Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

നെറ്റിയിൽ സിന്ദൂര കുറിയണിഞ്ഞെത്തിയ സുരേഷ് ഗോപിയെ ഹായ് എന്ന് വിളിച്ച് സ്നേഹത്തോടെയാണ് മോദി കൊല്ലത്തിന് മുന്നിൽ നിർത്തി; സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് അവതരിപ്പിക്കാൻ ബിജെപിയിൽ ചിന്ത ?

16 JANUARY 2019 12:48 PM IST
മലയാളി വാര്‍ത്ത

കൊല്ലത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നടനും എം പിയുമായ സുരേഷ് ഗോപിക്ക് ഹസ്തദാനം നൽകി കൊല്ലത്ത് അവതരിപ്പിച്ചു. നെറ്റിയിൽ സിന്ദൂര കുറിയണിഞ്ഞെത്തിയ സുരേഷ് ഗോപിയെ ഹായ് എന്ന് വിളിച്ച് സ്നേഹത്തോടെയാണ് മോദി കൊല്ലത്തിന് മുന്നിൽ നിർത്തിയത്.

കൊല്ലം ബൈസാസിന്റെ ഉദഘാടന ചടങ്ങിൽ സുരേഷ് ഗോപിയെ ക്ഷണിക്കാൻ നിർദ്ദേശം നൽകിയത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. സുരേഷ് ഗോപി കൊല്ലം ബൈപാസിന്റെ ഉദഘാടനത്തിന് പ്രധാനമന്ത്രിയെ എത്തിക്കാൻ ശ്രമിച്ചിരുന്നു . വരുന്ന ലോക്സഭ തെരഞ്ഞടുപ്പിൽ കൊല്ലത്ത് നിന്ന് സുരേഷ് ഗോപി മത്‌സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു ഇത്.

എന്നാൽ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് ബി ജെ പിയിലെ ഒരു വിഭാഗം നേതാക്കൾക്ക് താത്പര്യം. നായർ സമുദായംഗമായ നടൻ തിരുവനന്തപുരത്ത് ഒരു മത്സരം കാഴ്ചവക്കുമെന്ന് ഇവർ കരുതുന്നു. എന്നാൽ ശശിതരൂരിനോട് മതസരിക്കാൻ സുരേഷിന് താത്പര്യകുറവുണ്ട്.

ബൈപാസിന്റെ ഉദ്ഘാടനം താൻ തന്നെ നിർവഹിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കേന്ദ്ര സഹായത്തോടെ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും സ്വയം ഉദഘാടനം ചെയ്യാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. 2014 ൽ പ്രേമചന്ദ്രൻ ജയിച്ചത് ബി ജെ പിയുടെ സഹായത്തോടെയാണെന്നാണ് സി പി എം ആരോപണം. ബൈപാസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിക്ക് താത്പര്യമുണ്ടെന്നാണ് മന്ത്രി മേഴ്സികുട്ടിയമ്മ പറഞ്ഞത്. കൊല്ലം ബൈപാസ് പൂർത്തിയായോ എന്ന് പ്രധാനമന്ത്രി ഡൽഹി റസിഡന്റ് കമ്മീഷണറോട് ചോദിച്ചത്രേ. അദ്ദേഹം അങ്ങനെയൊരു താത്പര്യം പ്രകടിപ്പിച്ചാൽ എന്തു ചെയ്യും എന്നാണ് മേഴ്സികുട്ടിയമ്മ മാധ്യമങ്ങളോട് ചോദിച്ചത്.

ദുർബലനായ ബി ജെ പി സ്ഥാനാർത്ഥിയെ നിർത്തി അദ്ദേഹത്തിന്റെ വോട്ടുകൾ കൂടി വാങ്ങി ഇത്തവണ ജയിക്കാനാണ് പ്രേമചന്ദ്രന്റെ നീക്കമെന്ന് സി പി എം ആരോപിക്കുന്നു. എന്നാൽ പ്രേമചന്ദ്രന് ജയിക്കാൻ ആരുടെയും സഹായം വേണ്ടെന്ന് എല്ലാവർക്കുമറിയാം. മാത്രവുമല്ല കൊല്ലത്ത് ബി ജെ പി പരിഗണിക്കുന്നത് ദുർബലനെയല്ല. ഇത്തരമൊരു ആരോപണം മറികടക്കാൻ കൂടിയാണ് സുരേഷിനെ രംഗത്തിറക്കുന്നത്.

മുഖ്യമന്ത്രിയെ ബൈപാസിൽ നിന്നും ഒഴിവാക്കുക എന്ന ലക്ഷ്യം പ്രേമചന്ദ്രന് ഉണ്ടായിരുന്നു. അത് പ്രേമചന്ദ്രനും പിണറായിയും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമാണ്. ദേശീയ പാതാ അതോറിറ്റി സാമ്പത്തിക സഹായം നൽകി നിർമ്മിക്കുന്ന ബൈപാസിന്റെ പേരിൽ പിണറായി ഞ്ഞെളിയരുതെന്ന ലക്ഷ്യം കോൺഗ്രസിനും ആർ എസ്പിക്കും ഉണ്ടായിരുന്നു. ബൈപാസ് ഉദ്ഘാടനത്തിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കാനും യു ഡി എഫ് വഴികൾ ചിന്തിച്ചിരുന്നു. ഇതിന് ബി ജെ പിയുടെ പിന്തുണയുണ്ടായിരുന്നു എന്നാണ് കരുതുന്നത്. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തണമെന്നു പ്രധാനമന്ത്രിയുടെ ഓഫീസിനോട് അഭ്യർത്ഥിച്ചിരുന്നു. അതു കൊണ്ടാണ് ബൈപാസിൽ പ്രേമചന്ദ്രൻ പ്രത്യേകം റോഡ് ഷോ നടത്തിയത്.

കൊല്ലം ബൈപാസ് തങ്ങളുടെ നേട്ടമാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത് . ഉദ്ഘാടനത്തോടെ അത് വിജയിക്കുകയും ചെയ്തു. ബൈപാസും പത്മനാഭ സ്വാമി ക്ഷേത്രം നവീകരണവും കേന്ദ്ര സർക്കാരിന്റെ നേട്ടമായി മാറി. കേരളത്തിലെ ഒരു ചടങ്ങിൽ മുഖ്യമന്ത്രിക്ക് കൂകി വിളി കിട്ടുകയും ചെയ്തു. പ്രധാനമന്ത്രി നേരിട്ടാണ് ഇക്കാര്യങ്ങൾ പരിശോധിക്കുന്നത്. കേരളത്തിൽ നിന്ന് ഒരു സീറ്റെങ്കിലും ലോക്‌സഭയിൽ നേടണമെന്ന കാര്യത്തിൽ മോദിക്ക് നിർബന്ധമുണ്ട്. സുരേഷ് ഗോപിയെ ജയിപ്പിക്കാമെന്ന കണക്കുകൂട്ടലും മോദിക്കുണ്ട്.

കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിക്ക് താത്പര്യമുണ്ടായിരുന്നു. എന്നാൽ അത് നടപ്പിലാക്കാനായില്ല . പ്രധാനമന്ത്രി ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അന്നു തന്നെ കൊല്ലം ബൈപാസ് പ്രധാനമന്ത്രി നോട്ടമിട്ടതാണ്.

എന്നാൽ ബഹുഃപൂരിപക്ഷം ബിജെപി പ്രവർത്തകർക്കും കെ സുരേന്ദ്രനെ തിരുവനന്തപുരത്ത് സ്ഥാനാര്ഥിയാക്കുന്നതിനോടാണ് താല്പര്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 minute ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (19 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (14 hours ago)

Malayali Vartha Recommends