വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും ആര്‍സിസിയില്‍ അഡ്മിറ്റാകുകയാണ്; സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെങ്കിലും മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ; മകന് ആര്‍സിസിയില്‍ ചികിത്സക്കായി വച്ചിരുന്ന തുക മുഴുവനായി ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് യുവാവും കുടുംബവും

സ്വന്തം മകന്റെ ചികിത്സയ്ക്കായി കരുതി വച്ചിരിക്കുന്ന തുക പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച ഒരു അച്ഛന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അപവാദ പ്രചരണങ്ങള്‍ വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ നിറഞ്ഞോടുമ്ബോഴാണ് മകന് ആര്‍സിസിയില്‍ ചികിത്സക്കായി വച്ചിരുന്ന തുക മുഴുവനായി ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ അനസിന്റെ കുടുംബം തീരുമാനിച്ചത്.
'വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും ആര്‍സിസിയില്‍ അഡ്മിറ്റാകുകയാണ്. സാമ്ബത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും,പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ' - അനസ് അസ്‌ന എന്ന യുവാവിന്റെ കുറിപ്പിലെ വരികളാണിത്. അതിജീവിക്കും നമ്മുടെ കേരളം എന്ന അടിക്കുറിപ്പോടെയാണ് കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും RCCയില്‍ അഡ്മിറ്റാകുവാണ്. സാമ്ബത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും, പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ
ചികിത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി 2 പേര്‍ സഹായിച്ചത് ഉള്‍പെടെ ചേര്‍ത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു …..
അതിജീവിക്കും നമ്മുടെ കേരളം …
https://www.facebook.com/Malayalivartha

























