Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വനിതാദിനത്തില്‍ കൈത്താങ്ങുമായി വനിത ശിശുവികസന വകുപ്പ്; സ്വയംതൊഴില്‍-വിദ്യാഭ്യാസ വായ്പയില്‍ പിഴപ്പലിശയില്‍ ഇളവ്

07 MARCH 2019 06:23 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: സംസ്ഥാന വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള വനിത വികസന കോര്‍പറേഷനില്‍ നിന്നും സ്വയംതൊഴില്‍, വിദ്യാഭ്യാസ വായ്പ എടുത്ത് കുടുശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പിഴപ്പലിശ ഇളവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 2010 ഡിസംബര്‍ 31 വരെ വായ്പയെടുത്ത് കുടിശിക വരുത്തിയ വായ്പകളുടെ 100 ശതമാനവും 2011 മുതല്‍ വായ്പയെടുത്ത് കുടിശിക വരുത്തിയ വായ്പകള്‍ക്ക് പിഴപ്പലിശയില്‍ 50 ശതമാനവുമാണ് ഇളവനുവദിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് വായ്പ നല്‍കുന്നത് എന്നതിനാല്‍ പല കാരണങ്ങളാലും യഥാസമയം തിരിച്ചടവ് നടത്താന്‍ കഴിയാതെ വരുന്നു. ഈയൊരു യാഥാര്‍ത്ഥ്യം മനസിലാക്കിയാണ് പിഴപ്പലിശയില്‍ ഇളവനുവദിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍. സംസ്ഥാന സര്‍ക്കാരിന്റെയും ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭക വായ്പകള്‍ കാലങ്ങളായി സ്ഥാപനം നല്‍കി വരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നാളിതുവരെ സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പാ വിതരണത്തിലൂടെയും രണ്ടര ലക്ഷം വനിതകള്‍ക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാന്‍ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.

വനിതകള്‍ക്ക് കൂടുതല്‍ വായപകള്‍ ലഭ്യമാക്കുന്നതിന് വനിത വികസന കോര്‍പറേഷന് 40 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി കൂടി അധികമായി അനുവദിച്ചിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 210.56 കോടി രൂപയുടെ അധിക ഗ്യാരന്റിയാണ് കോര്‍പ്പറേഷന് അനുവദിച്ചു നല്‍കിയത്. ഉയര്‍ന്ന സര്‍ക്കാര്‍ ഗ്യാരന്റിയിലൂടെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തന മേഖലയില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കാനും കൂടുതല്‍ സ്ത്രീകള്‍ക്ക് മിതമായ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കാനും സാധിക്കുന്നു.

സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലെ പിന്നോക്ക സമുദായാംഗങ്ങളായ സംരംഭകരില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് അതിന്റെ അറ്റകുറ്റപ്പണികള്‍ക്കും അവശ്യ അടുക്കള/ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി പരമാവധി 1 ലക്ഷം രൂപ 3% പലിശ നിരക്കില്‍ 150 പേര്‍ക്ക് നല്‍കുന്ന വായ്പാ പദ്ധതിയായ ന്യൂ സ്വര്‍ണിമ അടുത്തിടെ ആരംഭിച്ചിരുന്നു.

മിത്ര 181ലൂടെ 2 ലക്ഷത്തോളം ഫോണ്‍ കോളുകളാണ് സ്വീകരിച്ചത്. ഇതില്‍ 60,000ത്തോളം പേര്‍ക്കാണ് സേവനം ആവശ്യമായി വന്നത്. 25,000ത്തോളം പേര്‍ക്ക് സേവനം നല്‍കി അവരുടെ പ്രശ്‌നം പരിഹരിച്ചു.

ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ വാരാചരണത്തിന്റെ ഭാഗമായി വനിത വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ നവാംഗന എന്ന പേരില്‍ വനിത സംരംഭകരുടേയും നൂതന സംരഭകരുടേയും ഒരു കൂട്ടായ്മ സംഘടപ്പിച്ചു. വനിതകള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്നതായിരുന്നു ഈ കൂട്ടായ്മ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends