Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ബംഗാളിലെ സി. പി. എമ്മിന്റെ അവസ്ഥയിൽ ശത്രുക്കൾക്കുപോലും സഹതാപം; പരിഹാസവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ

23 JANUARY 2019 01:06 PM IST
മലയാളി വാര്‍ത്ത

ബംഗാളിലെ സി. പി. എമ്മിന്റെ അവസ്ഥയിൽ ശത്രുക്കൾക്കുപോലും സഹതാപം തോന്നുന്നതാണെന്ന പരിഹാസവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ. ബി. ജെ. പിയും മമതയുടെ പാർട്ടിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ദുർബലരായ സി. പി. എം നേതൃത്വം എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. അമിത് ഷായും മോദിയും നടത്തുന്ന തേരോട്ടത്തിൽ ഇത്തവണ മമത വീഴുമെന്നുറപ്പായ സാഹചര്യത്തിൽ സി. പി. എം അണികൾ കൂട്ടത്തോടെ ബി. ജെ. പിക്കു കുത്തുമെന്ന് ഉറപ്പാണ് എന്നും സുരേന്ദ്രൻ പറഞ്ഞു. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

കെ സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ് ഇങ്ങനെ;

സത്യത്തിൽ ബംഗാളിലെ സി. പി. എമ്മിന്റെ അവസ്ഥ ശത്രുക്കൾക്കുപോലും സഹതാപമുളവാക്കുന്നതാണ്. അവിടെ ബി. ജെ. പിയും മമതയുടെ പാർട്ടിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ദുർബലരായ സി. പി. എം നേതൃത്വം എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ്. മോദിയെ തോൽപ്പിക്കാൻ ആരുമായും കൂട്ടുകൂടുമെന്ന് പറഞ്ഞു നടക്കുന്ന പാർട്ടിക്ക് പക്ഷെ ബംഗാളിൽ മോദിയുടെ ശത്രുവായ മമതയെ പിന്തുണയ്ക്കാനും പറ്റുന്നില്ല. പാർട്ടിയുടെ അവശേഷിക്കുന്ന നാമമാത്രമായ അണികൾക്ക് മമതയെക്കാൾ താൽപ്പര്യം ബി. ജെ. പിയോടാണുതാനും. യെച്ചൂരിയും ബൃന്ദയും കമ്പനിയും മമതയോടുള്ള മമത പരസ്യമാക്കിയിട്ടും പെണ്ണുമ്പിള്ളയുടെ അടിയുടെ ചൂട് നല്ലോണം അറിഞ്ഞിട്ടുള്ള സംസ്ഥാനഘടകം അതിനൊട്ട് സമ്മതിക്കുന്നുമില്ല. അമിത് ഷായും മോദിയും നടത്തുന്ന തേരോട്ടത്തിൽ ഇത്തവണ മമത വീഴുമെന്നുറപ്പായ സാഹചര്യത്തിൽ സി. പി. എം അണികൾ കൂട്ടത്തോടെ ബി. ജെ. പിക്കു കുത്തുമെന്ന് ഉറപ്പാണ്. അതിവിചിത്രവും അസാധാരണവും നിരാശാജനകവും പരിതാപകരവുമായ ഒരു പ്രതിസന്ധിയിലാണ് ബംഗാളിലെ സി. പി. എം എത്തിപ്പെട്ടിരിക്കുന്നത്. മുപ്പത്തിയഞ്ചുകൊല്ലത്തെ കാട്ടാളഭരണത്തിന് കാലം നൽകിയ കടുത്ത ശിക്ഷ പാർട്ടി അനുഭവിച്ചു തീർക്കുകയാണ്. രണ്ടുകൊല്ലം കഴിഞ്ഞാൽ കേരളത്തിലെ സി. പി. എമ്മിനും ഈ ഗതി തന്നെയായിരിക്കും വന്നുചേരുക എന്ന് സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ്റ് അവസാനിക്കുന്നു.

മോദി സര്‍ക്കാരിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് അണിനിരത്തി കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ മെഗാറാലി സങ്കടിപ്പിച്ചിരുന്നു. യുണൈറ്റഡ് ഇന്ത്യാ റാലി എന്ന പേരില്‍ കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിയില്‍ നടന്ന റാലിയില്‍ ലക്ഷങ്ങങ്ങളാണ് പങ്കെടുത്തത്.

മോദി സര്‍ക്കാരിന്റെ കാലാവധി അടുത്ത ദിവസങ്ങള്‍ക്കുളില്‍ അവസാനിക്കും. ഒരു പുതിയ പ്രഭാതം പിറക്കുകയാണ്. ഞങ്ങള്‍ അതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. ഇത് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു എന്നാണ് റാലിയെ അഭിസംബോധന ചെയ്ത്‌കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പറഞ്ഞത്.

മരുന്നുകളുടെ കലാവധി കഴിയുന്നതുപോലെ മോദി സര്‍ക്കാരിനും കളംവിടാന്‍ സമയമായി. രഥയാത്ര എന്ന പേരില്‍ വര്‍ഗീയ സംഘര്‍ഷത്തിന് ഞാന്‍ അനുമതി നല്‍കാന്‍ പോകുന്നില്ല. ബംഗാളില്‍ ഭ്രാന്തബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ ബിജെപിയെ ഞങ്ങള്‍ സമ്മതിക്കാന്‍ പോകുന്നില്ല. ബിജെപിയെ സംസ്ഥാനത്ത് നിന്ന് തുടച്ച് നീക്കും. മോദി സര്‍ക്കാറിന്റെ കീഴില്‍ ഒരു അച്ഛേദിന്‍ പോലും പിറന്നിട്ടില്ല. ജനങ്ങള്‍ അവരുടെ മനസ്സില്‍ നിന്ന് ഈ സര്‍ക്കാരിനെ പുറംന്തള്ളി. സംസ്ഥാന സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ നോക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രതികാര ബുദ്ധിയോടെയാണ് മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ നേരിടുന്നത്. ഇതിനെതിരെ എല്ലാവരും ഒരുമിച്ച് വരേണ്ടതുണ്ട്. കൂട്ടമായ നേതൃത്വം വളരെ പ്രധാനപ്പെട്ടതാണ്. ആരാണ് നിങ്ങളുടെ നേതാവെന്നാണ് മോദി ചോദിക്കുന്നത്. ഞങ്ങള്‍ ഒരുപാട് നേതാക്കളുണ്ട്. ഞങ്ങളുടെ സഖ്യത്തില്‍ എല്ലാവരും നേതാക്കളും സംഘാടകരുമാണെന്നും മമത പ്രതികരിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (23 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (56 minutes ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends