ഭക്ഷണം വൈകിയതിനെ ചൊല്ലി മൂവര്‍ സംഘം ഹോട്ടല്‍ ഉടമയെ വെട്ടി പരിക്കേല്‍പ്പിച്ചു

ഭക്ഷണം വൈകിയതിനെ ചൊല്ലി വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മദ്യപിച്ചെത്തിയ മൂവര്‍ സംഘം ഹോട്ടലില്‍ കയറി ഉടമയെ വെട്ടിപ്പരിക്കേല്‍പിച്ചു. ജീവനക്കാരനും മര്‍ദനത്തില്‍ പരിക്കേറ്റു. കോലിയക്കോട് ബിവറേജ് ജംഗ്ഷനിലെ തിരുവോണം ഹോട്ടല്‍ ഉടമ മോഹനന്‍ നായര്‍ (55) നാണ് കൈയ്ക്ക് വെട്ടേറ്റത്. കടയിലെ ജീവനക്കാരനായ ഹരികുമാര്‍ (35) നാണ് മര്‍ദനമേറ്റത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ മൂവര്‍ സംഘം ഹോട്ടലില്‍ ഭക്ഷണം ആവശ്യപ്പെടുകയും ലഭിക്കാന്‍ താമസിച്ചതിനെ തുടര്‍ന്ന് ഉടമയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു.
ഇതിന്റെ വൈരാഗ്യത്തില്‍ ഇവരില്‍ ഒരാള്‍ കൈയില്‍ സൂക്ഷിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മോഹനന്‍ നായരെ വെട്ടുകയും കൂടെയുണ്ടായിരുന്നവര്‍ ഹരികുമാറിനെ മര്‍ദിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.സംഭവ ശേഷം മൂന്നു പേരും ബൈക്കില്‍ കയറി പാറയ്ക്കല്‍ ഭാഗത്തേയ്ക്ക് പോയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ബൈക്കിന്റെ നമ്ബര്‍ ദൃക്‌സാക്ഷികളില്‍ നിന്നും പോലീസിന് ലഭിച്ചു.
https://www.facebook.com/Malayalivartha





















