ഞാന്‍ ലോക്കല്‍ സെക്രട്ടറിയാടാ, ഞാനാടാ ഇവിടുത്തെ കാര്യങ്ങളെല്ലാം നോക്കുന്നത്... വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് നേരെ തെറി അഭിഷേകം നടത്തി സി.പി.എം ലോക്കല്‍ നേതാവ്

വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് നേരെ ഭീഷണിയുമായി സിപിഎം പ്രാദേശിക നേതാവ് . കോട്ടയം നാഗമ്പടതാണ് സിപിഎം ലോക്കല്‍ സെക്രട്ടറി സുരേഷ് കഐസ്ഇബി ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് നേരെ തെറി അഭിഷേകവും സി.പി.എം ലോക്കല്‍ നേതാവ് നടത്തുന്നുണ്ട്.
കോട്ടയം സെക്ഷനിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഷാജി തോമസിന്റെ നേതൃത്വത്തിലുളള സം ഘത്തെയാണ് ലോക്കല്‍ സെക്രട്ടറി സുരേഷ് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തത്. വെളളം ഉയര്‍ന്നപ്പോള്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള നേതാവിന്റെ അതിക്രമത്തിന് കാരണം. ഞാന്‍ ലോക്കല്‍ സെക്രട്ടറിയാടാ, ഞാനാടാ ഇവിടുത്തെ കാര്യങ്ങളെല്ലാം നോക്കുന്നത് എന്നിങ്ങനെ സുരേഷ് ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രോശിക്കുണ്ടായി. സംഭവത്തില്‍ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷാജി തോമസ് പോലീസില്‍ പരാതി നല്‍കികിയിട്ടുണ്ട് .
https://www.facebook.com/Malayalivartha
























