Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

വെള്ളപ്പൊക്കം ഭയന്ന് ഫയലുകള്‍ മാറ്റിവെയ്ക്കാന്‍ രാത്രിയില്‍ ഭര്‍ത്താവിനൊപ്പം ഓഫീസില്‍ എത്തിയ യുവതിയെ സദാചാര പൊലീസ് ചമഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

13 AUGUST 2019 09:03 AM IST
മലയാളി വാര്‍ത്ത

വെള്ളപ്പൊക്കം ഭയന്ന് ഫയലുകള്‍ മാറ്റിവെയ്ക്കാന്‍ രാത്രിയില്‍ ഭര്‍ത്താവിനൊപ്പം ഓഫീസില്‍ എത്തിയ യുവതിയെ സദാചാര പൊലീസ് ചമഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി. പിടിയിലായവര്‍ സിപിഎം നേതാക്കളാണെന്ന് ആരോപണം ഉയരുന്നത്. പരുമല തിക്കപ്പുഴ പാലച്ചുവട് മുന്‍ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ലോക്കല്‍ കമ്മറ്റിയംഗവുമായ ഹരികുമാര്‍ (56), പാലച്ചുവട് ബ്രാഞ്ച് സെക്രട്ടറി അനൂപ് (41) എന്നിവരാണ് പോലീസ് പിടിയിലായത്. ഭാര്യയെ അപമാനിക്കുന്നത് തടയാന്‍ ചെന്ന ഭര്‍ത്താവിനെയും ഇവര്‍ കൈയ്യേറ്റം ചെയ്തു. യുവതിയുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 341, 427, 323, 354, ഐ.പിഴസി 34 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

ഇന്നലെ വൈകിട്ട് ആറിനായിരുന്നു പരുമല കോളേജില്‍ ആയിരുന്നു സംഭവം നടന്നത്. കോളേജ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ മാന്നാര്‍ സ്വദേശിനിയ ജീവനക്കാരിയാണ് അപമാനിക്കപ്പെട്ടത്. പ്രളയത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍ വെള്ളം കയറിയതറിഞ്ഞ് ഓഫീസ് രേഖകള്‍ ഭദ്രമാക്കി വെക്കാന്‍ ഭര്‍ത്താവുമൊന്നിച്ച് സ്‌കൂട്ടറില്‍ എത്തിയതാണ് യുവതി. ഇതിനിടെ കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണില്‍ പ്രതികള്‍ അടങ്ങുന്ന സംഘം മദ്യപിക്കുന്നത് ദമ്പതികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു, ഇത് ഗൗനിക്കാതെ ഓഫീസിന്റെ താഴ് തുറന്ന് അകത്തു കയറി ഫയലുകള്‍ ഭദ്രമാക്കി വെച്ച് അര മണിക്കൂറിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് രണ്ടംഗ സംഘം ദമ്പതികള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്. കെട്ടിടത്തിനകത്തു ഇത്രനേരം എന്തായിരുന്നു പണിയെന്നും, തണുപ്പും മഴയും ആസ്വദിക്കാന്‍ എത്തിയതാണോ എന്നും ചോദിച്ചായിരുന്നു ഇവരുടെ ആക്രമണം.

യുവതി കയര്‍ത്തു സംസാരിച്ചതോടെ യുവതിയെ കയറി പിടിക്കുകയും ഇത് തടുക്കാനൊരുക്കിയ ഭര്‍ത്താവിനെ സംഘം മര്‍ദിക്കുകയുമായിരുന്നു. ഇവരുടെ സ്‌കൂട്ടര്‍ സംഘം ചവിട്ടിമറിച്ചിട്ടു. സംഭവം വഷളായതോടെ ദമ്പതികള്‍ അലറിക്കരഞ്ഞു. ഇതോടെ സംഭവം കണ്ടു നിന്നിരുന്ന ചിലര്‍ മാന്നാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ മാന്നാര്‍ സിഐ ജോസ് മാത്യുവിനെയും കൂടെയുണ്ടായിരുന്ന പോലീസുകാരെയും സംഘം വിരട്ടി ഓടിക്കാന്‍ ശ്രമിച്ചു.
ആഭ്യന്തര വകുപ്പ് ഞങ്ങളുടെ കൈയിലാണെന്നന്നും കൂടുതല്‍ കളിച്ചാല്‍ വിവരമറിയുമെന്നുമായിരുന്നു വിരട്ട്. ഇരുവരെയും പിടിച്ച് ജീപ്പില്‍ കയറ്റാനൊരുങ്ങവെയാണ് സംഘം സി.ഐയെയും കൂടെയുണ്ടായിരുന്ന പോലീസുകാരനെയും അക്രമിച്ചത്.
തുടര്‍ന്ന് സി ഐ പുളിക്കീഴ് പോലീസിനെ വിവരമറിയിക്കുകയും കൂടുതല്‍ പോലീസ് സംഘമെത്തി ബലപ്രയോഗത്തിലൂടെ പ്രതികളെ സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (30 minutes ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (51 minutes ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (1 hour ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (2 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (2 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (2 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (12 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (12 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (12 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (12 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (12 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (13 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (13 hours ago)

Malayali Vartha Recommends