ഒന്നാം ക്ലാസുകാരന്റെ നന്മ മനസ്സ്... തന്റെ ചിത്രം വിറ്റ് കിട്ടുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക്

അമ്മ അത് പറഞ്ഞപ്പോള്‍ അക്കു എന്ന കുരുന്ന് മനസ്സില്‍ ഒരാശയം തോന്നി. പതിനഞ്ച് ചിത്രങ്ങള്‍ അക്കു എന്ന ഒന്നാം ക്ലാസുകാരന്‍ വില്‍പ്പനയ്ക്കു വച്ചു. ഒന്നിന് 2000 രൂപ വില. പണം അക്കുവിന് വേണ്ട. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ മതി. പക്ഷേ, പണം അടച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചുകൊടുക്കണം. ഇഷ്ടമുള്ള ചിത്രം വിലാസത്തില്‍ ഒരാഴ്ചയ്ക്കകം എത്തിക്കും.
'വെള്ളം കയറി ഉടുപ്പും കളിപ്പാട്ടവുമൊക്കെ നഷ്ടപ്പെട്ട കൂട്ടുകാര്‍ക്ക് അക്കുവിന്റെ ചിത്രങ്ങള്‍ കൊടുത്താലോ' എന്ന് പറഞ്ഞത് ചിത്രകാരികൂടിയായ അമ്മ ഷസിയയാണ്. 'എന്നാല്‍, നമുക്ക് കുറെ ചിത്രം വരയ്ക്കാലേ' എന്നായിരുന്നു അവന്റെ പ്രതികരണം. അമ്മയുടെ ഫേസ്ബുക്ക് പേജിലാണ് (അക്കുചക്കു കഥകള്‍) വില്‍പ്പന. പ്രതികരണങ്ങള്‍ ഉടന്‍ വന്നു. സ്‌ക്രീന്‍ ഷോട്ട് അക്കുവിനയച്ചുകൊടുത്ത് രണ്ടുപേര്‍ ആദ്യദിനംതന്നെ ചിത്രം വാങ്ങിച്ചു.
ആദ്യമായാണ് അക്കുവിന്റെ ചിത്രം വില്‍ക്കുന്നത് അതാകട്ടെ വലിയൊരു നന്മയോട് ചേര്‍ന്നും. വടക്കാഞ്ചേരി ഗവ. എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അമന്‍ ഷസിയ അജയ് എന്ന അക്കു. അച്ഛന്‍ അജയന്‍ ആര്‍ക്കിടെക്ടാണ്. അമ്മ വരയ്ക്കുന്നത് കണ്ടാണ് അക്കു ചിത്രമെഴുതാന്‍ തുടങ്ങിയത്.
https://www.facebook.com/Malayalivartha

























