Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആശങ്കയില്‍ സിപിഎം... വനിതാമതിലിന്റെ പ്രധാന സംഘടകനായ വെള്ളാപ്പള്ളി നടേശനെതിരെ മറ്റൊരു മതില്‍ നേതാവ് പുന്നല ശ്രീകുമാര്‍; സാമുദായിക സംഘടനകളുടെ കൂട്ടയടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയില്‍ പാര്‍ട്ടി

23 JANUARY 2019 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കെട്ടിപ്പൊക്കിയ വനിതാ മതില്‍ പൊളിച്ചതിന്റെ ഉത്തരവാദിത്തത്തെ തമ്മിലുള്ള തര്‍ക്കം മുറുകുകയാണ്. വനിതാമതിലിന്റെ പിറ്റേന്ന് ശബരിമലയില്‍ യുവതികളെ കയറ്റിയതിന്റെ പേരില്‍ മതില്‍ പൊളിഞ്ഞെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെ വെള്ളാപ്പള്ളിയ്‌ക്കെതിരെ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാര്‍ രംഗത്തെത്തി. വെള്ളാപ്പള്ളി ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. ഇത് തെറ്റായ സന്ദേശം നല്‍കിയെന്നാണ് പുന്നല പറയുന്നത്. കേവലും ജൂനിയറായ ഒരു നേതാവ് തനിക്കെതിരെ ആഞ്ഞടിച്ചതിനാല്‍ ഉറപ്പായും വെള്ളാപ്പള്ളി രംഗത്തെത്തും. പ്രത്യേകിച്ചും പുന്നല ശ്രീകുമാറിന്റെ കുറ്റപ്പെടുത്തല്‍ വന്‍ പ്രത്യാഘാതമുണ്ടാകാനാണ് സാധ്യത. തെരഞ്ഞടുപ്പ് അടുത്ത വേളയില്‍ ഇത് വന്‍ പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കും. സിപിഎം ആരെ കൂടെ നില്‍ക്കുമെന്നും കണ്ടറിയാം.

കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ശബരിമലയില്‍ യുവതികളെ കയറ്റിയത് ശരിയായില്ല. വനിതാ മതില്‍ കെട്ടിപ്പൊക്കിയതിന്റെ പിറ്റേന്ന് യുവതികളെ കയറ്റി വനിതാ മതില്‍ പൊളിച്ചു. ഇത് ബിജെപിയ്ക്ക് നേട്ടമായി . തിരുവനന്തപുരത്ത് നടന്ന അയ്യപ്പസംഗമത്തിന് പിന്നില്‍ സവര്‍ണ്ണ ലോബി തന്നെ ആയിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകളെ പിന്തുണച്ച വെള്ളാപ്പള്ളി നടേശന്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും എന്‍ എസ് എസിനും എതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.

അയ്യപ്പസംഗമത്തിന് രാഷ്ട്രീയലക്ഷ്യമുണ്ട്. അയ്യപ്പസംഗമത്തിന് പോകാതിരുന്ന തന്റെ നിലപാട് ശരിയായിരുന്നുവെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു.'ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമാണ്' ശബരിമല സമരത്തിന് പിന്നില്‍. ദേവസ്വം ബോര്‍ഡുകളിലും തൊണ്ണൂറ്റഞ്ച് ശതമാനം ക്ഷേത്രങ്ങളിലും സവര്‍ണ്ണാധിപത്യമാണ്. തമ്പ്രാക്കന്‍മാരെന്ന് സ്വയം കരുതുന്നവര്‍ ആണ് സമരത്തിന് പിന്നില്‍.

പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറില്ലെന്ന് സ്വയം തീരുമാനിക്കേണ്ടതാണ്. അതിന്റെ പേരില്‍ സമുദായത്തില്‍ നിന്നാരും കലഹത്തിനിറങ്ങരുത്. അത് സവര്‍ണരുടെ പ്രശ്‌നമാണെന്നും തങ്ങള്‍ക്ക് അതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് കേരള സര്‍ക്കാര്‍ ചെയ്തത്. കോണ്‍ഗ്രസിനും ബിജെപിക്കും ശബരിമല വിഷയത്തില്‍ നിലപാടില്ല. എന്നിരുന്നാലും, ഈ പ്രചാരണത്തില്‍ ബിജെപി നേട്ടമുണ്ടാക്കും. ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ല, എന്നാല്‍ കോണ്‍ഗ്രസിന്റെ സര്‍വനാശമാണ് സംഭവിക്കാന്‍ പോകുന്നത്. പൊതുജനം കഴുതയാണെന്ന് ആരും കരുതരുതെന്നും കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.

നിലപാട് മയപ്പെടുത്തി ഇന്നലെ വെള്ളാപ്പള്ളി എത്തിയെങ്കിലും കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കി. മോദിയുടെ പ്രസ്‌ക്തി തള്ളാനാവില്ല. മോദി സര്‍ക്കാരിനെതിരെ സകല ഞാഞ്ഞൂലുകളും മത്സരിക്കാന്‍ തയ്യാറായിട്ടുണ്ട്. ഇവരൊന്നിച്ചാലും സിംഗിള്‍ മെജോറിറ്റിയില്‍ എന്‍ഡിഎ തന്നെ അധികാരത്തില്‍ വരുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മോദിയ്ക്ക് അതിന്റേതായ പ്രസക്തി ഉണ്ട്. അത് ചെറുതായി കണ്ടിച്ച് കാര്യമില്ല. പ്രസക്തി കുറച്ച് കാണാനാവില്ല. എതിരെ നില്‍ക്കുന്നവരില്‍ ജയിച്ചാല്‍ തന്നെ ആര് പ്രധാനമന്ത്രിയാവും. ഒരാളെ ആക്കിയാന്‍ മറ്റയൊരാള്‍ പുറത്ത് ചാടും. ഇയാളെ മോദി എടുക്കും. എങ്ങനെ വന്നാലും, ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും മോദി തന്നെ അധികാരത്തില്‍ വരും.

സെന്‍കുമാറിന് ബിജെപി സീറ്റ് നല്‍കും അദ്ദേഹം മിടുമിടുക്കനായ നല്ലൊരു ഉദ്യോഗസ്ഥനായിരുന്നു. അഴിമതിയില്ലാത്ത സംശുദ്ധനായ ഓഫിസറാണ്. കേരള സര്‍ക്കാരിന് അത് വേണ്ടത്ര ഉപയോഗിക്കാനായില്ല. അദ്ദേഹം സര്‍ക്കാര്‍ പീഡിപ്പിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (2 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (2 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (2 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (3 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (3 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (3 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (3 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (3 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (4 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (4 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (4 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (4 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (4 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (4 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (4 hours ago)

Malayali Vartha Recommends