പ്രളയദുരന്തബാധിത മേഖലകളില്‍ മുഖ്യമന്ത്രി നാളെ എത്തും... റോഡുമാര്‍ഗം ചെന്നെത്താവുന്ന ഇടങ്ങളില്‍ റോഡ് മാര്‍ഗ്ഗവും മറ്റ് സ്ഥലങ്ങളില്‍ ഹെലികോപ്ടറിലുമാണ് മുഖ്യമന്ത്രി എത്തുക

പ്രളയദുരന്തബാധിത മേഖലകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായാണ് പ്രദേശങ്ങളില്‍ സന്ദര്‍ശനത്തിന് എത്തുന്നത്.രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്ത് നിന്ന് വിമാനമാര്‍ഗം കരിപ്പൂരിലേക്ക് എത്തുന്ന മുഖ്യമന്ത്രി അവിടുന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് ഹെലികോപ്ടറില്‍ പോകും.
റോഡുമാര്‍ഗം ചെന്നെത്താവുന്ന ഇടങ്ങളില്‍ അങ്ങനെയും അതല്ലാത്തിടങ്ങളില്‍ ഹെലികോപ്ടറിലുമാണ് മുഖ്യമന്ത്രി എത്തുക. വയനാട്ടിലെ പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറയിലും അടക്കം ഉരുള്‍പൊട്ടലില്‍ വന്‍നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. റോഡുമാര്‍ഗം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഹെലികോപ്ടറില്‍ മലപ്പുറത്തെത്തും. അവിടെയും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകീട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന വിധത്തിലാണ് സന്ദര്‍ശന പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha





















