Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

ആഡംബരക്കൊഴുപ്പില്‍ സെക്യൂരിറ്റിക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ കോടീശ്വരനായ ബീഡി മുതലാളി മുഹമ്മദ് നിഷാമിന് കര്‍ശന ഉപാധികളോടെ രോഗശയ്യയില്‍ കിടക്കുന്ന മാതാവിനെ കാണാന്‍ അനുമതി നല്‍കി ഹൈക്കോടതി

16 JANUARY 2019 02:31 PM IST
മലയാളി വാര്‍ത്ത

തൃശൂരില്‍ ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിയ്ക്കപ്പെട്ട മുഹമ്മദ് നിഷാമിന് മൂന്ന് പകല്‍ മാതാവിനൊപ്പം കഴിയാന്‍ ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി. മാതാവിനെ കാണാന്‍ നിഷാമിന് പരോള്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിഷാമിന്റെ ഭാര്യ അമല്‍ നിഷാം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ജനുവരി 21 മുതല്‍ 23 വരെ മൂന്ന് ദിവസം പകല്‍ പൊലീസ് അകമ്പടിയോടെ കലൂരിലെ സ്‌കൈലൈന്‍ ടോപാസ് സമുച്ചയത്തിലെത്തി മാതാവിനൊപ്പം സമയം ചെലവഴിക്കാനാണ് ജസ്റ്റിസ് എബ്രഹാം മാത്യു അനുമതി നല്‍കിയത്. യാത്രയിലോ മാതാവിനൊപ്പമുള്ള സമയത്തോ മറ്റുള്ളവരെ കാണാനോ സംസാരിക്കാനോ പാടില്ല. ചികിത്സയില്‍ കഴിയുന്ന മാതാവിനെ ശുശ്രൂഷിക്കാന്‍ ഒരാഴ്ച പരോള്‍ ആവശ്യപ്പെട്ട് ഭാര്യ അമല്‍ നിഷാം ആണ് ഹരജി നല്‍കിയത്.


വിവിധ രോഗങ്ങളാല്‍ അവശതയിലാണ് 70കാരിയായ മാതാവെന്ന് ഹരജിയില്‍ പറയുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിഷാമിനെ കാണാനെത്തിയ മാതാവ് അവിടെ ബോധരഹിതയാവുകയും തിരുവനന്തപുരം ഗവ. ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു. ഇപ്പോള്‍ അത്യാസന്ന നിലയില്‍ കൊച്ചിയിലെ ഫ്‌ലാറ്റിലാണ്. മകനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒരാഴ്ച പരോള്‍ ആയിരുന്നു ആവശ്യം. എന്നാല്‍, പരോള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ജയില്‍ സൂപ്രണ്ട് എം.കെ. വിനോദ് കുമാര്‍ കോടതിയെ അറിയിച്ചു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിഷാമിനെതിരെ ഒമ്പത് ക്രിമിനല്‍ കേസുകളുണ്ട്.

കണ്ണൂര്‍ ജയിലിലായിരിക്കെ സഹോദരനെയടക്കം ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. തുടര്‍ന്നാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. നിഷാമിനെ പരോളില്‍ വിടുന്നത് ക്രമസമാധാന പ്രശ്‌നത്തിന് കാരണമായേക്കും. പരോള്‍ സംബന്ധിച്ച് സഹോദരന്റെ അപേക്ഷ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് റിപ്പോര്‍ട്ട് തേടിയിരുന്നു. പരോളിന് അനുകൂലമല്ലാത്ത റിപ്പോര്‍ട്ടാണ് ലഭിച്ചത്. പരോള്‍ അനുവദിച്ചാല്‍ ഇതേ ആവശ്യമുന്നയിച്ച് തടവുപുള്ളികള്‍ എത്തും. അതിനാല്‍ പരോള്‍ അനുവദിക്കരുത് സൂപ്രണ്ട് ആവശ്യപ്പെട്ടു.

സൂപ്രണ്ടിന്റെ വാദം അംഗീകരിച്ച കോടതി പരോള്‍ തള്ളി. തുടര്‍ന്നാണ് മൂന്ന് പകല്‍ അനുവദിച്ചത്. 20ന് തിരുവനന്തപുരത്തു നിന്ന് എറണാകുളം സബ് ജയിലില്‍ എത്തിച്ച് പിറ്റേന്ന് രാവിലെ ഒമ്പതിന് മാതാവിനടുത്തേക്ക് പൊലീസ് അകമ്പടിയില്‍ കൊണ്ടുപോകണം. വൈകുന്നേരം അഞ്ചിന് ശേഷം ജയിലില്‍ എത്തിക്കണം. അടുത്ത രണ്ട് ദിവസവും ഇത് തുടരണം. പിന്നീട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോകണം. 2015 ജനുവരി 29ന് അറസ്റ്റിലായ നിഷാമിനെ 2016 ജനുവരിയിലാണ് ശിക്ഷിച്ചത്. നാല് വര്‍ഷമായി ജയിലിലാണ്.

ചന്ദ്രബോസിനെ വാഹനം കയറ്റിക്കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ജന്മനാടായ മുറ്റിച്ചൂരില്‍ പൊതുയോഗം വരെ സംഘടിപ്പിച്ചിരുന്നു. യാദൃചികമായി നടന്ന കൊലപാതകത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ചതാണെന്നും കാരുണ്യവാനും കലാകായിക സ്‌നേഹിയുമായ നിഷാം ജയിലില്‍ നിന്ന് പുറത്തു വരേണ്ടതുണ്ടെന്നും പൊതുയോഗത്തെ സൂചിപ്പിച്ചായിരുന്നു നോട്ടീസ് ഇറക്കിയതും യോഗം സംഘടിപ്പിച്ചിരുന്നതും. ജയിലിനകത്ത് കിടന്നാല്‍ ആയിരക്കണക്കിന് കുടുംബം അനാഥമാവുമെന്നും നോട്ടീസിലുണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 minute ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (19 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (14 hours ago)

Malayali Vartha Recommends