Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ന് അർദ്ധ രാത്രിമുതൽ കെ.എസ്. ആർ.ടി .സി അനിശ്ചിതകാല പണിമുടക്കിലേക്ക്; സമരത്തിൽ നിന്ന് പിൻമാറിയിട്ടില്ലെങ്കിൽ സർക്കാരുമായി ആലോചിച്ച് ഭാവിനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പുമായി കെഎസ്ആർടിസി എംഡി

16 JANUARY 2019 12:18 PM IST
മലയാളി വാര്‍ത്ത

വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ബിഎംഎസ് ഒഴികെയുള്ള ജീവനക്കാര്‍ നോട്ടീസ് നല്‍കി. നോട്ടീസ് നല്‍കിയ യൂണിയനുകളുമായി ഇന്നു രാവിലെ പത്തിന് എംഡി ടോമിന്‍ തച്ചങ്കരി ചര്‍ച്ച നടത്തി പരാജയപ്പെട്ടതിനെ തുടർന്നാണ് കെ.എസ്. ആർ.ടി .സി തൊഴിലാളി യൂണിയനുകൾ പണിമുടക്കുമായി മുന്നോട്ടു പോകുന്നത്.

അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌കാരം നിമിത്തമുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, അപകടം ഉള്‍പ്പെടെയുണ്ടായി അവധിയില്‍ പ്രവേശിക്കുന്ന ജീവനക്കാരെ തിരിച്ചെടുക്കാത്ത നടപടി അവസാനിപ്പിക്കുക, ശന്പളപരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ച ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് നോട്ടീസ് നല്‍കിയത്.

അതേസമയം കെഎസ്ആർടിസി അനിശ്ചിതകാലപണിമുടക്കിൽ നിന്ന് യൂണിയനുകൾ പിൻമാറണമെന്ന് കെഎസ്ആർടിസി എം‍ഡി ടോമിൻ തച്ചങ്കരിയുടെ അഭിപ്രായം. സമരത്തിലുള്ള യൂണിയനുകളുടെ പല ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുള്ളതാണ്. സമരത്തിൽ നിന്ന് പിൻമാറിയിട്ടില്ലെങ്കിൽ സർക്കാരുമായി ആലോചിച്ച് ഭാവിനടപടികളുമായി മുന്നോട്ടുപോവുമെന്നും കെഎസ്ആർടിസി എംഡി മുന്നറിയിപ്പ് നൽകി. ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്ന് അർധരാത്രി മുതൽ പണിമുടക്ക് തുടങ്ങുന്നത്. കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധിയും, പ്രശ്നങ്ങളും നിലനില്‍ക്കുമ്പോഴും പണിമുടക്കല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ മുന്നിലില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഉള്‍പ്പെട്ട സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മാനേജ്മെന്‍റ് തലത്തിലുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ഇടപെടുകയുള്ളൂവെന്നാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്.

സർക്കാർ കൂടി നിലപാട്​ സ്വീകരിക്കേണ്ട കാര്യങ്ങൾ അവരെ അറിയിക്കുകയും ചെയ്​തു​. അതി​​െൻറ പശ്​ചാത്തലത്തിൽ ജീവനക്കാർ സമരത്തിൽ നിന്ന്​ പിൻമാറുമെന്നാണ്​ കരുതുന്നതെന്നും തച്ചങ്കരി മാധ്യമങ്ങളോട്​ പറഞ്ഞു. ജീവനക്കാർ അനിശ്​ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപാനലുകാരെ ഘട്ടംഘട്ടമായി ഉ​ൾക്കൊള്ളാനാണ്​ സർക്കാറി​​െൻറ ആഗ്രഹം. സിംഗിൾ ഡ്യൂട്ടി പാറ്റേണുമായി ബന്ധപ്പെട്ട്​ ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്​ വന്നിട്ടില്ല. എന്നാലും അതി​​െൻറ അന്തഃസത്ത മനസിലാക്കി നടപ്പാക്കാവുന്ന തീരുമാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്​. ബാക്കിയുള്ളവ ഉടൻ നടപ്പാക്കുമെന്ന്​ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്​. ശമ്പള പരിഷ്​കാരം സർക്കാർ തീരുമാനിക്കേണ്ടതാണ്​. ആവശ്യങ്ങളിൽ ചർച്ച നടത്തി യോഗങ്ങളിൽ തീരുമാനമെടുക്കണം. ജീവനക്കാരുടെ ആവശ്യങ്ങളിൽ കൂടുതൽ കാര്യങ്ങൾ സർക്കാർ തീരുമാനമെടുക്കേണ്ടതാണ്​. അതിനായി സർക്കാറിന്​​ കത്ത്​ നൽകിയിട്ടുണ്ട്​. ഇത്തരം പുരോഗമനപരമായ നടപടികൾ സ്വകീരിച്ചിട്ടുള്ളതിനാൽ അനിശ്​ചിതകാല പണിമുടക്കിൽ നിന്ന്​​ പിൻതിരിയണമെന്ന്​ ജീവ​ക്കാരോട്​ ആവശ്യപ്പെട്ടു​. നിലവിൽ ഒരു പണിമുടക്ക്​ താങ്ങാനുള്ള ശേഷി കെ.എസ്​.ആർ.ടി.സിക്ക്​ ഇല്ല. കെ.എസ്​.ആർ.ടി.സി മാറ്റത്തി​​െൻറ പാതയിലാണ്​. ഒരു ദിവസം ഒരു കോടി വരുമാനമുണ്ടാക്കുന്ന പദ്ധതി തയാറായിട്ടുണ്ട്​. വരുമാനം കൂട്ടിയശേഷം ശമ്പളം കൂട്ടിക്കോളൂവെന്നാണ് സർക്കാറും പറയുന്നത്​​​. അതിനിടയിൽ ഇങ്ങനെ സമരം നടത്തരുതെന്നും തച്ചങ്കരി ആവശ്യ​െപ്പട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (7 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (25 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (40 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (46 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

Malayali Vartha Recommends