സംസ്ഥാനത്ത് കനത്ത മഴ പെയ്യാനുള്ള സാധ്യത പരിഗണിച്ച് ഒമ്പതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ പെയ്യാനുള്ള സാധ്യത പരിഗണിച്ച് ഒമ്പതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമായിരിക്കും.
കണ്ണൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരുടെ അറിയിപ്പാണ് പാലിക്കേണ്ടതെന്ന് എറണാകുളം കലക്ടര്‍ അറിയിച്ചു. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്ന് വയനാട് കലക്ടര്‍ അറിയിച്ചു. പി.എസ്.സി നടത്താനിരുന്ന വകുപ്പുതല പരീക്ഷകളും മാറ്റിവെച്ചു.
https://www.facebook.com/Malayalivartha

























