Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ന്യുനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരാനുള്ള സി പി എമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും നീക്കം എല്ലാ വിശ്വാസികളും തിരിച്ചറിയുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

07 MARCH 2019 07:16 PM IST
മലയാളി വാര്‍ത്ത

ന്യുനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരാനുള്ള സി പി എമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും നീക്കം എല്ലാ വിശ്വാസികളും തിരിച്ചറിയുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. െ്രെകസ്തവ സ്ഥാപനങ്ങളുടെയും, പള്ളികളുടെയും കണക്കുകള്‍ വളരെ ചിട്ടയോടും സുതാര്യമായും ഓഡിറ്റിംഗിന് വിധേയമാക്കിയാണ് മുന്നോട്ട് പോകുന്നത്. െ്രെകസ്തവ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ സിവില്‍ കോടതിയുടെ അധികാര പരിധിയില്‍ വരുന്നതാണ്. എന്നിരിക്കെ ന്യുനപക്ഷങ്ങളുടെ അവകാശം കവരുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച് ആക്്‌ടെന്ന് വ്യക്തമാവുകയാണ്. മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവായ ഡോ. എന്‍.കെ ജയകുമാര്‍ നിയമപരിഷ്‌കരണ കമ്മീഷനില്‍ അംഗമായിരിക്കെ ബില്ലിലെ നിര്‍ദേശങ്ങള്‍ തനിക്കറിയില്ലന്ന അദ്ദേഹത്തിന്റെ നിലപാട് വിശ്വസനീയമല്ലന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ക്രിസ്ത്യന്‍ സഭകളുടെയും, സ്ഥാപനങ്ങളുടെയും അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ ലക്ഷ്യം വച്ചുള്ള ചര്‍ച്ച് ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. െ്രെകസ്തവ മത മേലധ്യക്ഷന്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം ബില്‍ മാറ്റി വയ്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനരോഷത്തെ ഭയന്നാണ് സര്‍ക്കാര്‍ ഈ നിലപാട് കൈക്കൊണ്ടത്. സര്‍ക്കാര്‍ ബില്‍ മാറ്റി വയ്കുകയല്ല പിന്‍വലിക്കുകയാണ് വേണ്ടത്. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് 2009 ല്‍ കൊണ്ടുവന്ന കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിസ്റ്റ്യുഷന്‍ ചര്‍ച്ച് ബില്‍ ജനരോഷം ഭയന്ന് മാറ്റിവയ്കുകയായിരുന്നു

2017 ല്‍ സംസ്ഥാന ന്യുന പക്ഷ കമ്മീഷന്‍ പഴയ ബില്‍ പൊടി തട്ടിയെടുത്ത് അഭിപ്രായം പറയണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ക്ക് അഭിപ്രായം പറയാന്‍ അയച്ച് കൊടുക്കുകയായിരുന്നു. കടുത്ത എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു. ഭരണഘടനാ പരമായി നിലനില്‍ക്കില്ലന്ന് കണ്ട് രണ്ട് തവണ മാറ്റി വച്ച ബില്ലാണ് വീണ്ടും കേരള സര്‍ക്കാര്‍ കൊണ്ടുവന്നരിക്കുന്നത്. ന്യുനപക്ഷങ്ങള്‍ എന്ന നിലയില്‍ ക്രൈസ്തവര്‍ക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങളിലേക്കുള്ള കയ്യേറ്റമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത് അനുവദിക്കുക എന്നാല്‍ ന്യുന പക്ഷ അവകാശങ്ങളെ കയ്യൊഴിയുക എന്നാണര്‍ത്ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ക്രിസ്ത്യന്‍ സഭകളുടെ പള്ളി സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് നിയമപരിഷ്‌കാര കമീഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ഒരു ഉദ്ദേശ്യവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്ത്യന്‍ സഭാ നേതാക്കള്‍ക്ക് ഇന്നലെ ഉറപ്പ് നല്‍കിയിരുന്നു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ, കെ.സി.ബി.സി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍, യൂജിന്‍ എച്ച് പെരേര തുടങ്ങിയവര്‍ക്കാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. 2006 211 ലെ എല്‍.ഡി.എഫ് സര്‍ക്കാരിന് മുമ്പില്‍ ഇത്തരമൊരു നിര്‍ദേശം അന്നത്തെ നിയമപരിഷ്‌കാര കമീഷന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അന്നും സര്‍ക്കാര്‍ അത് തള്ളിക്കളയുകയാണുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends