Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കോട്ടയം മണ്സലത്തിൽ നിന്ന് ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാൻ കെ. പി. സി.സി തീരുമാനം കേരള കോൺഗ്രസ് മാണിക്ക് ഇടുക്കി സീറ്റ് നൽകാമെന്ന് കെ പി സി സി ഹൈക്കമാന്റിനെ അറിയിക്കും; ഇടുക്കിയിൽ പി ജെ ജോസഫ് മത്സരിക്കണമെന്നും നിർദ്ദേശിക്കും

23 JANUARY 2019 01:24 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ നിന്നും ഹൈക്കമാന്റിലേക്ക് നൽകുന്ന സ്ഥാനാർത്ഥി പട്ടികയിൽ ഉമ്മൻ ചാണ്ടിയെ ഉൾപ്പെടുത്തും. കോട്ടയം മണ്സലത്തിൽ നിന്ന് ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാനാണ് കെ. പി. സി.സി. തീരുമാനിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് മാണിക്ക് ഇടുക്കി സീറ്റ് നൽകാമെന്ന് കെ പി സി സി ഹൈക്കമാന്റിനെ അറിയിക്കും. ഇടുക്കിയിൽ പി ജെ ജോസഫ് മത്സരിക്കണമെന്നും നിർദ്ദേശിക്കും. അത് കേരള കോൺഗ്രസ് കേൾക്കുമോ എന്ന് അറിയില്ല.

ഉമ്മൻ ചാണ്ടിയെ കേരളം കടത്തുക എന്നതായിരിക്കും ലക്ഷ്യം. അടുത്ത തെരഞ്ഞടുപ്പിൽ യു ഡി എഫ് ജയിച്ചു വന്നാൽ മുല്ലപ്പള്ളിയെയായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കുക. കാരണം ചെന്നിത്തല താൻ പ്രതിപക്ഷ നേതാവായിരിക്കാൻ പോലും യോഗ്യനല്ലെന്ന് തെളിയിച്ചു കഴിഞ്ഞു.

ഉമ്മൻ ചാണ്ടി 20 മണ്ഡലത്തിലും മത്സരിക്കാൻ പറ്റിയ സ്ഥാനാർത്ഥിയാണെന്ന് മുല്ലപ്പള്ളി പരസൃ പ്രഖ്യാപനം നടത്തി. തന്റെ അഭിപ്രായത്തിൽ അദ്ദേഹം ലോക്സഭാ തെരഞ്ഞടുപ്പിൽ മതസരിക്കണമെന്നും അധ്യക്ഷൻ പറഞ്ഞു. മുല്ലപ്പള്ളിയുടെ പ്രഖ്യാപനത്തോട് ഉമൻ ചാണ്ടി പ്രതികരിച്ചിട്ടില്ല. യു പി എ മന്ത്രിസഭ അധികാരത്തിലെത്തിയാൽ ഉമ്മൻ ചാണ്ടി കെ.സി. വേണുഗോപാലിന് താഴെയുള്ള സ്ഥാനത്ത് മന്ത്രിയാകും . കാരണം വേണുഗോപാൽ രാഹുൽഗാന്ധിയുടെ വിശ്വസ്തനാണ്. കർണാടകത്തിൽ സർക്കാർ പോകാതിരിക്കുന്നത് വേണുവിന്റെ ഇടപെടൽ കാരണമാണ്.

താൻ മത്സരിക്കില്ലെന്ന മുല്ലപള്ളിയുടെ പ്രഖ്യാപനം നിയമസഭ മുന്നിൽ കണ്ടാണ്. കേരള പ്രദേശ് കോൺഗ്രസ്കമ്മിറിയുടെ അധ്യക്ഷനായി മുല്ലപ്പള്ളിയെ കൊണ്ടുവരാൻ രാഹുൽ തീരുമാനിച്ചത് തന്നെ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ വേണ്ടിയാണ്. മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ ലോക് സഭയും നിയമസഭയും ജയിച്ചാൽ മുല്ലപ്പള്ളി മുഖ്യമന്ത്രിയാകാൻ യോഗ്യനാവും. അപ്പോൾ തർക്കിക്കാൻ ചെന്നിത്തലക്ക് സമയം കിട്ടില്ല. മുല്ലപ്പള്ളിയുടെ വ്യക്തി പ്രഭാവം തന്നെയാണ് അദ്ദേഹത്തെ സഹായിക്കുന്നത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ നിന്നും പുറത്തു പോയതിന് പിന്നിൽ അഴിമതിയാണെന്ന കാര്യം ഹൈക്കമാന്റിനറിയാം. മുല്ലപ്പള്ളിയെ പോലെ കർക്കശനായ മുഖ്യമന്ത്രി അധികാരത്തിലെത്തിയാൽ ഘടകകക്ഷികൾക്ക് പോലും അഴിമതി നടത്താൻ അവസരം ലഭിക്കില്ലെന്നും ഹൈക്കമാന്റ് കരുതുന്നു.

കേന്ദ്രത്തിൽ യു പി എ അധികാരത്തിലെത്തിയില്ലെങ്കിൽ എംപിയായ ഉമ്മർ ചാണ്ടിക്ക് അടുത്ത അഞ്ചു കൊല്ലം ഡൽഹിയിൽ ചുറ്റിതിരിയേണ്ടി വരും. അതുകൊണ്ടാണ് തനിക്ക് അങ്ങനെയൊരു ചിന്തയില്ലെന്ന് ഉമ്മൻചാണ്ടി പറയുന്നത്. കോട്ടയം സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി ആവർത്തിക്കുമ്പോൾ അതിനുപിന്നിലും ഉമ്മൻ ചാണ്ടി തന്നെയാണ്. ജോസ് കെ മാണിയുടെ ഭാര്യയെ കോട്ടയത്ത് മത്‌സരിപ്പിക്കുമെന്ന ധാരണ പരത്തിയതും ഉമ്മൻ ചാണ്ടിയുടെ ക്യാമ്പാണ്. എങ്ങനെയെങ്കിലും കോട്ടയത്ത് നിന്ന് ഉമ്മൻ ചാണ്ടിയെ ഡൽഹിക്ക് വിമാനം കയറ്റുകയാണ് കോൺഗ്രസ് നേതാക്കളുടെ ലക്ഷ്യം . മാണിക്ക് രാജ്യസഭ വാങ്ങി നൽകിയതും ജോസിനെ എം പിയാക്കിയതും ഉമ്മൻചാണ്ടിയാണ് .

ഇടുക്കിയിൽ ഫ്രാൻസിസ് ജോർജിന് പകരം പി ജെ ജോസഫിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഫ്രാൻസിസിന്റെ രാഷ്ട്രീയ ഗുരുവാണ് ജോസഫ് . ഇടുക്കിയിൽ ജോസഫിനെ ഇറക്കിയാൽ അദ്ദേഹം ജയിക്കും. അതിൽ തർക്കമേ ഇല്ല. അങ്ങനെ വരുമ്പോൾ കെ.എം മാണി ഫ്രാക്ഷന് സീറ്റ് ലഭിക്കാതെ വരും. പി ജെ ജയിച്ചാൽ അദ്ദേഹത്തിന്റെ മകൻ തൊടുപുഴയിൽ സ്ഥാനാർത്ഥിയാകും.മാത്രവുമല്ല യു പി എ അധികാരത്തിലെത്തിയാൽ പി ജെ മന്ത്രിയാകണോ ജോസ് കെ മാണി മന്ത്രിയാകണോ എന്ന കാര്യത്തിൽ തർക്കമുണ്ടാകുമെന്നും കോൺഗ്രസ് കരുതുന്നു. അത് തങ്ങൾക്ക് നല്ലതാണെന്ന് കോൺഗ്രസിനറിയാം. ജോസഫ് കാരണമാണ് മാണി ഐക്യമുന്നണി വിടാത്തത്. അതിന് പ്രത്യൂപകാരം കോൺഗ്രസിന് ചെയ്യണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (24 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (57 minutes ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends