പോലീസിന്റെ പോസ്റ്റിലും മാരക എഡിറ്റിങ്ങുകള്‍... മകന്റെ മൃതദേഹത്തിന് മുന്നില്‍ വാവിട്ട് നിലവിളിക്കുന്ന ചിത്രത്തിന് താഴെ സന്തോഷം പങ്കു വയ്ക്കുന്നവര്‍ക്കെതിരെയും രാഷ്ട്രീയ വെറി തീര്‍ക്കുന്നവര്‍ക്കെതിരെയും ശക്തമായി പ്രതികരിച്ച് ഉണ്ണിമുകുന്ദന്‍

ചേതനയറ്റ് കിടക്കുന്ന മകന്റെ ശരീരത്തിനു മുന്നില്‍ വാവിട്ട് കരയുന്ന അമ്മയുടെ ചിത്രത്തിന് താഴെയും ചിരിക്കുന്ന ഇമോജി. കേരളം എല്ലാം മാറ്റിവച്ച് ഒരുമിച്ച് നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ രാഷ്ട്രീയ വെറി തീര്‍ക്കുന്നവര്‍ക്കെതിരെ ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വൃത്തികെട്ട രാഷ്ട്രീയമാണ് ഇവിടെ ചര്‍ച്ചയാകുന്നത്. ദുരിതാശ്വാസ ക്യാംപില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനു പോയപ്പോള്‍ മരണപ്പെട്ട ലിനുവിന്റെ മാതാപിതാക്കളുടെ ചിത്രത്തിനു ചിരിക്കുന്ന ഇമോജി ഇട്ടവര്‍ക്കെതിരെയാണ് ഉണ്ണിയുടെ രോഷപ്രതികരണം
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍. നേരം വെളുത്തപ്പോള്‍ സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീര്‍ക്കുന്ന ഒരുപാട് പേരെ കണ്ടു, രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയം ആണിത്, ലിനു സ്വന്തം ജീവന്‍ ബലിയാടാക്കി മരിച്ചതും നൗഷാദിക്ക സ്വന്തമെന്ന് ഉള്ളതെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്. ഇരുവരും ഇത് കൊടിയുടെ നിറമോ മതത്തിന്റെ പെരുമായോ നോക്കി ചെയ്തത് അല്ല, ഈ ഒരു അവസാന നിമിഷം എങ്കിലും ഈ ഒരു ചേരിതിരിവ് മറന്ന് എല്ലാവരും ഒന്നിക്കണം എന്ന് പ്രാര്‍ത്ഥിക്കുന്നു.
കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്റെ അനുശോചനമറിയിച്ച് കേരള പോലീസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ മാരക എഡിറ്റിങ്ങുകള്‍. ഒരോ മണിക്കൂറുകള്‍ കഴിയുമ്പോള്‍ പോസ്റ്റ് എഡിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം. ചെവ്വാഴ്ച രാത്രി എട്ടുവരെ ഒന്‍പത് പ്രവശ്യമാണ് പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്തുവെന്നാണ് ആരോപണം . സേവാഭാരതി പ്രവര്‍ത്തകനായതുകൊണ്ടാണോ ഇത്രയും എഡിറ്റിങ്ങ് ഉണ്ടായതെന്ന് പലരും കമന്റുകളായി ചോദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇന്നലെ ലിനുവിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ആഭ്യന്തര വകുപ്പിന്റെ അതൃപ്തി മൂലമാണ് മണിക്കൂറുകള്‍ക്കിടയില്‍ ഫേസ്ബുക്ക് പോസ്റ്റുകളില്‍ എഡിറ്റിങ്ങ് ഉണ്ടാകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ലീനവിനെ രാഷ്ട്രീയത്തിന്റെ പേരില്‍ അപമാനിക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ഹരിദ്വാര്‍ കര്‍ണ്ണാവതി മിത്രമണ്ഡല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചു. ഈ തുക സേവാഭാരതി വഴി ഉടനെ കൈമാറുമെന്ന് അവര്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറെ അറിയിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഇന്ന് രാവിലെ ലിനുവിന്റെ വീട്ടിലെത്തി മാതാവിനെ ആശ്വസിപ്പിച്ചിരുന്നു.
"
https://www.facebook.com/Malayalivartha

























