ഏഴു ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് ബുധനാഴ്ച അവധി; കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

സംസ്ഥാനത്തെ ഏഴുജില്ലകളില്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. തൃശൂര്‍, എറണാകുളം, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് ബുധനാഴ്ച അവധി. കരള സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പ്രൊഫഷണല്‍ കോളേജ് അടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. അംഗന്‍വാടികള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ കണ്ണൂരില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു.യൂണിവേഴ്‌സിറ്റിയുടെയും മറ്റും പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്ന് വയനാട് കളക്ടര്‍ അറിയിച്ചു. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
എറണാകുളം ജില്ലയിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























