Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മിഷേൽ ഷാജി വിടപറഞ്ഞിട്ട് രണ്ടുവർഷം... ആത്മഹത്യയല്ലെന്ന് മാതാപിതാക്കൾ... മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലും സാധിക്കാതെ പോലീസ്

07 MARCH 2019 01:18 PM IST
മലയാളി വാര്‍ത്ത

സിഎ വിദ്യാർത്ഥിനിയായിരുന്ന മിഷേൽ ഷാജിയുടെ ദുരൂഹമരണത്തിന്‌ രണ്ടുവയസ്‌ പൂര്‍ത്തിയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പോലീസ്‌ അനാസ്‌ഥയ്‌ക്കെതിരേ ഇന്നു വൈകിട്ട്‌ നാലിന്‌ ജസ്‌റ്റിസ്‌ ഫോര്‍ മിഷേല്‍ ആക്ഷന്‍ കൗണ്‍സില്‍ എറണാകുളം ഹൈക്കോര്‍ട്ട്‌ ജങ്‌ഷനില്‍ പ്രതിഷേധപരിപാടി സംഘടിപ്പിക്കും. പോലീസ്‌ രേഖകളില്‍ ആത്മഹത്യയായി രേഖപ്പെടുത്തിയ മിഷേലിന്റെ മരണം കൊലപാതകമാണെന്നു കൗണ്‍സില്‍ അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

2015 മാര്‍ച്ച്‌ അഞ്ചിനാണ്‌ മിഷേലിനെ കാണാതാകുന്നത്‌. ആറിന്‌ വൈകിട്ട്‌ 5.45നാണ്‌ മൃതദേഹം കണ്ടുകിട്ടിയത്‌. ഗോശ്രീ പാലത്തിന്റെ മുകളില്‍നിന്നും കൊച്ചി കായലില്‍ ചാടി ആത്മഹത്യ ചെയ്‌തെന്നാണ്‌ പോലീസ്‌ പറയുന്നത്‌. എന്നാല്‍ മൃതശരീരം കണ്ടെടുത്തത്‌ ഹാര്‍ബര്‍ പരിസരത്തുനിന്നാണ്‌. ഇതില്‍ പോലും ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തക അഡ്വ. ദീപ്‌തി മേരി വര്‍ഗീസ്‌ ചൂണ്ടിക്കാട്ടി. സംഭവം നടന്നശേഷം ഒരാളെ കേസുമായി ബന്ധപ്പെട്ട്‌ പിടികൂടിയെങ്കിലും പത്തു ദിവസത്തിനുള്ളില്‍ വിട്ടയക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസിന്‌ ഇതുവരെ സാധിച്ചിട്ടില്ല.

മരണം നടന്ന്‌ രണ്ടുവര്‍ഷം പിന്നിടുമ്ബോഴും കേസിന്റെ വിശദാംശങ്ങള്‍ മാതാപിതാക്കളെ അറിയിക്കാന്‍ പോലും പോലീസ്‌ തയാറാകുന്നില്ലെന്ന്‌ ആക്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഫാ. ജോസ്‌ തോമസ്‌, വി. ചന്ദ്രാചാര്യ, പ്രദീപ്‌കുമാര്‍, തോമസ്‌ മെത്തിപ്പുറം തുടങ്ങിയവരും പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends