Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പ്രളയത്തിനിടയിൽ മറ്റൊരു മാതൃക ; കോണ്‍ഗ്രസ് ഓഫീസ് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ വൃത്തിയാക്കി; കൈ കോർക്കാം കേരളത്തിന്റെ വികസനത്തിനായി

13 AUGUST 2019 01:57 PM IST
മലയാളി വാര്‍ത്ത

കേരളം ഇപ്പോൾ നേരിടുന്ന ദുരിതങ്ങളിൽ രക്ഷക്കായും സഹായത്തിനായും കേഴുന്നവർക്കു സഹായത്തിനായി യാതൊരു വേർതിരിവുകളുമില്ലതെ ആത്മാർത്ഥമായി തന്നെ ഒന്നിച്ചു കൈ കോർക്കുന്ന കാഴ്ച്ചയാണ് ചുറ്റും കണ്ടു കൊണ്ടിരിക്കുന്നത്. ദുരന്തങ്ങൾക്ക് മുന്നിൽ കൊടിയുടെ നിറമോ മറ്റു യാതൊരു വേർതിരിവുകളോ ഇല്ലെന്നതിന് മറ്റൊരു ഉദാഹരണം കൂടി. മറ്റൊരു പ്രളയത്തിന് കൂടി സാക്ഷിയായിരിക്കുന്ന കേരളത്തിൽ നടക്കുന്ന സഹായ പ്രവർത്തനങ്ങളും കൈ താങ്ങുകളുമൊക്കെ പ്രളയത്തിനിടയിലും ആശ്വസിക്കാവുന്ന നല്ല വാർത്തകളായി പുറത്തു വരികയാണ്. കണ്ണൂരിൽ രാഷ്ട്രീയ വേർതിരിവുകൾ ഇല്ലാതെയുള്ള മാതൃകാപരമായ ഒരു പ്രവർത്തിയാണ് ഇപ്പോൾ ഓരോരുത്തരെയും ചിന്തിപ്പിക്കുന്നത്. ജാതിയോ ,മതമോ , രാഷ്ട്രീയമോ ഒന്നും നോക്കാതെ മനുഷ്യരെ മാത്രം മുന്നിൽ കണ്ടു കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് നാട്ടിൽ നടക്കുന്നത്. കണ്ണൂരില്‍ സേവന പ്രവര്‍ത്തനത്തിന് ഇറങ്ങിയ ഡി.വെ.എഫ്.ഐ പ്രവര്‍ത്തകര്‍ നാടിന് മാതൃകയാവുകയാണ്. മട്ടന്നൂർ പൊറോറയിൽ വെള്ളം കയറിയ കോണ്‍ഗ്രസ് ഓഫീസ് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ വൃത്തിയാക്കുന്നത് മറ്റൊരു നന്‍മയുള്ള കാഴ്ചയായി മാറുന്നു. രാകേഷ് കയലൂര്‍ എന്നയാളാണ് ഇതാണ് മാതൃക എന്ന കുറിപ്പോടെ കോണ്‍ഗ്രസ് ഓഫീസ് വൃത്തിയാക്കുന്ന ചിത്രങ്ങള്‍ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഇതാണ്‌ മാതൃക എന്ന തലക്കെട്ടോടെ രാകേഷ് ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഇതാണ്‌ മാതൃക…..

രാഷ്ട്രീയവൈരാഗ്യം തലയ്‌ക്ക്‌ പിടിച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെപോലും കണ്ണുമടച്ച്‌ എതിര്‍ക്കുന്നവര്‍ ഈ മാതൃകയൊന്ന്‌ കാണണം…….. പ്രളയജലം കയറി ഉപയോഗ യോഗ്യമല്ലാതായ കോണ്‍ഗ്രസ്‌ ഓഫീസും ശുചീകരിച്ചത്‌ ഡിവൈഎഫ്‌ഐ വളണ്ടിയര്‍മാര്‍. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ പൊറോറയിലെ കോണ്‍ഗ്രസ്‌ ഓഫീസായ പ്രിയദര്‍ശിനി ക്ലബ്ബാണ്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചത്‌. ഡി.വൈ.എഫ്‌.ഐ മട്ടന്നൂര്‍ ബ്ലോക്ക്‌ കമ്മിറ്റിയുടെ കീഴിലുള്ള യുവജന സ്‌ക്വാഡുകള്‍ ബ്ലോക്ക്‌ പരിധിയിലെ പ്രളയബാധിത പ്രദേശങ്ങളിലെല്ലാം ഇന്ന് ശുചീകരണത്തിനിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ്‌ ഓഫീസാണെന്ന്‌ കണ്ട്‌ മാറിനിന്നില്ല. ഒരു മടിയും കാണിക്കാതെ യുവാക്കള്‍ പ്രിയദര്‍ശിനി ക്ലബ്ബും വൃത്തിയാക്കുകയായിരുന്നു. ഏളന്നൂര്‍ യൂണിറ്റിലെ വളണ്ടിയര്‍മരാണ്‌ കോണ്‍ഗ്രസ്‌ ഓഫീസിന്റെ വരാന്തയും ഓഫീസ്‌ മുറിയും ഫര്‍ണിച്ചറുകളുമെല്ലാം ഉപയോഗ യോഗ്യമാക്കിയത്‌.


കഴിഞ്ഞ ദിവസങ്ങളിൽ മതത്തിന്റെ അതിർ വരമ്പുകളെ മാറ്റി ക്ഷേത്രം ശുചീകരിക്കാൻ മുസ്ലിം സഹോദരങ്ങൾ ഇറങ്ങിയത് കേരളം ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ഒന്നാണ് നമ്മളെന്ന സന്ദേശമുയര്‍ത്തി മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ക്ഷേത്രം വൃത്തിയാക്കാൻ എത്തിയപ്പോള്‍ ക്ഷേത്രം അധികൃതർ എതിർത്തില്ല. അങ്ങനെ കേരളം മതത്തിന്റെ അതിർ വരമ്പുകൾ തകർത്തെറിഞ്ഞ കൂട്ടായ്മയുടെ കാഴ്‌ച കണ്ടിരുന്നു. അതിനു പിന്നാലെയാണ് രാഷ്ട്രീയ അതിർ വരമ്പുകളെ ലംഘിച്ചു കൊണ്ടുള്ള ഈ വൃത്തിയാക്കൽ മാതൃകാപരമായ മറ്റൊരു കാഴ്ച്ചയായി മാറുന്നത്. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിനെതിരെ വ്യാപകമായ വ്യാജ പ്രചരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിക്കണമെന്ന് അറിയിച്ചു ബിജെപി ഇന്ന്‌ രംഗത്തു വന്നിരുന്നു. രാഷ്ട്രീയ വേർതിരിവുകൾ മറന്നു കേരളത്തിന്റെ വികസനത്തിനായിട്ടും ഇപ്പോൾ നേരിടുന്ന ഈ ദുരന്തത്തിൽ നിന്നും കേരളത്തെ കൈ പിടിച്ചു ഉയർത്താനും കൊടിയോ മറ്റു യാതൊരു തരത്തിലുള്ള വ്യത്യാസങ്ങളോ ഇല്ലാതെ കേരളം ഒന്നിച്ചു കൈകോർക്കും എന്ന പ്രതീക്ഷയ്ക്ക് തുടക്കമാക്കുകയാണ് ഈ പ്രവർത്തി. കുടിപ്പകയുടെ രാഷ്ട്രീയം മറന്നു വികസനത്തിനായി കൈകോർക്കാനുള്ള തുടക്കം ഇവിടെ നിന്നും തുടങ്ങുമെന്ന് പ്രതീക്ഷിക്കുക കൂടി ചെയ്യുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (3 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (3 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (3 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (3 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (4 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (4 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (4 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (5 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (5 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (6 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (7 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (8 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (8 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends