Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫയല്‍ കാണാനില്ല... പന്തളം കൊട്ടാരത്തിന്റെ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി സര്‍ക്കാര്‍; ശബരിമലയില്‍ നിന്നും ദേവസം ബോര്‍ഡിനെ നീക്കാന്‍ രാജ കുടുംബം സുപ്രീം കോടതിയില്‍; സുപ്രീം കോടതിയില്‍ വിജയ സാധ്യത വളരെ വലുതെന്ന് രാജകുടുംബം

23 JANUARY 2019 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു

പന്തളം രാജകുടുംബം ഇത്രയേറെ അപമാനിക്കപ്പെട്ട ഒരു സന്ദര്‍ഭമില്ല. ഒരു ഘട്ടത്തില്‍ ശബരിമലയില്‍ തങ്ങളുടെ അവകാശം പോലും സര്‍ക്കാര്‍ നിഷേധിക്കുന്നതായി രാജകുടുംബം പരാതിപ്പെട്ടു. രാജാവിനെ കളിയാക്കി പല മന്ത്രിമാരും രംഗത്തെത്തിയിരുന്നു. എന്തിന് തിരുവാഭരണം പോലും തിരികെ കിട്ടുമോയെന്ന ആശങ്കയും നിലനിന്നിരുന്നു. എന്നാല്‍ ശബരമല അടച്ചപ്പോള്‍ നിര്‍ണായക നീക്കവുമായി രാജകുടുംബം രംഗത്തെത്തി.

ശബരിമല ക്ഷേത്രത്തിനു മേല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുള്ള അധികാരം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള പന്തളം കൊട്ടാരത്തിന്റെ ഹര്‍ജി ഇന്നു സുപ്രീം കോടതിയില്‍ എത്തുന്നു. ശബരിമലയടക്കം സംസ്ഥാനത്തെ ഏഴു പ്രമുഖ ക്ഷേത്രങ്ങളുടെ ഭരണത്തിനു പ്രത്യേക സമിതി രൂപീകരിക്കണമെന്ന് 1990ല്‍ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതി നല്‍കിയ ശിപാര്‍ശ നടപ്പാക്കണമെന്നാണ് ആവശ്യം. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളില്‍ തീരുമാനമെടുക്കാന്‍ താഴമണ്‍ തന്ത്രിക്കും പന്തളം കൊട്ടാരത്തിനുമുള്ള അധികാരം സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചോദ്യംചെയ്യുന്ന സാഹചര്യത്തിലാണു കൊട്ടാരത്തിന്റെ അപ്രതീക്ഷിത നീക്കം. 2007ല്‍ സമര്‍പ്പിച്ച ഹര്‍ജിയാണു പ്രത്യേക അപേക്ഷ നല്‍കി ഇന്നു കോടതിയുടെ മുന്നിലെത്തിക്കുന്നത്.

ഹൈക്കോടതി സ്വീകരിച്ച റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ശബരിമലയില്‍ യുവതീപ്രവേശനത്തിനു വഴിയൊരുക്കിയ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
50 വയസില്‍ താഴെയുള്ള രണ്ടു സ്ത്രീകള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ക്ഷേത്രത്തില്‍ ശുദ്ധിക്രിയ നടത്തിയതിനു തന്ത്രി കണ്ഠര് രാജീവരോടു ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചതിനു പിന്നാലെയാണ് 12 വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ദേവസ്വം വകുപ്പ് സെക്രട്ടറി, തന്ത്രി എന്നിവരാണ് എതിര്‍കക്ഷികള്‍.

1999ല്‍ മകരജ്യോതി ദിനത്തിലുണ്ടായ വൈദ്യുതി അപകടം അന്വേഷിച്ച ജസ്റ്റിസ് ടി. ചന്ദ്രശേഖര മേനോന്‍ കമ്മിഷനും ശബരിമലയുടെ ഭരണം ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റണമെന്നു നിര്‍ദേശിച്ചിരുന്നു. കെ.പി. ശങ്കരന്‍ നായര്‍ കമ്മിഷന്‍(1987), ജസ്റ്റിസ് കെ.എസ്. പരിപൂര്‍ണന്‍ കമ്മിഷന്‍ (2007) റിപ്പോര്‍ട്ടുകളിലും രാഷ്ട്രീയ ഭരണത്തില്‍ നിന്നു ക്ഷേത്രങ്ങളെ മുക്തമാക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു.

വര്‍ഷം മുമ്ബുള്ള റിപ്പോര്‍ട്ടിന്റെ പകര്‍പ്പും കേസിന്റെ വിശദാംശങ്ങളുമടങ്ങിയ ഫയലിനായി സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥരുടെ നെട്ടോട്ടം. റെക്കോഡ് സെക്ഷനിലേക്കു മാറ്റിയിരിക്കാമെന്ന നിഗമനത്തില്‍ അവിടെ ഇന്നലെ വൈകുന്നേരം വരെയും തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇത്രയും പഴക്കമുള്ള കേസ് അവസാനിച്ചിരിക്കാമെന്ന ചിന്തയില്‍ ഫയല്‍ ഒഴിവാക്കിയിരിക്കാമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

രാജഭരണം അവസാനിച്ചെന്നും ഇപ്പോള്‍ ജനാധിപത്യമാണെന്നുമുള്ള കാര്യം പന്തളം രാജകുടുംബം മറന്നുപോകുന്നതായി മന്ത്രി എം.എം.മണി കളിയാക്കിയത് . ശബരിമല ശ്രീകോവില്‍ അടയ്ക്കുമെന്നു പറയുന്ന തിരുമേനി അവിടുത്തെ ശമ്പളക്കാരനാണെന്ന് ഓര്‍ക്കണം. സുപ്രീം കോടതി വിധി വന്നതുകൊണ്ട് എല്ലാ സ്ത്രീകളും ശബരിമലയ്ക്കു പോകേണ്ടതില്ല. ആവശ്യമുള്ളവര്‍ മാത്രം പോയാല്‍ മതിയെന്നും മണി പറഞ്ഞിരുന്നു.

ശബരിമല വിഷയത്തില്‍ പന്തളം രാജകുടുംബം ആണും പെണ്ണും കെട്ട നിലപാട് സ്വീകരിക്കരുതെന്ന് മന്ത്രി എം.എം. മണി വ്യക്തമാക്കിയിരുന്നു. രാജകുടുംബാംഗങ്ങള്‍ വിഡ്ഢിത്തം പുലമ്പുകയാണ്. ശബരിമലയില്‍ എത്തുന്നവരെ ആക്ടിവിസ്റ്റാണോ വിശ്വാസിയാണോ എന്നു തുരന്നു നോക്കാനാകില്ല. ഇക്കാര്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതു ശരിയല്ല. ശബരിമലയില്‍ ദര്‍ശനം നടത്താനായി സ്ത്രീകളെ പിന്‍വാതിലിലൂടെ കടത്തിവിട്ട തന്ത്രിയുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതെല്ലാം രാജ കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇതിനൊക്കെ മറുപടിയായിട്ടാണ് രാജ കുടുംബത്തിന്റെ ഹര്‍ജി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (2 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (2 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (2 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (3 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (3 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (3 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (3 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (3 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (4 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (4 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (4 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (4 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (4 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (4 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (4 hours ago)

Malayali Vartha Recommends