ചാവക്കാട് കൊലപാതകം...നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അവിയൂര്‍ വാലിപ്പറമ്പില്‍ ഫെബീറിനെയാണ്(30)അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. എസ്.ഡി.പി.ഐ സജീവ പ്രവര്‍ത്തകനായ പ്രതി പോപുലര്‍ഫ്രണ്ട് മന്ദലാംകുന്ന് ഏരിയാ പ്രസിഡന്റാണ്.
വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന ഫെബീറിനെ തിങ്കളാഴ്ച ചങ്ങരംകുളത്തു നിന്നാണ് കുന്ദംകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എസ് സിനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇതോടെ നൗഷാദ് വധക്കേസില്‍ രണ്ട് പ്രതികളാണ് അറസ്റ്റിലായത്. അകലാട് നാലാംകല്ലിനു പടിഞ്ഞാറ് തൈപ്പറമ്ബില്‍ മുബീനെയാണ്(26)നേരത്തെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























