ചങ്ങനാശേരിയിലെ താഴ്ന്ന പ്രദേശങ്ങളും കുട്ടനാടും വെള്ളത്തില്‍ ഒറ്റപ്പെട്ടു... ജനങ്ങള്‍ ദുരിതക്കയത്തില്‍

ചങ്ങനാശേരിയിലെ താഴ്ന്ന പ്രദേശങ്ങളും കുട്ടനാടും വെള്ളത്തില്‍ ഒറ്റപ്പെട്ടു. ജനങ്ങള്‍ ദുരിതക്കയത്തില്‍. ചങ്ങനാശേരിആലപ്പുഴ റോഡ് വെള്ളത്തില്‍ മുങ്ങി. വാഹനഗതാഗതം തടസപ്പെട്ടതോടെ കുട്ടനാട്ടുകാര്‍ക്ക് ചങ്ങനാശേരിയുമായുള്ള ബന്ധവും വിഛേദിക്കപ്പെട്ടു. ചങ്ങനാശേരി താലൂക്കില്‍ 26 ക്യാന്പുകളിലായി 3,000 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ദുരിതം വര്‍ധിച്ചതോടെ ക്യാന്പുകളിലേക്ക് ആളുകളുടെ പ്രവാഹമാണ്. പായിപ്പാട് പഞ്ചായത്തിലെ പൂവം, ഇലവന്തറ, വാഴപ്പള്ളി പഞ്ചായത്തിലെ പറാല്‍, വെട്ടിത്തുരുത്ത്, മുളയ്ക്കാംതുരുത്തി, കുറിച്ചി പഞ്ചായത്തിലെ ആനക്കുഴി, പുലിക്കുഴി ഭാഗങ്ങളും വെള്ളത്തില്‍ ഒറ്റപ്പെട്ടു.കുട്ടനാട്ടില്‍ 10 ക്യാന്പുകളിലായി 700 കുടുംബങ്ങളാണ് കഴിയുന്നത്.
വീടുകളില്‍ വെള്ളം കയറിയതോടെ ആഹാരം പാചകം ചെയ്യാനാകാത്തതുമൂലം കുട്ടനാട്ടില്‍ 463 പാചകശാല ആരംഭിച്ചിട്ടുണ്ട്. 21,830 കുടുംബങ്ങളിലെ ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് ഈ കേന്ദ്രങ്ങളില്‍നിന്ന് ആഹാരം വിതരണംചെയ്തുവരുന്നു.കുട്ടനാട് താലൂക്കിലെ 14 വില്ലേജ് പരിധിയിലുള്ള രണ്ടു ലക്ഷത്തിലേറെ ആളുകളാണ് വെള്ളപ്പൊക്കത്തില്‍ ദുരിതം നേരിടുന്നത്.
പാടശേഖരങ്ങളിലെ വ്യാപകമായ മടവീഴ്ച മൂലമാണ് റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം ഇരച്ചുകയറുന്നത്. ഇതുമൂലം ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരങ്ങളിലെ നെല്‍ക്കൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ട്. റോഡിലെ വെള്ളക്കെട്ട് മൂലം ചങ്ങനാശേരി ഡിപ്പോയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
എന്നാല്‍, ആലപ്പുഴയില്‍ നിന്നു മങ്കൊന്പ് ജംഗ്ഷന്‍ വരെ ഇന്ന് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. മങ്കൊന്പിനും ഒന്നാംകരയ്ക്കും ഇടയില്‍ പാടം കവിഞ്ഞ് വെള്ളം ഒഴുകി റോഡില്‍ എത്തിയതോടെ കുട്ടനാട് വില്ലേജ് ഓഫീസിലേക്കുള്ള പ്രവേശനം പോലും ദുഷ്‌കരമായി.
"
https://www.facebook.com/Malayalivartha

























