ആകെ അറിയാവുന്നത് ഡാൻസ്; അതിലൂടെ പ്രളയ ബാധിതർക്ക് കൈ താങ്ങാകാൻ ഈ ഏഴാം ക്ലാസ്സുകാരി; തീരുമാനത്തെ ഇരു കൈയും നീട്ടി സ്വീകരിച്ച് സോഷ്യൽ മീഡിയ

പ്രളയ ബാധിതരെ സഹായിക്കാൻ പലരും പല രീതിയിൽ മുന്നിട്ടു ഇറങ്ങുന്നുണ്ട്. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാൽ കഴിയുന്നെ രീതിയിൽ പണം നൽകുവാൻ ശ്രമിക്കുന്ന പല വാർത്തകളും കേരളം അറിഞ്ഞതാണ്. ഇവിടെ ഇതാ അണ്ണാറ കണ്ണനും തന്നാലായത് എന്ന് പറയും പോലെ ഒരു കൊച്ചു മിടുക്കി സഹായത്തിനായി ഒരുങ്ങുന്നു. നൃത്തം ചെയ്ത് പ്രളയ ദുരിതര്‍ക്ക് കൈത്താങ്ങാകാനാണ് ഏഴാം ക്ലാസ്സുകാരി ഉദ്ദേശിക്കുന്നത് . കൊച്ചി സ്വദേശിയായ വേണി വി സുനിലാണ് തനിക്കറിയാവുന്ന പണി ചെയ്തു പണം ശേഖരിക്കാൻ ശ്രമിക്കുന്നത്. താൻ ഒരു മണിക്കൂര്‍ ഡാന്‍സ് പ്രോഗ്രാം ചെയ്യാമെന്നും സി എം ഡി ആർ എഫിലേക്ക് പറ്റാവുന്ന തുക അയച്ച് അതിന്റെ റെസീറ്റ് എനിക്ക് അയച്ചാല്‍ മതിയാകുമെന്നാണ് പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. വേണിയുടെ ഈ സന്നദ്ധതയെ നിരവധിപ്പേർ അഭിനന്ദിക്കുകയുണ്ടായി വേണിയുടെ വാക്കുകളിൽ ഒരു കൊച്ച് കുട്ടിയുടെ നിഷ്കളങ്കത മാത്രമല്ല ഇനിയും മനുഷ്യർക്കിടയിൽ മരിച്ചിട്ടില്ലാത്ത മനുഷ്യതത്തിന്റെ പ്രതീക്ഷയാണ് കാണുന്നത്.
വേണിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
പ്രിയപ്പെട്ടവരെ ,
ആകെ അറിയാവുന്നത് ഡാൻസാണ്, ഏഴാം ക്ലാസ്സിൽ പഠിക്കുകയാണ്. പലപ്പോഴായി അത്യാവശ്യം പൊതുപരിപാടികളിൽ അത് അവതരിപ്പിച്ചിട്ടുമുണ്ട്. ചില സ്ഥലങ്ങളിൽ നിന്ന് ടോക്കൻ ഓഫ് അപ്രീസിയേഷൻ എന്ന നിലയ്ക്ക് ചില സാമ്പത്തിക സപ്പോർട്ട് കിട്ടാറുമുണ്ട്.
പറഞ്ഞു വന്നത് ഇതാണ് , നിങ്ങളുടെ അടുത്തുള്ള അമ്പലങ്ങളിലോ പൊതുപരിപാടികളിലോ എന്തുമാകട്ടെ , ഒരുമണിക്കൂർ ഡാൻസ് പ്രോഗ്രാം ചെയ്തുതരാം . സി എം ഡി ആർ എഫിലേക്ക് പറ്റാവുന്ന തുക അയച്ചു അതിന്റെ റെസീറ്റ് എനിക്ക് അയച്ചാൽ മതിയാകും.
വല്യ ഡാൻസർ എന്നു കളിയാക്കരുത് , എന്നെക്കൊണ്ട് പറ്റുന്നത് എന്നെ കരുതാവൂ...
https://www.facebook.com/Malayalivartha





















