Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കേരളത്തില്‍ ചുവടുറപ്പിക്കാന്‍ പലവട്ടം പയറ്റി പരാജയപ്പെട്ട ആര്‍.എസ്.എസ് പയറ്റുന്ന പുതിയ തന്ത്രം; അമൃതാനന്ദമയിയുടെ ഇപ്പോഴുള്ള നിലപാട് മാറ്റം ആര്‍.എസ്.എസ് പറഞ്ഞതുകൊണ്ടാണോ? കോടിയേരി

22 JANUARY 2019 09:59 PM IST
മലയാളി വാര്‍ത്ത

മാതാ അമൃതാനന്ദമയിക്കെതിരെ വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആത്മീയാചാര്യന്മാരെയും മഠാധിപതികളെയും രാഷ്ട്രീയത്തിലിടപെടീക്കുന്നത് കേരളത്തെ ഗുജറാത്താക്കി മാറ്റാനുള്ള ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു . ആര്‍.എസ്.എസ്, ബി.ജെ.പി, കോണ്‍ഗ്രസ്, ആര്‍.എസ്.പി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവരെ സ്വീകരിക്കാന്‍ ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സംഘടിപ്പിച്ച അയ്യപ്പ സംഗമത്തില്‍ ആത്മീയാചാര്യന്മാരും മഠാധിപതികളും രാഷ്ട്രീയമാണ് സംസാരിച്ചത്. ഇടതുപക്ഷത്തിനും കമ്മ്യൂണിസ്റ്റുകള്‍ക്കുമെതിരെ ഇവര്‍ പരസ്യമായ നിലപാട് എടുത്തത് കേവലം യാദൃശ്ചികതയല്ല. കേരളത്തില്‍ ചുവടുറപ്പിക്കാന്‍ പലവട്ടം പയറ്റി പരാജയപ്പെട്ട ആര്‍.എസ്.എസ് പയറ്റുന്ന പുതിയ തന്ത്രത്തിന്റെ ഭാഗമായാണിത്. ആത്മീയാചാര്യമാരെ അണിനിരത്തി കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം പറയിച്ചാല്‍ കേരളത്തില്‍ മാറ്റമുണ്ടാകുമെന്ന് ആര്‍എസ്എസ് സ്വപ്നം കാണുന്നു. എന്നാലിത് വ്യാമോഹം മാത്രമാണ്. ഇത് കേരളമാണ്. വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ എന്നും നിലപാട് സ്വീകരിച്ചിട്ടുള്ള ചരിത്രമാണ് കേരളത്തിനുള്ളത്.

അമൃതാനന്ദമയി ഉള്‍പ്പെടെയുള്ളവര്‍ ഇതുപോലെ അയ്യപ്പ സംഗമത്തില്‍ പഴയ നിലപാട് തിരുത്തി. അമൃതാനന്ദമയി 11 വര്‍ഷം മുമ്ബ് സ്ത്രീ പ്രവേശനത്തിനനുകൂലമായി പ്രസംഗിച്ചിരുന്നു. ഇപ്പോഴുള്ള നിലപാട് മാറ്റം ആര്‍.എസ്.എസ് പറഞ്ഞതുകൊണ്ടാണോ എന്ന് അവര്‍ വ്യക്തമാക്കണം. ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനാണ് ആര്‍.എസ്.എസ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനായി കമ്മ്യൂണിസ്റ്റുകള്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കുമെന്നവര്‍ പ്രചരിപ്പിക്കുന്നു.

വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനാണ് അവരുടെ ശ്രമം. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആയുധപരിശീലനവും വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നാല്‍ അത് ഭീകരവാദത്തിന് വളമേകും. പഞ്ചാബിലെ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ ഇതിനുദാഹരണമാണ്. ഇത് തിരിച്ചറിഞ്ഞ് കേരളീയ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഇനി നൂറില്‍ താഴെ ദിവസം മാത്രമേ മോദി അധികാരത്തിലുണ്ടാകൂ. രാജ്യം മുഴുവന്‍ മോദി വിരുദ്ധ തരംഗത്തിലാണ്. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഇതിനുള്ള ഉദാഹരണമാണ്.

ബി.ജെ.പിക്കു ബദലാകാന്‍ കോണ്‍ഗ്രസിനു ഒരിക്കലും കഴിയില്ല. പാര്‍ലമെന്റിലെ 258 ബി.ജെ.പി എം.പിമാരില്‍ 103പേരും മുന്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന കോണ്‍ഗ്രസുകാര്‍ ആ പാര്‍ട്ടിയില്‍ത്തന്നെ നില്‍ക്കുമെന്നു ഒരുറപ്പുമില്ല. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ജനതയ്ക്ക് കോണ്‍ഗ്രസിനെ വിശ്വാസമില്ല.
ബി.ജെ.പിക്കു ബദലാകാന്‍ ഇടതു, മതനിരപേക്ഷ ശക്തികള്‍ക്കേ കഴിയു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് തെളിയും. ബി.ജെ.പിയെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്തിയ 2004ന്റെ തനിയാവര്‍ത്തനമാകും ഈ തെരഞ്ഞെടുപ്പെന്ന് കോടിയേരി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

Malayali Vartha Recommends