Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി പി.ജയരാജന്‍ ടി.പി ചന്ദ്രശേഖരന്റെ മണ്ണായ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകുന്നു, വിജയിച്ചാല്‍ ഷുക്കൂര്‍ കേസില്‍ എം.പി എന്ന പരിരക്ഷ ഉറപ്പാക്കാമെന്ന് സി.പി.എം കണക്കുകൂട്ടുന്നു

06 MARCH 2019 04:30 PM IST
മലയാളി വാര്‍ത്ത
അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി പി.ജയരാജന്‍ ടി.പി ചന്ദ്രശേഖരന്റെ മണ്ണായ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകുന്നു... കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജനെതിരെ സി.ബി.ഐ കൊലക്കുറ്റവും ഗൂഢാലോചനയും ചുമത്തിയപ്പോള്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പി.ജയരാജനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സമിതിയോഗത്തില്‍ അന്തിമതീരുമാനം ഉണ്ടാകും. സി.പി.എമ്മിന്റെ ഉറച്ച സീറ്റാണ് വടകര. അവിടെ ജയരാജന്‍ വിജയിച്ചാല്‍ ഷുക്കൂര്‍ കേസില്‍ എം.പി എന്ന പരിരക്ഷ ഉറപ്പാക്കാമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ സി.പി.എമ്മിന്റെ പിന്തുണയുണ്ടാകും. അതും ജയരാജന് ഗുണമാകും. 

സി.പി.എം വധിച്ച ടി.പി ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആര്‍.എം.പിക്കും ഏറെ സ്വാധീനമുള്ള മണ്ഡലമാണ് വടകര. വടകരയിലെ ഒഞ്ചിയം അടക്കമുള്ള മേഖലകളില്‍ ആര്‍.എം.പിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സി.പി.എമ്മിനായിട്ടില്ല. മാത്രമല്ല യു.ഡി.എഫിന്റെ പിന്തുണ ആര്‍.എം.പിക്ക് ഉണ്ട് താനും. കഴിഞ്ഞതവണയും 2009ലും സി.പി.എം പരാജയപ്പെടാന്‍ കാരണം ആര്‍.എം.പി ഫാക്ടര്‍ തന്നെയാണ്. സിറ്റിംഗ് എം.പിയായിരുന്ന പി.സതീദേവിയെ 2009ല്‍ പരാജയപ്പെടുത്തിയത് സി.പി.എം വിട്ട ടി.പിചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു. പി.ജയരാജന്റെ സഹോദരിയാണ് സതീദേവി. സതീദേവിയെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്നും ആരോപണമുണ്ട്. അതിനാല്‍ ഇത്തവണ ജയരാജന്‍ അങ്കത്തിനിറങ്ങുമ്പോള്‍ കടുത്ത വെല്ലുവിളിയായിരിക്കും ആര്‍.എം.പി ഉയര്‍ത്തുക.

കഴിഞ്ഞ രണ്ട് തവണയും വിജയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റായതിനാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാകുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. അതേസമയം വടകര സീറ്റ് വേണമെന്ന ആവശ്യവുമായി വീണ്ടും എല്‍.ഡി.എഫില്‍ ചേക്കേറിയ വിരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് വടകര. എന്നാല്‍ പി. ജയരാജനെ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചതോടെ അവരുടെ അനിഷ്ടം തെരഞ്ഞെടുപ്പ് പ്രചരണത്തിലടക്കം പ്രകടമാകും. അത് സി.പി.എമ്മിന് ദോഷം ചെയ്യും. 

യു.ഡി.എഫും കോണ്‍ഗ്രസും മുസ്്‌ലിംലീഗും ഷുക്കൂര്‍വധവും ടി.പി ചന്ദ്രശേഖരന്‍ വധവും പെരിയ ഇരട്ടക്കൊലപാതകവുമായിരിക്കും സി.പി.എമ്മിനെതിരെ ആയുധമാക്കുക. ടി.പി ചന്ദ്രശേഖരന്‍ വടകരക്കാരുടെ വികാരമാണ്. അദ്ദേഹത്തിന്റെ ഭാര്യ കെ.കെ രമ പി.ജയരാജനെതിരെ ശക്തമായ പ്രചരണം നടത്തുമെന്ന് ഉറപ്പാണ്. ഷുക്കൂര്‍ വധക്കേസിലെ ജയരാജന്റെ പങ്ക് വ്യക്തമാണ്. ചന്ദ്രശേഖരന്‍ വധക്കേസില്‍ പങ്കുണ്ടെന്നാണ് കെ.കെ രമയും ആര്‍.എം.പിയും ആരോപിക്കുന്നത്. അതിനാല്‍ കൊലപാതക രാഷ്ട്രീയമാകും വടകരയില്‍ ചര്‍ച്ചയാവുക. അതില്‍ നിന്ന് എങ്ങനെ കരകയറാനാവും എന്നതാണ് സി.പി.എമ്മിന്റെ വെല്ലുവിളി. 
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends