത്തിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവകാശപ്പെട്ടാണ് മോഡി പ്രസംഗം അവസാനിപ്പിച്ചത്. ത്രിപുരയില്‍ പൂജ്യത്തില്‍നിന്നാണ് ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയത്. ഇത് കേരളത്തിലും സംഭവിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടപ്പിച്ചു.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (51 minutes ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (2 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (3 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (3 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (3 hours ago)

ദൃശ്യങ്ങൾ പുറത്ത്  (4 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (4 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (4 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (4 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (5 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (6 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (6 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (6 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (7 hours ago)

Malayali Vartha Recommends