പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പുത്തന്‍ തുണികള്‍ നല്‍കിയ നൗഷാദിനെ പ്രശംസിച്ച് താരങ്ങള്‍

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വില്ക്കാന്‍ വച്ചിരുന്ന പുത്തന്‍ തുണികള്‍ ചാക്കില്‍ കെട്ടി നല്‍കിയ തുണിക്കച്ചവടക്കാരനായ നൗഷാദാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. നൗഷാദിനെ പ്രശംസിച്ച് നിരവധിപേരാണ് എത്തുന്നത്. ഇപ്പോള്‍ മമ്മൂട്ടിയും, ജയസൂര്യയുമാണ് അദ്ദേഹത്തിന് പ്രശസയുമായി എത്തിയിരിക്കുന്നത്. രണ്ട് പേരും ഫോണിലൂടെയാണ് നൗഷാദിന് ആശംസ അറിയിച്ചത്.
മറ്റാര്‍ക്കും ചെയ്യാന്‍ തോന്നാത്ത കാര്യമാണ് നൗഷാദ് ചെയ്തതെന്ന് മമ്മൂട്ടി പറഞ്ഞു. ജയസൂര്യ നൗഷാദിനെ അഭിനന്ദിക്കുകയാണ് ചെയ്തത്. മമ്മൂട്ടി നൗഷാദിന് ഈദ് മുബാറക്കും പറഞ്ഞു. നടന്‍ രാജേഷ് ശര്‍മയാണ് നൗഷാദിന്റെ സന്മനസ് ലോകത്തെ അറിയിച്ചത്. സംവിധായകന്‍ ആഷിഖ് അബു അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രങ്ങള്‍ ശേഖരിക്കാനാണ് രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ എറണാകുളം ബ്രോഡ്‌വേയില്‍ കളക്ഷന് ഇറങ്ങിയത്. വഴിയോരത്താണ് നൗഷാദിന്റെ കച്ചവടം. വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം നൗഷാദ് ചാക്കുകളിലാക്കി കൊടുത്തു. മാലിപ്പുറം സ്വദേശിയാണ് നൗഷാദ്.
https://www.facebook.com/Malayalivartha





















