Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഇത് കണ്ടുപഠിക്കട്ടെ പിണറായി പോലീസ്; വെടിയേറ്റു മരിച്ചയാളുടെ പോക്കറ്റിലെ 500 ഡോളര്‍ കാണാതായതിനു പോലീസ് ഓഫീസറെ പിരിച്ചുവിട്ടു; കേരളത്തിലായിരുന്നു എങ്കില്‍ വിളിച്ച് മെഡലുകൊടുത്തേനെ എന്ന പരിഹാസവുമായി സോഷ്യല്‍ മീഡിയ

12 JULY 2019 09:57 AM IST
മലയാളി വാര്‍ത്ത

ജോര്‍ജിയായില്‍ കഴിഞ്ഞ മാസമുണ്ടായ വെടിവയ്പ്പില്‍ പരുക്കേറ്റ് കിടന്നിരുന്നയാളുടെ പോക്കറ്റില്‍ നിന്നു 500 ഡോളര്‍ കാണാതായതിന് ഉത്തരവാദി അറ്റ്ലാന്റാ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ വനിത ഓഫിസറാണെന്ന് ആരോപിച്ചു അവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചു. ഇത് കേരളത്തിന്റെ പിണറായി പോലീസ് കണ്ടുപഠിക്കണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം. ഇവിടെ പോലീസുകാര്‍ പ്രതികളെ ഒരു കാര്യവുമില്ലാതെ കൊലപ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ല. എത്ര കൊലപാതകങ്ങളാണ് കേരളാ പോലീസ് പോലീസ് ചെയ്തു കൂട്ടിയത്.

നോര്‍ത്ത് വെസ്റ്റ് അറ്റ്ലാന്റായില്‍ ഒരാള്‍ വെടിയേറ്റു കിടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഓഫിസര്‍ റിച്ച് ബര്‍ഗ് സംഭവ സ്ഥലത്തെത്തിയത്. ഇതിനിടയില്‍ അതുവഴി കടന്നു പോയ ഒരാള്‍ ആളെ തിരിച്ചറിയുന്നതിന് വാലറ്റ് തുറന്ന് നോക്കി. അഞ്ഞൂറ് ഡോളര്‍ വാലറ്റില്‍ ഉണ്ടായിരുന്നത് അവിടെ എത്തിയ വനിതാ ഓഫിസര്‍ കീഷാ റിച്ചുബര്‍ഗിനെ ഏല്‍പ്പിക്കുകയും ചെയ്തു. പിറ്റേ ദിവസം വെടിയേറ്റു മരിച്ച വ്യക്തിയുടെ ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് തുക അവര്‍ക്ക് ലഭിച്ചില്ലെന്ന് മനസ്സിലായത്. തുടര്‍ന്നു നടന്ന പരിശോധനയില്‍ റിച്ചുബര്‍ഗ് വാലറ്റ് വാങ്ങുന്നതും കൈവശം സൂക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടെത്തി. റിച്ചര്‍ബര്‍ഗ് പറയുന്നത് അതില്‍ ഡോളര്‍ ഇല്ലായിരുന്നുവെന്നാണ്. ഡിപ്പാര്‍ട്ട്മെന്റിന്റെ നിയമം അനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ വിശ്വസ്തരായിരിക്കണമെന്നും പൊതുജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കണമെന്നും ഉള്ളതിനാല്‍ ഈ സംഭവത്തില്‍ ഉത്തരവാദി എന്ന് ആരോപിക്കപ്പെട്ട വനിത പൊലീസ് ഓഫിസറെ പിരിച്ചു വിടുകയാണെന്നു അറ്റ്ലാന്റാ പൊലീസ് ചീഫ് എറിക്കാ ഷീല്‍ഡ് പറഞ്ഞു. ഇതുതന്നെയാണ് കേരളാ പോലീസിന്റ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടു പഠിക്കേണ്ടത്. കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും തടയേണ്ട പൊലീസുകാര്‍ തന്നെ കൊലപാതകികളും കുറ്റവാളികളുമായി മാറുന്ന വിചിത്രസംഭവങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. 2016 മെയ് 25 ന് പിണറായി മന്ത്രിസഭ അധികാരത്തിലെത്തിയതിന് ശേഷം കേരളത്തില്‍ പൊലീസ് അതിക്രമങ്ങള്‍ നിത്യസംഭവങ്ങളാണ്. നീതിരഹിതമായ പൊലീസ് ഇടപെടലുകളുടെ ഇന്നോളം കാണാത്ത നിഷ്ഠൂര സംഭവങ്ങളാണ് കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ കാലങ്ങളില്‍ ഉണ്ടായിട്ടുള്ളത്. അതെങ്ങനെ അടിയന്തരാവസ്ഥ നാളില്‍ പൊലീസിന്റെ അടിയേറ്റ് ചോരയില്‍ കുതിര്‍ന്ന തന്റെ കുപ്പായവുമായി കേരള നിയമസഭയിലേക്ക് നടന്നുകയറിയ കൂത്തുപറമ്പ് മണ്ഡലത്തിലെ എം.എല്‍.എയും ഇന്ന് കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. പിണറായി വിജയന്റെ പോലീസ് അല്ലെ. ജനകീയ പ്രതിരോധങ്ങള്‍ക്ക് നേരെ ക്രൂരമായ മര്‍ദനങ്ങള്‍ നടന്നു. വ്യാജ ഏറ്റമുട്ടലുകള്‍, അന്യായമായ അറസ്റ്റുകള്‍, സദാചാര ആക്രമണങ്ങള്‍, ലോക്കപ്പ് മര്‍ദ്ദനങ്ങള്‍, കസ്റ്റഡി മരണങ്ങള്‍ എന്നിങ്ങനെ നിരവധി സംഭവങ്ങള്‍ വേറെയും. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്ന പിണറായി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളില്‍ ചേര്‍ക്കാന്‍ പൊലീസ് നടത്തിയ കുറ്റകൃത്യങ്ങളുടെ ഒരു വന്‍ നിര തന്നെയുണ്ട്. മനുഷ്യത്വത്തെക്കുറിച്ചുള്ള എല്ലാ പരിഷ്‌കൃത സങ്കല്‍പ്പങ്ങളെയും കടപുഴക്കുന്ന തരത്തില്‍ പ്രാകൃതവും ക്രൂരവുമായ ചെയ്തികളിലൂടെയാണ് പൊലീസ് സേന ഇന്ന് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.

വാളയാറിലെ പിഞ്ചു സഹോദരിമാരുടെ കൊലപാതകികളെ സംരക്ഷിച്ചത് മുതല്‍ കെവിന്‍ ജോസഫിന്റെ മരണത്തിന് കൂട്ടുനിന്നതടക്കമുള്ള അനേകം സംഭവങ്ങളില്‍ വളരെ പ്രത്യക്ഷമായി തന്നെ പൊലീസിന്റെ കുറ്റകൃത്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. നിലനില്‍പ്പുമായി ബന്ധപ്പെട്ട ആശങ്കയും കുടിയൊഴിയല്‍ ഭീഷണിയും മൂലം സമരം ചെയ്ത പുതുവൈപ്പിലെയും മുക്കത്തെയുമെല്ലാം ജനങ്ങള്‍ക്ക് നേരെ എത്ര ഭീകരമായ മര്‍ദനമാണ് നമ്മുടെ ജനകീയ സര്‍ക്കാര്‍ അഴിച്ചുവിട്ടത്. അവസാനിക്കുന്നില്ല പിണറായി സര്‍ക്കാര്‍ പോലീസിന്റെ നിഷ്ടൂര ചെയ്തികള്‍ രാത്രികളില്‍ പുറത്തിറങ്ങിയ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് നേരെ എറണാകുളത്തും കോഴിക്കോടും വെച്ച് പലതവണയായി നടന്ന മര്‍ദനങ്ങള്‍ വേറെയും. എത്രമാത്രം സദാചാരബോധമാണ് നമ്മുടെ പൊലീസിനുള്ളതെന്നു ഇതില്‍ നിന്നും കാണാന്‍ സാധിക്കും . എറണാകുളത്ത് രാത്രിയില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഒറ്റയ്ക്ക് നടന്നുപോയതിന് ഒരു പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തുകൊണ്ടുപോയതും പെണ്‍കുട്ടിയുടെ സുഹൃത്തിനെ വിളിച്ചുവരുത്തി സ്റ്റേഷനിലിട്ട് മര്‍ദിക്കുകയും ചെയ്ത സംഭവങ്ങള്‍ വരെ നടന്നിട്ടുണ്ട്. കൂടാതെ ദളിത് ആദിവാസി മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയും നിരവധി മര്‍ദനങ്ങള്‍ ഇക്കാലങ്ങളില്‍ നടന്നിട്ടുണ്ട്. വരാപ്പുഴയില്‍ മോഷണക്കുറ്റമാരോപിക്കപ്പെട്ട എഴുപതു കഴിഞ്ഞ വയോധികയെക്കൊണ്ട് പണം തിരിച്ചുനല്‍കാനെന്ന് പറഞ്ഞ് വീടും പുരയിടവും പൊലീസുകാര്‍ വില്‍പ്പിച്ച സംഭവം ഇവര്‍ നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞു, എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ സുരേഷ് എന്ന ബസ് ഡ്രൈവറെ ഇരുമ്പ് വടി കൊണ്ട് അടിച്ച് നട്ടെല്ല് തകര്‍ത്തതും , കൊല്ലം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ വെച്ച് രാജീവ്, ഷിബു എന്നീ ദളിത് യുവാക്കളെ അഞ്ച് ദിവസത്തോളം ലോക്കപ്പിലിട്ട് ചവിട്ടിയരച്ചതും ,ഇങ്ങനെ തീരുന്നില്ല കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മാത്രം നടന്ന വിചിത്രവും ക്രൂരവുമായ പോലീസ് ചെയ്തികളുടെ എണ്ണിയാലൊടുങ്ങാത്ത കണക്കുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (12 hours ago)

Malayali Vartha Recommends