Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡോക്ടര്‍ സുന്ദരിയെ കളത്തിലിറക്കി കോട്ടയം തിരിച്ചുപിടിക്കാനുള്ള നീക്കം സി.പി.എം ഉപേക്ഷിച്ചു, മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് മാറിനിന്ന ജില്ലാ സെക്രട്ടറി വി.എന്‍ വാസവനെ കളത്തിലിറക്കും

06 MARCH 2019 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

ഡോക്ടര്‍ സുന്ദരിയെ കളത്തിലിറക്കി കോട്ടയം തിരിച്ചുപിടിക്കാനുള്ള നീക്കം സി.പി.എം ഉപേക്ഷിച്ചു, മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് മാറിനിന്ന ജില്ലാ സെക്രട്ടറി വി.എന്‍ വാസവനെ കളത്തിലിറക്കി. കോട്ടയം പാര്‍ലമെന്റ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തത്. വിവരം സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിച്ചു. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സമിതി അന്തിമതീരുമാനം എടുക്കും. ഡോ. സിന്ധുമോള്‍ ജേക്കബ് സി.പി.എം പ്രവര്‍ത്തകയും ഉഴവൂര്‍ പഞ്ചായത്ത് അംഗവുമാണ്. കഴിഞ്ഞ ജില്ലാ സമ്മേളന പ്രതിനിധിയായിരുന്നു. വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി യു.ഡി.എഫിന് കനത്ത വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സിന്ധുമോളേക്കാള്‍ വിജയസാധ്യത വാസവനാണെന്ന നിഗമനത്തില്‍ പാര്‍ട്ടി എത്തുകയായിരുന്നു. 

കഴിഞ്ഞതവണ ജനതാദളിനാണ് സീറ്റ് നല്‍കിയത്. മാത്യു ടി.തോമസ് മത്സരിച്ച് പരാജയപ്പെട്ടു. ഇത്തവ വിജയസാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് കോട്ടയം സീറ്റ് സി.പി.എം ഏറ്റെടുത്തത്. യു.ഡി.എഫിനേക്കാള്‍ 12 ലക്ഷത്തോളം വോട്ടിന്റെ കുറവുണ്ടായിരുന്നു എല്‍.എഡി.എഫിന്. എന്നാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ പ്രവര്‍ത്തകരിലും അണികളിലും ആവേശം കൂടുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. കേരളാ കോണ്‍ഗ്രസിന്റെ സീറ്റാണെങ്കിലും കോട്ടയത്തെ കോണ്‍ഗ്രസുകാരും കേരളാ കോണ്‍ഗ്രസും അത്ര രസത്തിലല്ലെന്നാണ് സി.പി.എം പാര്‍ലമെന്റ് കമ്മിറ്റി പറയുന്നത്. അതിനെ മുതലെടുക്കാനാവും. കോണ്‍ഗ്രസ് വോട്ട് വാങ്ങി വിജയിച്ച കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫ് പാളയത്തില്‍ ചേക്കേറാന്‍ ശ്രമിച്ചിരുന്നു. 

കോട്ടയത്തെ പല പഞ്ചായത്തുകളിലും കേരളാ കോണ്‍ഗ്രസ് കോണ്‍ഗ്രസിനും തിരിച്ചുമുള്ള പിന്തുണകള്‍ പിന്‍വലിച്ചിരുന്നു. അന്ന് തുടങ്ങിയ പോരിന്റെ അലയൊലികള്‍ കേരളാ കോണ്‍ഗ്രസ് യു.ഡി.എഫിലെത്തിയിട്ടും അവസാനിച്ചിട്ടില്ലെന്നാണ് സി.പി.എം കരുതുന്നത്. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ശക്തിപ്പെടുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. അതിനാല്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് കാലുവാരുമെന്ന് സി.പി.എം കരുതുന്നു. ഇതെല്ലാം കണക്ക്കൂട്ടിയാണ് ജില്ലാ സെക്രട്ടറിയെ തന്നെ അക്ഷരനഗരിയില്‍ അങ്കത്തിനിറക്കാന്‍ തീരുമാനിച്ചത്. കോട്ടയം ലോക്‌സഭാ സീറ്റില്‍ എല്‍.ഡി.എഫ് വിജയിച്ചിട്ട് ഏറെക്കാലമായി. അത് ഇക്കുറി തിരുത്തിയെഴുതുകയാണ് ലക്ഷ്യം. 

എന്‍.എസ്.എസിന് ഏറെ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് കോട്ടയം. അതിനാലാണ് സുകുമാരന്‍ നായര്‍ അടക്കമുള്ള എന്‍.എസ്.എസ് നേതാക്കളുമായി അടുത്തബന്ധമുള്ള വാസവനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ക്രിസ്ത്യന്‍ വോട്ട് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ഹിന്ദു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് നേട്ടമാകും എന്ന ആത്മവിശ്വാസവും സി.പി.എമ്മിനുണ്ട്. ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റുമാനൂരും വൈക്കവും മാത്രമാണ് എല്‍.ഡി.എഫിനൊപ്പമുള്ളത്. പിറവം, പാലാ, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങള്‍ യു.ഡി.എഫിനൊപ്പമാണ്. കോട്ടയവും പുതുപ്പള്ളിയും മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ബാക്കിയുള്ള മൂന്ന് മണ്ഡലങ്ങള്‍ കേരളാ കോണ്‍ഗ്രസുകളുടെ കയ്യിലാണ്. പിറവം എം.എല്‍.എ അനൂപ് ജേക്കബും പാര്‍ട്ടിയും ലോക്‌സഭാ സീറ്റ് ചോദിച്ച് ഇടഞ്ഞ് നില്‍ക്കുകയാണ്. അതിനാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (1 hour ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (1 hour ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (1 hour ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (1 hour ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (2 hours ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (2 hours ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (2 hours ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (2 hours ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (3 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (4 hours ago)

Malayali Vartha Recommends