Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോലിയില്‍ നിന്ന് പിരിച്ചുവിട്ട എം.പാനല്‍ കണ്ടക്ടര്‍മാരുടെ കാര്യം സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും ആത്മഹത്യാഭീഷണിയുമായി മരത്തില്‍ കയറി

27 FEBRUARY 2019 08:56 PM IST
മലയാളി വാര്‍ത്ത

ജോലിയില്‍ നിന്ന് പിരിച്ചുവിട്ട എം.പാനല്‍ കണ്ടക്ടര്‍മാരുടെ കാര്യം സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും ആത്മഹത്യാഭീഷണിയുമായി മരത്തില്‍ കയറി. സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ സമരക്കാര്‍ കയറാതിരിക്കാന്‍ കാവല്‍ ഏര്‍പ്പെടുത്തിയതോടെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ മരത്തില്‍ കയറിയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇതില്‍ രണ്ട് പേരെ താഴെയിറക്കി. രണ്ടു പേര്‍ ഇപ്പോഴും മരത്തിനു മുകളില്‍ ഇരിക്കുകയാണ്. താഴെയിറക്കാനുള്ള ശ്രമത്തെ ചെറുക്കുകയാണിവര്‍. പിരിട്ടുവിട്ട മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് കണ്ടക്ടര്‍മാര്‍ സമരം നടത്തുന്നത്. 

മുമ്പ് സമരക്കാരില്‍ ഒരു സ്ത്രീ സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഫയര്‍ഫോഴ്‌സ് ഇവരെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചിരുന്നു. ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നോടിയായി ഇവരുടെ പന്തല്‍ നഗരസഭാ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് പൊളിച്ചുനീക്കിയിരുന്നു. അതിനെതിരെ കണ്ടക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു. പൊളിച്ച പന്തല്‍ കഴിഞ്ഞ ദിവസം ഇവര്‍ പുനസ്ഥാപിച്ചു. അതേസമയം സമരത്തിന് എത്തിയവരുടെ എണ്ണം കുറഞ്ഞു എന്നത് ശ്രദ്ധേയമാണ്. എം.പാനലുകാര്‍ സമരം ആരംഭിച്ചിട്ട് ഒരു മാസത്തിലധികമായി. ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി എ.കെ ശശീന്ദ്രന്‍ ചര്‍ച്ചയ്ക്ക് വിളിച്ചതല്ലാതെ കാര്യമായി ഒന്നും നടന്നില്ല.

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നാലായിരത്തോളം എം.പാനലുകാരെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടത്. അതിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. പി.എസ്.സിയില്‍ നിന്ന് മാത്രം ഉദ്യോഗാര്‍ത്ഥികളെ എടുത്താല്‍ മതിയെന്നും നിര്‍ദ്ദേശം നല്‍കി. എം.ഡിയായിരുന്ന ടോമിന്‍ ജെ. തച്ചങ്കരി കോടതിയില്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് എം.പാലുകാരെ പിരിച്ചുവിട്ടത്. 10 വര്‍ഷം പൂര്‍ത്തിയായവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം പോലും പരിഗണിച്ചിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 10 വര്‍ഷം പിന്നിട്ടവരെ സ്ഥിരപ്പെടുത്തിയിരുന്നു. ഏകദേശം നാലായിരത്തോളം പേരുണ്ടായിരുന്നു.

ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നവരെ ആറ് മാസത്തിന് ശേഷം പിരിച്ച് വിടണമെന്നാണ് നിയമം. എംപ്ലോയിമെന്റ് വഴി നിയമനം കിട്ടിയ എം.പാനലുകാരെ ആറ് മാസം കഴിഞ്ഞിട്ടും കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടിരുന്നില്ല. അതോടെ എന്നെങ്കിലും സ്ഥിരപ്പെടുത്തുമെന്ന വിശ്വാസത്തില്‍ ജോലിയില്‍ തുടരുകയായിരുന്നു ഇവര്‍. പലര്‍ക്കും മറ്റ് ജോലിയോ, വരുമാനമോ ഇല്ലാത്തവരാണ്. അതിനാല്‍ ജീവിതോപാധിയായ ജോലി എങ്ങനെയും തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാലായിരത്തോളം എം.പാനലുകാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്നത്. ജനങ്ങളില്‍ നിന്ന് പിരിവെടുത്താണ് ഇവര്‍ ചെലവുകള്‍ക്കുള്ള വക കണ്ടെത്തുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (9 minutes ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (21 minutes ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (38 minutes ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (39 minutes ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (40 minutes ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (42 minutes ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (58 minutes ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (1 hour ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (2 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends