മലയാളികളുടെ ബലി പെരുന്നാൾ അല്ലെങ്കിൽ വലിയ പെരുന്നാൾ ആയ ബക്രീദ് അഥവാ ഈദുൽ അദ്ഹ, ലോക മുസ്ലീങ്ങളുടെ പരിശുദ്ധമായ ആഘോഷമാണ്.. ഏഷ്യൻ ടൗൺ, ലേബർ സിറ്റി, ബർവ അൽ ബരാഹ, അൽഖോർ എന്നിവിടങ്ങളിലായാണ് ആഭ്യന്തര മന്ത്രാലയം പരിപാടികൾ നടത്തിയത്

ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമായ ബക്രീദ് പാട്ടും നൃത്തവും നിയമ ബോധവൽക്കരണവും ഒക്കെയായി ആഭ്യന്തര മന്ത്രാലയം നടത്തി.. പ്രവാസി സമൂഹത്തിനായി നടത്തിയ ഈദ് ആഘോഷ പരിപാടികളിൽ പതിനായിരങ്ങൾ പങ്കെടുത്തു...
മലയാളികളുടെ ബലി പെരുന്നാൾ അല്ലെങ്കിൽ വലിയ പെരുന്നാൾ ആയ ബക്രീദ് അഥവാ ഈദുൽ അദ്ഹ, ലോക മുസ്ലീങ്ങളുടെ പരിശുദ്ധമായ ആഘോഷമാണ്.. ഏഷ്യൻ ടൗൺ, ലേബർ സിറ്റി, ബർവ അൽ ബരാഹ, അൽഖോർ എന്നിവിടങ്ങളിലായാണ് പരിപാടികൾ നടത്തിയത്.
രാജ്യത്തിന്റെ ഗതാഗത, തൊഴിൽ നിയമങ്ങൾ, തൊഴിലിടങ്ങളിലെ സുരക്ഷാ ചട്ടങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും, തീപിടുത്തത്തിന്റെ പ്രതിരോധ മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ബോധവൽകരണം.
ആഘോഷത്തിനിടയിലും തൊഴിലാളികൾക്കിടയിൽ നിയമ ബോധവൽകരണം ഉറപ്പാക്കിയാണ് ഓരോ വർഷവും മന്ത്രാലയം ഈദ് ആഘോഷം നടത്തുന്നത്
ഗതാഗത വകുപ്പ്, അൽ ഫസ പൊലീസ്, സിവിൽ ഡിഫൻസ്, കമ്യൂണിറ്റി പൊലീസിങ്, സേർച്ച് ആൻഡ് ഫോളോ അപ്പ്, ഡ്രഗ്‌സ് എൻഫോഴ്‌സ്‌മെന്റ് മനുഷ്യാവകാശം, വീസ സപ്പോർട്ട് സർവിസ് എന്നീ വകുപ്പുകളാണ് ബോധവൽകരണം നൽകിയത്. പബ്ലിക് റിലേഷൻ വകുപ്പിന്റെ പങ്കാളിത്തത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഇന്ത്യൻ കൾചറൽ സെന്ററിന്റെ സഹകരണത്തിലായിരുന്നു കലാപരിപാടികൾ.
ദോഹയിലെ പ്രമുഖ സംഗീത ബാൻഡുകളും സ്‌കൂൾ വിദ്യാർഥികളും ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യങ്ങളിലെ പൗരന്മാരും പരിപാടികൾ അവതരിപ്പിച്ചു . കാണികൾക്കായി റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും വിതരണം ചെയ്തു. പബ്ലിക് റിലേഷൻസ് ഓഫിസർ ലെഫ.ഹമദ് അലി ജഹവീൽ അൽമാരി, ക്യാപ്റ്റൻ സലിഹ് അൽമാരി എന്നിവർ തൊഴിലാളികൾക്ക് ഈദ് ആശംസ നൽകി
https://www.facebook.com/Malayalivartha

























