തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ നടന്നത് കൊലപാതകവും, ആത്മഹത്യയും; രണ്ടാം ഭർത്താവിന്റെയും അമ്മയുടെയും തട്ടിപ്പിൽ അരങ്ങേറിയത്...

തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ചുരുളുകൾ അഴിയുന്നു. തിരുവനന്തപുരം ആഴൂര്‍ കരിക്കാട്ടുവിള പ്രമോദ് പ്രകാശ് (40), മാതാവ് ശോഭന (60), രണ്ടാം ഭാര്യ തമിഴ്നാട് കാഞ്ചിപുരം സ്വദേശി ജീവ (39) എന്നിവരെയാണ് ഞായറാഴ്ച ഉച്ചയോടെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അമ്മയുടേയും മകന്റെയും മരണം തൂങ്ങിമരണം തന്നെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നാളെ പൊലീസിന് ലഭിക്കും.
കോടീശ്വരിയായ ജീവയെ കൊന്നത് സ്വത്തുതര്‍ക്കത്തെ തുടര്‍ന്നാണെന്ന് സൂചന. തമിഴ്നാട്ടില്‍ പുതുപ്പെട്ടിയിലുള്ള ബന്ധുക്കളെ സ്വാധീനിച്ച് കുടുംബവിഹിതം വാങ്ങാന്‍ പ്രമോദും ശോഭനയും ശ്രമിച്ചിരുന്നതായും ജീവയെക്കൊണ്ട് കുടുംബസ്വത്ത് വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അറിയുന്നു. എന്നാല്‍, ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീട്ടുകാരെ ധിക്കരിച്ച് വീട് വിട്ടിറങ്ങിയ ജീവയ്ക്ക് സ്വത്ത് നല്കില്ലെന്ന ഉറച്ച നിലപാടാണ് വീട്ടുകാര്‍ സ്വീകരിച്ചത്. ഇതോടെ കുടുംബവിഹിതം വാങ്ങിയേ മതിയാവുവെന്നും ഇല്ലെങ്കില്‍ ബന്ധം വേര്‍പെടുത്തുമെന്നും പറഞ്ഞ് ജീവയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. മാത്രമല്ല, കൈയിലുണ്ടായിരുന്ന പത്തു ലക്ഷം രൂപയെക്കുറിച്ചും 80 പവന്റെ ആഭരണത്തെക്കുറിച്ചും പ്രമോദിനോട് ജീവ ചോദിച്ചതും വിരോധത്തിന് കാരണമായി. ഇതോടെ ജീവയെ വകവരുത്താന്‍ പ്രമോദും അമ്മയും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു എന്നാണ് പൊലീസ് വിലയിരുത്തല്‍.
പ്രമോദ് പലരോടും വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആദ്യഭാര്യയുമായി ബന്ധം വേര്‍പെടുത്തിയ പ്രമോദ്, മാര്‍ത്താണ്ഡത്തുള്ള ഒരു സ്ത്രീയോടൊപ്പമായിരുന്നു താമസം. പിന്നീടാണ് ഫേസ്ബുക്കിലൂടെ ജീവയുമായി അടുക്കുന്നത്. നേരത്തെയുള്ള രണ്ടു ബന്ധങ്ങളിലും ഓരോ കുട്ടി വീതം പ്രമോദിനുണ്ട്.
വിസ തട്ടിപ്പുകേസുകളില്‍ പ്രതിയായ പ്രമോദിന്റെ പേരില്‍ കൂടുതല്‍ കേസുകള്‍ നിലവിലുണ്ട്. ജീവയുടെ സ്വത്തായിരുന്നു ഏക ലക്ഷ്യം. ഇത് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ജീവയെ വകവരുത്തിയ ശേഷം ആത്മഹത്യ നടത്തിയെന്നാണ് പൊലീസ് പറയുന്നത്. തന്നെയുമല്ല, മുന്നോട്ടുള്ള ജീവിതം സുരക്ഷയില്ല എന്ന തോന്നലുമാവാം ആത്മഹത്യ ചെയ്യാന്‍ പ്രമോദിനെ പ്രേരിപ്പിച്ചത്. അമ്മയെ കൊന്ന് കെട്ടിതൂക്കിയതാണോ എന്ന കാര്യത്തിലും കൂടുതല്‍ അന്വേഷണം നടക്കേണ്ടിയിരിക്കുന്നുവെന്നാണ് പൊലീസ് പറയുന്നു.
ചെന്നൈ സ്വദേശികളായ വാസകര്‍-വാസുകി ദമ്ബതികളുടെ മകളാണ് ജീവ. വീട് വിട്ടിറങ്ങുമ്ബോള്‍ ജീവയുടെ ബാങ്ക് അക്കൗണ്ടില്‍ പിതാവ് 6.5 ലക്ഷം രൂപ ഇട്ടുകൊടുത്തിരുന്നു. കൂടാതെ ആദ്യവിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ 3.5 ലക്ഷം ലഭിച്ചിരുന്നു. ഇതും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. കൂടാതെ 80 പവന്റെ ആഭരണങ്ങളും ഉണ്ടായിരുന്നതായി വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ജീവയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയിരുന്നു. പ്രമോദ് ഇതെല്ലാം വിറ്റ് ധൂര്‍ത്തടിക്കുകയായിരുന്നുവെന്നും സംശയമുണ്ട്.
മൂന്നു മാസമായി തേക്കടി എന്‍ട്രന്‍സ് ചെക്ക്പോസ്റ്റിന് സമീപത്തുള്ള ഹോംസ്റ്റേയില്‍ രണ്ട് മുറികളിലായാണ് ഇവര്‍ താമസിച്ചിരുന്നത്. കൂടാതെ രണ്ടു കാറുകളുമുണ്ടായിരുന്നു. വിദേശത്ത് കമ്ബനിയില്‍ ജോലിചെയ്തിരുന്നുവെന്നും 5 കോടി രൂപ തന്റെ കൈവശമുണ്ടെന്നും സ്ഥലം വാങ്ങാന്‍ വേണ്ടിയാണ് കുമളിയില്‍ എത്തിയിരുന്നതെന്നുമാണ് ഇയാള്‍ ഹോംസ്റ്റേ ഉടമയോടും മറ്റും പറഞ്ഞിരുന്നു. സ്ഥലം കാണാനായി പലപ്രാവശ്യം ബ്രോക്കര്‍മാരോടൊപ്പം കുമളി, തേനി എന്നിവിടങ്ങളില്‍ പോയിരുന്നതായും അറിവായിട്ടുണ്ട്. മൂന്നു മാസം തേക്കടിയില്‍ താമസിച്ചിട്ടും സ്ഥലം വാങ്ങിയിട്ടില്ല. ജീവയുടെ കൈയിലുണ്ടായിരുന്ന പണം ഉപയോഗിച്ചാണ് തേക്കടിയില്‍ ആര്‍ഭാട ജീവതം നയിച്ചതെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha

























