Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടൂറിസ്റ്റ് ബസ്സുകളുള്‍പ്പെടെ കോണ്‍ട്രാക്ട് ഗാരേജുകളില്‍ ബഹുവര്‍ണ എല്‍എഡി ലൈറ്റുകളും ഗ്രാഫിക്‌സുകളും കൂടിയ ശബ്ദസംവിധാനവും എഴുത്തുകളും നിയമ വിരുദ്ധമെന്ന് ഹൈക്കോടതി

23 JANUARY 2019 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു

ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെ കോണ്‍ട്രാക്ട് ഗാരേജുകളില്‍ ബഹുവര്‍ണ എല്‍.ഇ.ഡി ലൈറ്റുകളും ഗ്രാഫിക്‌സുകളും ശക്തി കൂടിയ ശബ്ദ സംവിധാനവും എഴുത്തുകളും നിയമവിരുദ്ധമെന്ന് ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ ഉത്തരവിട്ടു. മോട്ടോര്‍ വാഹന ചട്ടത്തിന് വിരുദ്ധമായ ഘടിപ്പിക്കലുകള്‍ ഒഴിവാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിനെതിരെ എറണാകുളം സ്വദേശി ജിജിത്ത്, കോതമംഗലം സ്വദേശികളായ ജി. മനോജ് കുമാര്‍, അനില്‍ ജോസഫ് ആന്റണി എന്നിവര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

ബഹുവര്‍ണ വിളക്കുകളും മറ്റും ഇതര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും റോഡിലൂടെ പോകുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു. മോട്ടോര്‍ വാഹന ചട്ടപ്രകാരമുള്ള ഇന്‍ഡിക്കേറ്റര്‍, റിഫ്‌ലക്ടര്‍ എന്നിവയല്ലാതെ നിയമവിരുദ്ധമായ എല്‍.ഇ.ഡി ലൈറ്റുകള്‍ ബസുകളില്‍ പാടില്ല. തുടര്‍ച്ചയായി മിന്നുന്ന ബഹുവര്‍ണ വിളക്കുകള്‍, ഡി.ജെയ്ക്കു വേണ്ടിയുള്ള കറങ്ങുന്ന എല്‍.ഇ.ഡി വിളക്ക്, ലേസര്‍ വിളക്കുകള്‍ എന്നിവ നീക്കണം. യാത്രക്കാരന് വെളിച്ചം കിട്ടാന്‍ വേണ്ട വിളക്കുകള്‍ക്ക് ഇത് ബാധകമല്ല. ശക്തിയേറിയ ഓഡിയോ സംവിധാനവും ഒഴിവാക്കണം.

മള്‍ട്ടിപ്പിള്‍ ബൂസ്റ്റര്‍, പവര്‍ ആംപ്ലിഫയര്‍, സ്പീക്കറുകള്‍, സബ് വൂഫറുകള്‍ തുടങ്ങി വലിയ ശബ്ദമുണ്ടാക്കുന്നവ പാടില്ല. എന്നാല്‍, വാഹനത്തിന്റെ വലുപ്പമനുസരിച്ച് നാലു മുതല്‍ ആറു വരെ സ്പീക്കറും മിതമായ ശബ്ദമുള്ള ഓഡിയോ സിസ്റ്റവും ഉപയോഗിക്കാം. ബസുകള്‍ക്ക് പുറത്ത് പൊതുജനശ്രദ്ധയാകര്‍ഷിക്കുന്നതും അപകടമുണ്ടാക്കുന്ന വിധത്തിലുമുള്ള ബഹുവര്‍ണ ചിത്രങ്ങളും എഴുത്തുകളും പാടില്ല. ചട്ടപ്രകാരം ഉടമയുടെ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. സേഫ്ടി ഗ്ലാസില്‍ എഴുത്തുകളോ ചിത്രങ്ങളോ പാടില്ല. വശങ്ങളിലേക്ക് നീക്കാന്‍ കഴിയുന്ന തുണി കര്‍ട്ടനുകളും ടിന്റഡ് ഫിലിമുകളും പാടില്ല. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന ക്രമീകരണങ്ങള്‍ ഒഴിവാക്കണം.

രജിസ്‌ട്രേഷന്‍ നമ്പരടക്കമുള്ളവ ചട്ടമനുശാസിക്കുന്ന വിധം പ്രദര്‍ശിപ്പിച്ചിരിക്കണം. കേന്ദ്ര മോേട്ടാര്‍ വാഹന നിയമത്തിലെ 111 ാം വ്യവസ്ഥ പ്രകാരം സ്‌പോട്ട് ലൈറ്റുകള്‍ക്കും സര്‍ച്ച് ലൈറ്റുകള്‍ക്കും നിരോധനമുണ്ട്. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഇത് സ്ഥാപിക്കാവൂ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (2 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (2 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (2 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (3 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (3 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (3 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (3 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (3 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (4 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (4 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (4 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (4 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (4 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (4 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (4 hours ago)

Malayali Vartha Recommends