Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഭയ്‌ക്കെതിരെ തിരിഞ്ഞ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ഫെബ്രുവരി ആറിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടിയെടുക്കുമെന്ന് നോട്ടീസ്, വിരട്ടണ്ട മറുപടി നല്‍കാമെന്ന് സിസ്റ്റര്‍

23 JANUARY 2019 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് പിന്തുണ നല്‍കുകയും സഭയ്‌ക്കെതിരെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയും സഭാവസ്ത്രം ധരിക്കാതെ ഫെയിസ്ബുക്കില്‍ ഫോട്ടോ ഇടുകയും ചെയ്തതിന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വിശദീകരണം നല്‍കണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു. ഫെബ്രുവരി ആറിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടിയെടുക്കുമെന്നും നോട്ടീസില്‍ പറയുന്നു. നോട്ടീസിന് മറുപടി നല്‍കുമെന്ന് സിസ്റ്റര്‍ അറിയിച്ചു. സാങ്കേതികവിദ്യ ഇത്രയും വളര്‍ന്ന കാലത്ത് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും അഭിമുഖം നല്‍കരുതെന്നും പറയുന്നത് തെറ്റാണ്. അഥവാ നല്‍കണമെങ്കില്‍ രൂപതയുടെ അനുമതി വേണമെന്ന സീറോമലബാര്‍ സഭ സിനഡ് തീരുമാനം ശരിയല്ലെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

വിരല്‍ത്തുമ്പില്‍ സോഷ്യല്‍മീഡിയയ അടക്കം ഉള്ളപ്പോള്‍ മാധ്യമങ്ങളുടെയും ചാനലുകളുടെയും ആവശ്യം തന്നെ ഇല്ലാതായിരിക്കുകയാണെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സിസ്റ്റര്‍ ലൂസിയെ സഭാ കര്‍മങ്ങളില്‍ നിന്ന് വയനാട് രൂപതമാറ്റിയിരുന്നു. എന്നാല്‍ വിശ്വാസികള്‍ അവര്‍ക്കൊപ്പം നിന്നതിനാല്‍ സഭ നിലപാട് മാറ്റുകയായിരുന്നു. ജനുവരി പത്തിന് ഇത്തരത്തിലൊരു നോട്ടീസ് ആദ്യം നല്‍കിയിരുന്നു. 'ഇതൊരു പ്രതികാര നടപടിയാണ് . എങ്ങനെയെങ്കിലും ഒന്ന് ഒഴിവായി കിട്ടണം എന്നേയുള്ളൂ അവര്‍ക്ക്,'എന്ന് സിസ്റ്റര്‍ ലൂസി അന്ന് വ്യക്തമാക്കിയിരുന്നു.

'ഞാന്‍ സമരത്തില്‍ പങ്കെടുത്തു, നോണ്‍ ക്രിസ്ത്യന്‍ മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതി, ചാനലില്‍ സംസാരിച്ചു, ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അനൂകുലിച്ച് സംസാരിച്ചതും കത്തോലിക്ക സഭയ്ക്ക് വലിയ അപമാനമായി എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തന്നത്. പിന്നെ ഞാന്‍ പുസ്തകം പ്രസിദ്ധീകരിച്ചു, കാര്‍ വാങ്ങി എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. അതൊന്നും ഒരു തെറ്റായിട്ടെനിക്ക് ഇതുവരെ തോന്നിയിട്ടില്ല. തോന്നിയാല്‍ ഞാന്‍ ചെയ്യുകയുമില്ല. ശരിയെന്ന് ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ് ചെയ്തത്. അതിന് ഒരു വിശദീകരണവും കൊടുക്കാനില്ല. വരുന്നിടത്തുവച്ച് കാണാം,' - എന്ന് പറഞ്ഞ സിസ്റ്റര്‍ ലൂസി കളപ്പുര ഇപ്പോള്‍ നിലപാട് മാറ്റുകയായിരുന്നു.

ലിംഗസമത്വത്തിന് വേണ്ടിയും ലിംഗവിവേചനത്തിന് എതിരെയും സംഘടിപ്പിച്ച വനിതാ മതിലിന് പിന്തുണ അറിയിച്ച്, ചുരിദാര്‍ ധരിച്ച് സിസ്റ്റര്‍ വാര്‍ത്തകളില്‍ ഇടം നേടിയതും സഭയെ ചൊടിപ്പിച്ചിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച സമരം നടത്തിയവരില്‍ പ്രധാനിയായിരുന്നു ലൂസി കളപ്പുര. ഇതിന് പിന്നാലെ സിസ്റ്റര്‍ നടത്തിയ പല വെളിപ്പെടുത്തലുകളും വന്‍ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു.

വയനാട്ടിലെ വിമല ഹോമിലാണ് സിസ്റ്റര്‍ ലൂസി കളപ്പുര താമസിക്കുന്നത്. കാലഘട്ടത്തിന് അനുസരിച്ച് സഭയില്‍ മാറ്റം വന്നിട്ടുണ്ടെന്നും പുരോഹിതര്‍ക്ക് ബ്രഹ്മചര്യം വേണ്ടെന്ന കത്തോലിക്കാ സഭ മുഖപത്രത്തിലെട ലേഖനത്തിലെ വാദം വിചിത്രമാണെന്ന് സിസ്റ്റര്‍ മുമ്പ് ആരോപിച്ചിരുന്നു. പലരും ബ്രഹ്മചര്യം പാലിക്കുന്നില്ല എന്നതാണ് വസ്തുത. ബ്രഹ്മചര്യം വേണ്ടെന്ന് പറയുന്നവരുടെ മുമ്പിലേക്ക് കന്യാസ്ത്രീകളെ ഇട്ടുകൊടുക്കണമെന്നാണോ എന്നും ചോദിച്ചിരുന്നു. ബ്രഹ്മചര്യം വേണ്ടാത്ത വൈദികര്‍ വിവാഹം കഴിക്കട്ടെയെന്നും സിസ്റ്റര്‍ ലൂസി ആവശ്യപ്പെട്ടിരുന്നു.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (2 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (2 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (2 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (3 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (3 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (3 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (3 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (3 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (4 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (4 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (4 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (4 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (4 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (4 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (4 hours ago)

Malayali Vartha Recommends