Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

പി.ജെ. ജോസഫ് ഉന്നമിടുന്നതും, പടവെട്ടുന്നതും കണക്കുകൂട്ടിത്തന്നെ; മകന്‍ അപ്പുവിനുവേണ്ടി ജോസ് കെ മാണിയെ വെട്ടാനിറങ്ങി പുലിവാല് പിടിച്ചു പി. ജെ ജോസഫ്

05 MARCH 2019 11:38 PM IST
മലയാളി വാര്‍ത്ത
കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ കച്ചമുറുക്കുന്ന ജോസഫ് ഇപ്പോള്‍ മാണിക്ക് ഒട്ടകത്തിന് ഇടം കൊടുത്ത അവസ്ഥയിലാണ്. മാണി ഗ്രൂപ്പിന്റെ ജോസ് കെ.മാണി രണ്ടുവട്ടം ജയിച്ച പാര്‍ലമെന്റ് മണ്ഡലം. പാലായും, ചങ്ങനാശ്ശേരിയുമുള്‍പ്പെടുന്ന മാണിഗ്രൂപ്പ് തട്ടകം. ചങ്കു പറിക്കുന്നപോലെയാണ് കോട്ടയം സീറ്റിനായുള്ള പി.ജെ.യുടെ കടിപിടി.
പി.ജെ. കോട്ടയം പാര്‍ലമെന്റിലേക്ക് ചാടിയാല്‍ പുത്രന്‍ അപ്പുവിനെ തൊടുപുഴയില്‍ മത്സരിപ്പിക്കാനാണ് പ്ലാന്‍. ഈയടുത്തകാലത്തു തുടങ്ങിയ കുടുംബട്രസ്റ്റിന്റെ സെക്രട്ടറിയാക്കിയതും, ഇപ്പോള്‍ പൊതുരംഗത്ത് സജീവമാക്കിയതും ഈ ഉദ്ദേശം വച്ചുതന്നെ. വഴിത്തലയിലെ വീട്ടില്‍നിന്നും അപ്പു തൊടുപുഴയിലെ ഫ്‌ളാറ്റിലേയ്ക്ക് മാറിയതും, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുതന്നെ. ജോസഫ് ഗ്രൂപ്പ് നേതാക്കളുമായി കൂടുതല്‍ ചങ്ങാത്തത്തിലാകാന്‍ ഇതുവഴി കഴിഞ്ഞു. കഴിഞ്ഞ യു.പി.എ കാലഘട്ടത്തില്‍ മന്ത്രിപദം കപ്പിനും ചുണ്ടിനുമിടയില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ജോസ് കെ. മാണിക്കു നഷ്ടമാക്കി. ഇപ്പോള്‍ രാജ്യസഭാമെമ്പറായ ജോസിന് ഇനിയൊരു യു.പി.എ ഭരണമുണ്ടായാല്‍ മന്ത്രിപദം ഉറപ്പുതന്നെ. ജോസ് കെ. മാണി കസറിയാല്‍ പിന്നെ പി.ജെക്കത് കണ്ട് നില്ക്കാന്‍ കഴിയില്ല. അതുകൊണ്ട് ഇക്കുറി തൊടുപുഴകളരിയില്‍ പരിശീലിപ്പിച്ച് അടുത്ത നിയമസഭയില്‍ കേരളത്തില്‍ അപ്പുവിനെക്കൂടി മന്ത്രിയാക്കുക. ഗ്രൂപ്പില്‍ മന്ത്രിക്കുപ്പായവുമിട്ടു നില്‍ക്കുന്ന മോന്‍സിനെ വെട്ടി ദൂരെയുമെറിയാം.
  പി.ജെ.യെ ദില്ലിക്കയയ്ക്കാന്‍ കച്ചകെട്ടിയിറങ്ങിയ മോന്‍സിനെ തീര്‍ക്കുന്ന മറുതന്ത്രം. മാത്രവുമല്ല,ജോസ്കെ. മാണിക്കൊപ്പം അപ്പുവിനെ പൊക്കിയെടുത്ത് മന്ത്രിയാക്കുക. ഇതുകൊണ്ടു തന്നെയാണ്പി.സി. ജോര്‍ജ്ജ് എപ്പോഴും പറയുന്നത് പി.ജെജോസഫ് കാഞ്ഞ വിത്താണെന്ന്. പി.ജെ. യുടെ മുന്നില്‍ പാര്‍ട്ടി ചെയര്‍മാന്‍ഷിപ്പു മുതല്‍ വലിയ മോഹങ്ങളുണ്ട്. ജോസ് കെ. മാണി പാര്‍ട്ടിയില്‍ ശക്തനായി മാറുന്നത് ജോസഫിനു സഹിക്കുന്നില്ല.   കേരളയാത്രയില്‍ തുടങ്ങിയ കലിപ്പ് ഇപ്പോള്‍ ഉഗ്രസ്ഥാനത്തായി. ഇനിയും ജോസ്.കെമാണിയെ തളച്ചില്ലെങ്കില്‍ പാര്‍ട്ടിയും കൊണ്ടുപോകും എന്ന്ജോസഫ് ഭയക്കുന്നു. വളരുന്തോറും പിളരുന്ന കേരളാകോണ്‍ഗ്രസ് പിളര്‍പ്പുകളുടെ ഒരുവശത്ത് എന്നും പി.ജെജോസഫ് ഉണ്ടായിരുന്നു. കോട്ടയം സീറ്റ് മാത്രമല്ല പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനവുമെല്ലാം ലക്ഷ്യമിട്ടാണ് കളി. അതുകൊണ്ടു തന്നെയാണ് ഒരിഞ്ചു പിന്നോട്ടില്ല എന്ന്ജോസഫ് ആവര്‍ത്തിക്കുന്നത്.
ജോസഫിന്റേത് കൈവിട്ട കളിതന്നെയാണ്. മുന്‍പ് 1989 ല്‍ ജോസഫ് ഗ്രൂപ്പിനുവേണ്ടി ഇടുക്കിസീറ്റ് നീക്കി വെച്ചിരുന്നു. പക്ഷേ മൂവാറ്റുപുഴ സീറ്റിനായി ജോസഫ് വാശിപിടിച്ചു, കിട്ടാതെ വന്നപ്പോള്‍ മുന്നണിവിട്ട് ഒറ്റയ്ക്ക് മത്സരിച്ചു, തോല്‍വി ഏറ്റുവാങ്ങി. കേരള കോണ്‍ഗ്രസിന് വളക്കൂറുള്ള ഇടുക്കി ഒടുവില്‍ കളഞ്ഞു കുളിച്ചതു മിച്ചം. അന്നേ ജോസഫിന്റെ മനസില്‍ ഉദിച്ചതാണൊരു പാര്‍ലമെന്റ് മോഹം. ഇക്കുറി ജോസ് കെമാണിയെ വെട്ടാനുള്ള ഒരായുധവുമാക്കി മാറ്റി.

ജോസ് കെമാണിയെ വെട്ടാനായി ജോസഫ് തൊടുക്കുന്നത് എല്ലാം തകര്‍ക്കുന്ന വജ്രായുധം തന്നെ. പാര്‍ട്ടി റിബലായി കോട്ടയത്തു മത്സരിച്ച് പരാജയപ്പെട്ടാല്‍ കേരള രാഷ്ട്രീയത്തിലെ ഒരു ദുരന്ത പര്യവസാനമായി മാറും. ഇതൊഴിവാക്കാനാണ് പാര്‍ട്ടി ഔദേ്യാഗിക സ്ഥാനാര്‍ത്ഥിയായി സ്വയം അവരോധിതനാകാനുള്ള നീക്കം. ഇതിപ്പോള്‍ കോണ്‍ഗ്രസിനും വലിയ തലവേദനയായി. ആദ്യഘട്ടത്തില്‍ ജോസഫിനെ ഇളക്കിയ കോണ്‍ഗ്രസ് ഇപ്പോള്‍ പുലിവാലു പിടിച്ചപോലായി. കേരള കോണ്‍ഗ്രസ് പ്രശ്‌നം സൗമ്യമായി പരിഹരിച്ചില്ലെങ്കില്‍ ഇടുക്കി, പത്തനംതിട്ട സീറ്റുകളിലെ വിജയത്തെ വരെ ഇതു സ്വാധീനിക്കാം. പുകഞ്ഞ് കത്തുകയാണ് കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയം. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (34 minutes ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (48 minutes ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (1 hour ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (1 hour ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (1 hour ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (1 hour ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (2 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (2 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (2 hours ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (2 hours ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (2 hours ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (3 hours ago)

Malayali Vartha Recommends