Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

ശബരിമല ദര്‍ശനം നടത്തി വീട്ടിലെത്തിയ കനകദുർഗ കൈച്ചൂടറിയിച്ചത് അമ്മായിയമ്മയെ:- ഒടുക്കം ഭര്‍തൃമാതാവിനെ മർദ്ദിച്ച കനകദുർഗയ്ക്ക് പെരിന്തല്‍മണ്ണ പോലീസ് കൊടുത്തത് എട്ടിന്റെ പണി...

16 JANUARY 2019 03:07 PM IST
മലയാളി വാര്‍ത്ത

ശബരിമല ദര്‍ശനം നടത്തിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗ ഭര്‍തൃമാതാവിനെ മര്‍ദിച്ചുവെന്ന പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു. ഭര്‍ത്താവിന്റെ അമ്മ സുമതി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കനകദുര്‍ഗയെ മര്‍ദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സുമതിക്കെതിരെയും കേസെടുത്തിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ പ്രതിഷേധക്കാരുടെ വധഭീഷണിയെ തുടര്‍ന്ന് പോലീസ് സുരക്ഷയില്‍ രഹസ്യ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ കനകദുര്‍ഗ മര്‍ദിച്ചെന്ന് ആരോപിച്ച്‌ ഭര്‍ത്താവിന്റെ അമ്മ സുമതിയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കനകദുര്‍ഗയുടെ സുരക്ഷയുടെ ഭാഗമായി നാലു പോലീസുകാര്‍ വീടിനു പുറത്ത് ഡ്യൂട്ടിയിലുള്ളപ്പോഴാണ് സംഭവം. പെരിന്തല്‍മണ്ണ ആനമങ്ങാട് സപ്ലൈകോ മാനേജര്‍ ഇന്‍ചാര്‍ജ്ജായ കനകദുര്‍ഗയുടെ അവധി ചൊവ്വാഴ്ച അവസാനിക്കുന്നതിനാലാണ് വീട്ടിലെത്തിയത്. സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധിയെ തുടര്‍ന്ന് ജനുവരി രണ്ടിനാണ് കനകദുര്‍ഗയും സുഹൃത്ത് ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത്.
അതേ സമയം ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതില്‍ പോലീസിനെതിരേ ഹൈക്കോടതി നിരീക്ഷകസമിതിയുടെ റിപ്പോര്‍ട്ട്. ബിന്ദുവിനെയും കനകദുര്‍ഗയെയും ശബരിമലയില്‍ എത്തിച്ചത് അനധികൃത സൗകര്യമൊരുക്കിയാണെന്നും വി.ഐ.പി. പരിഗണന ലഭിച്ചെന്നും ഇവരെ സ്റ്റാഫ് ഗേറ്റ് വഴി സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചത് അനധികൃതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുവര്‍ക്കും ദര്‍ശനത്തിനായി പോലീസ് പ്രത്യേക സൗകര്യമൊരുക്കി. ഭക്തരെ പ്രവേശിപ്പിക്കാത്ത വഴിയിലൂടെയാണ് ഇവരെ കടത്തിവിട്ടത്. ജീവനക്കാര്‍ക്കും വി.ഐ.പി.കള്‍ക്കും മാത്രം പ്രവേശിക്കാന്‍ അനുമതിയുള്ള വഴിയിലൂടെയാണ് ഇവര്‍ സന്നിധാനത്ത് എത്തിയത്. ശ്രീകോവിലിന് മുന്നിലേക്ക് എത്തിച്ചതും ഇതേമാര്‍ഗത്തിലൂടെയാണെന്നും പോലീസ് ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയെന്നും നിരീക്ഷകസമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (20 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (14 hours ago)

Malayali Vartha Recommends