Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടറാമിനെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു

12 AUGUST 2019 03:59 PM IST
മലയാളി വാര്‍ത്ത

മാധ്യമപ്രവര്‍ത്തകനെ അമിത വേഗതയില്‍ വാഹനം ഓടിച്ച് ഇടിച്ച് കൊന്ന സംഭവത്തില്‍ പരിക്ക് പറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടറാമിനെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. ശ്രീറാമിന് റെട്രോഗ്രേഡ് അംമ്‌ളേഷ്യയാണെന്ന വാദം ചില ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ചിരുന്നു. ശ്രീറാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായതിനാല്‍ ചികിത്സവേണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. ജാമ്യം കിട്ടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചതിലൂടെ മെഡിക്കല്‍ കോളജില്‍ ഉന്നതരുടെ ഇടപെടല്‍ നടന്നെന്ന് വ്യക്തമായിരിക്കുകയാണ്. ആരോഗ്യവകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഇടപെട്ടാണ് ശ്രീറാമിന് വഴിവിട്ട സഹായങ്ങള്‍ നല്‍കിയതെന്ന് ആരോപിച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വിഷ്ണു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അതെല്ലാം ശെരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. 

അപകടം നടന്ന ശേഷം പൊലീസ് ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്തംപരിശോധിപ്പിക്കാന്‍ മ്യൂസിയം പൊലീസ് തയ്യാറായില്ല. ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന് പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കി. ഒ.പി ടിക്കറ്റില്‍, ശ്രീറാമിന്റെ വായില്‍ മദ്യത്തിന്റെ മണമുണ്ടെന്ന് എഴുതുകയും ചെയ്തു. എന്നിട്ട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടും ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. അവിടെ രക്തത്തിലെ മദ്യത്തിന്റെ അംശം ചികിത്സിച്ച് ഇല്ലാതാക്കി. അതിന് ശേഷമാണ് പൊലീസ് രക്തപരിശോധനയ്ക്കുള്ള സാമ്പിള്‍ എടുത്തത്. മാധ്യമപ്രവര്‍ത്തകരുടെ എതിര്‍പ്പ് ശക്തമായപ്പോള്‍ ശ്രീറാമിനെ കിംസില്‍ നിന്ന് മാറ്റി. മജിസ്‌ട്രേട്ടിന് മുന്നില്‍ എത്തിച്ചെങ്കിലും അദ്ദേഹം ജില്ലാ ജയിലിലേക്ക് അയച്ചു. അവിടെ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ച ശേഷം ശ്രീറാമിനെ മെഡിക്കല്‍ കോളജിലെ സെല്‍ വാര്‍ഡിലേക്ക് മാറ്റി. നിമിഷങ്ങള്‍ക്കകം ഐ.സി.യുവിലേക്കും ട്രോമോ കെയര്‍ ഐ.സി.യുവിലേക്കും മാറ്റുകയായിരുന്നു. അപ്പോഴും ശ്രീറാമിന് എന്താണ് അസുഖം എന്നത് സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റില്‍ അധികൃതര്‍ പുറത്ത് വിട്ടില്ല. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ശ്രീറാമിന് കാര്യമായ പരിക്കുകള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് നിരീക്ഷിച്ചു. 

സ്വകാര്യ ആശുപത്രിയിലെ എ സി ഡീലക്‌സ് മുറിയിലാണ് ശ്രീറാം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സുഹൃത്തുക്കളായ ഡോക്ടര്‍മാരാണ് ചികിത്സിച്ചത്. റിമാന്‍ഡിലായപ്പോള്‍ ശ്രീറാമിന് അപകടത്തില്‍ നിസാര പരുക്കുകളേ ഉള്ളെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. കൈകാലുകള്‍ക്കേറ്റ പരുക്ക് സാരമുള്ളതല്ലെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. കോടതി റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ സര്‍വീസ് ചട്ടമനുസരിച്ച് പ്രതിക്കെതിരെ 48 മണിക്കൂറിനുള്ളില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള വകുപ്പുതല നടപടികള്‍ സ്വീകരിക്കണമായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അത് ചെയ്തു. ശ്രീറാം മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും വ്യക്തമാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മദ്യപിച്ചിരുന്നെന്ന് തെളിയിക്കാനായില്ലെങ്കിലും രക്തത്തിലെ മദ്യത്തിന്റെ അംശം ഇല്ലാതാക്കാന്‍ ചികിത്സതേടിയിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നും അക്കാര്യം പരിശോധിക്കുമെന്നും അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീരാമിന് റെട്രോഗ്രേഡ് അംമ്‌ളേഷ്യയാണെന്ന സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ഡോക്ടര്‍മാരെ വിമര്‍ശിച്ച് പ്രമുഖ പൊതുജനാരോഗ്യ പ്രവര്‍ത്തകനും മുന്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറും എഴുത്തുകാരനുമായ ഡോ. ബി ഇക്ബാല്‍ രംഗത്തെത്തിയതോടെ ഇക്കാര്യം അവര്‍ പിന്നീട് ആവര്‍ത്തിച്ചില്ല. ഹൈക്കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ ശ്രീറാമിന്റെ അഭിഭാഷകനും ഇക്കാര്യം ചൂണ്ടിക്കാണിച്ചില്ല. ചികിത്സിച്ച സ്വകാര്യ ആശുപത്രി അധികൃതരും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും വൈദ്യ ശാസ്ത്ര ധാര്‍മ്മികത നിരന്തരം ലംഘിച്ച് നിഷ്‌കളങ്കനായ ഒരു യുവാവിനെ കൊലചെയ്ത ഡോക്ടര്‍ കൂടിയായ ഐ എ എസ് ഓഫീസറെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലയാളികളുടെ നീതി ബോധത്തിനും ധാര്‍മ്മികതക്കും നേരെ കടുത്ത വില്ലുവിളികള്‍ ഉയര്‍ത്തുയാണ് ഈ സംഭവ വികാസങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (2 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (2 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (2 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (2 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (3 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (3 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (3 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (4 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (4 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (5 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (6 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (7 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (7 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends