മനപ്പായസം ഉണ്ണാനും പകൽക്കിനാവു കാണാനുമൊക്കെ നികുതിയൊന്നും അടയ്ക്കേണ്ടതില്ലല്ലോ; ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത് എന്താണെന്ന് തെരഞ്ഞെടുപ്പു കഴിയുമ്പോൾ ബോധ്യമാകുമെന്ന് കെ സുരേന്ദ്രൻ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായി ഒരുപാട് കഥകൾ ഇനിയും വരുമെന്ന് ബിജെപി സംസ്ഥാന ജെനെറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ചിലർക്ക് മോദിയുടെ ഭരണം കാരണം വല്ലാത്ത ബുദ്ധിമുട്ടാണ്. അവരെല്ലാവരും ഒത്തുകൂടിയിരിക്കുന്നു എന്ന് കണക്കാക്കിയാൽ മതിഎന്നും . കോൺഗ്രസ്സ് കട്ടുമുടിച്ചുണ്ടാക്കിയ കുറെ കാശ് ഇങ്ങനെയൊക്കെ ചുട്ടുപോകട്ടെ എന്നാശ്വസിക്കുന്നതാണ് നല്ലത് എന്നും കെ സുരേന്ദ്രൻ ഫേസ്ബുക് കുറിപ്പിൽ പ്രതികരിച്ചു.
2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രാ, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നെന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇതുപോലുള്ള ഒരുപാട് കഥകൾ ഇനിയും വരും എന്ന് സുരേന്ദ്രൻ പ്രതികരിച്ചത്.
കെ സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇതുപോലുള്ള ഒരുപാട് കഥകൾ ഇനിയും വരും. കേവലം ഒരു ദിവസത്തെ ആയുസ്സുമാത്രമുള്ള കഥകൾ. ബ്രേക്കിംഗ് ന്യൂസും അന്തിച്ചർച്ചകളും അരങ്ങുതകർക്കും. അതിന്റെയൊന്നും പിന്നാലെ പോകാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ് ബുദ്ധി. മനപ്പായസം ഉണ്ണാനും പകൽക്കിനാവു കാണാനുമൊക്കെ നികുതിയൊന്നും അടയ്ക്കേണ്ടതില്ലല്ലോ. വല്ലാത്ത ബുദ്ധിമുട്ടുണ്ട് ചിലർക്ക് മോദിയുടെ ഭരണം കാരണം. അവരെല്ലാവരും ഒത്തുകൂടിയിരിക്കുന്നു എന്ന് കണക്കാക്കിയാൽ മതി. കോൺഗ്രസ്സ് കട്ടുമുടിച്ചുണ്ടാക്കിയ കുറെ കാശ് ഇങ്ങനെയൊക്കെ ചുട്ടുപോകട്ടെ എന്നാശ്വസിക്കുന്നതാണ് നല്ലത്. ഇന്ത്യൻ ജനതയ്ക്കു ബുദ്ധിയില്ലെന്ന് കരുതുന്ന കുറെ വിഡ്ഡികളാണ് ഇതിന്റെയെല്ലാം പിന്നിൽ. ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത് എന്താണെന്ന് തെരഞ്ഞെടുപ്പു കഴിയുമ്പോൾ ഇക്കൂട്ടർക്കു ബോധ്യമാവും. മോദി വീണ്ടും അധികാരത്തിലേറുമ്പോൾ പറയാനുള്ള ന്യായങ്ങളാണ് ഇപ്പോഴത്തെ തിരക്കഥകളിലൂടെ അവർ മെനയുന്നത്. ദുർബലർ കുശുമ്പും കുന്നായ്മയും പറഞ്ഞുകൊണ്ടേയിരിക്കും. കരുത്തുള്ളവർ കിരീടം നേടി കസേരയിലിരിക്കുകയും ചെയ്യും എന്നാണ് ഫേസ്ബുക് പോസ്റ്റ്.
2014 ൽ കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഹാക്ക് ചെയ്ത മോദി 2018 ൽ സ്വന്തം ഭരണം ഉള്ളപ്പോൾ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും വിട്ടുകളഞ്ഞത് ഒട്ടും ശരിയായില്ല. ഇതിന്റെ പേരിൽ ഗൗരീ ലങ്കേഷിനെ കൊന്നാലും ഗോപിനാഥ് മുണ്ടെയെ കൊല്ലേണ്ടിയിരുന്നില്ല. ഒരു കാര്യം ഉറപ്പാ. 2019 ൽ എന്തായാലും കേരളത്തിൽ പല മണ്ഡലങ്ങളിലും ഹാക്കിംഗ് നടക്കും. ഗുജറാത്തിൽ നിന്നല്ലേ വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടുവന്നത്. മോദി ആരാ മോൻ. അന്തിച്ചർച്ചയും ഒന്നാം പേജ് ലീഡുമൊന്നും മോദിക്ക് പ്രശ്നമല്ല എന്നും കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
2004ലാണ് ബാലറ്റ് പേപ്പറുകള്‍ക്ക് പകരം ഇന്ത്യയില്‍ പൂര്‍ണ്ണമായി വോട്ടിങ്ങ് മെഷിനുകള്‍ ഉപയോഗിച്ചു തുടങ്ങുന്നത്. ഇടക്കാലത്ത് ഒരു പ്രത്യേക പാര്‍ട്ടിക്ക് അനുകൂലമായി മെഷിനുകള്‍ പ്രോഗ്രാം ചെയ്തു വയക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടി ആംആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. എന്നാൽ മെഷിനുകളുടെ ആധികാരികത നഷ്ടമായെന്ന് തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളെ വെല്ലുവിളിച്ചെങ്കിലും ആരും തന്നെ ആ വല്ലുവിളി സ്വീകരിച്ചില്ല.
തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ്ങ് മെഷീനുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് പ്രതിപക്ഷ കക്ഷികള്‍ കുറച്ച് വർഷങ്ങളായി ആരോപണമുയർത്തി രംഗത്ത് വരുന്നുണ്ട്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് മെഷിനുകള്‍ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മെഷിനുകള്‍ക്ക് കാവലിരുന്നിരുന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ വിവരങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ കഴിയുന്ന വിവിപാറ്റ് മെഷിനുകളാണ് 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha


























