കേരളത്തെ നടുക്കിയ കെവിന്‍ കൊലക്കേസില്‍ വിധി ഇന്ന്... കോട്ടയത്തെ സെഷന്‍സ് കോടതി കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കി വിധി പറയുന്നത്... പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നാണ് കെവിന്റെ കുടുംബത്തിന്റെ പ്രതീക്ഷ

കേരളത്തെ നടുക്കിയ കെവിന്‍ കൊലക്കേസില്‍ വിധി ഇന്ന്. കോട്ടയത്തെ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കോട്ടയം നട്ടാശ്ശേരി പ്ലാത്തറ ജോസഫിന്റെ മകന്‍ കെവിന്‍ ജോസഫ്(24) 2018 മേയ് 28-നാണ് കൊല്ലപ്പെട്ടത്.ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ മറ്റൊരു സമുദായത്തിലുള്ള തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചിരുന്നു. ഇതിലുള്ള വിരോധത്താല്‍, നീനുവിന്റെ അച്ഛനും സഹോദരനും സംഘവും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. ദുരഭിമാനക്കൊലയെന്നപേരില്‍ ചര്‍ച്ചചെയ്യപ്പെട്ട കേസില്‍ മൂന്നുമാസംകൊണ്ടാണ് വിചാരണ പൂര്‍ത്തിയായത്.
നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയുമടക്കം 14 പ്രതികളുണ്ട്. ഒന്‍പതുപേര്‍ ജയിലിലാണ്; അഞ്ചുപേര്‍ ജാമ്യത്തിലും. ഏപ്രില്‍ 26-ന് വിചാരണ തുടങ്ങി. 90 ദിവസം വിചാരണ നടന്നു. 113 സാക്ഷികളുണ്ട്.മേയ് 27-ന് രാത്രി കെവിന്‍ മാന്നാനത്തെ സുഹൃത്ത് അനീഷിന്റെ വീട്ടില്‍ പോയിരുന്നു. അവിടെനിന്നാണ് കെവിനെയും അനീഷിനെയും പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന്, തെന്മല ചാലിയേക്കര തോട്ടില്‍ കെവിന്റെ മൃതദേഹം കണ്ടെത്തി.
"
https://www.facebook.com/Malayalivartha

























