ശ്രീറാം വെങ്കട്ടരാമന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നതിന് കൂടുതല്‍ തെളിവ് പുറത്ത്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മേല്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ ഇടിച്ചുകയറിയ സമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നു എന്നതിന് തെളിവായി കൂടുതല്‍ സാക്ഷികള്‍ രംഗത്തെത്തി. ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനായ ബെന്‍സണ്‍ന്റെ കണ്‍മുന്നിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ബഷീറിനെ ഇടിച്ച് വീഴ്ത്തിയത്. അപകടത്തിന് തൊട്ടുപിന്നാലെ ശ്രീറാം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ പൊലീസ് ഭയഭക്തി ബഹുമാനത്തോടെയാണ് പെരുമാറിയതെന്നും ദൃക്‌സാക്ഷി ബെന്‍സണ്‍ പറഞ്ഞു.
അമിതവേഗത്തില്‍ കാറോടിച്ച ശ്രീറാം മദ്യപിച്ചിരുന്നുവെന്നതില്‍ ബെന്‍സണ് സംശയമില്ല. അപകട സ്ഥലത്തെത്തിയ പൊലീസ് ആദ്യം ശ്രീറാമിനോട് ദേഷ്യപ്പെട്ടു. പക്ഷെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ സാഹചര്യം മാറിയെന്നും ഇതോടെയാണ് ശ്രീറാം ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇറങ്ങുന്നത് കണ്ടിട്ടും ആരാണ് വാഹനമോടിച്ചതെന്ന് അറിയില്ലെന്ന് പൊലീസ് നിലപാടെടുത്തതെന്നും ബെന്‍സണ്‍ പറയുന്നു.
മദ്യപിച്ചതിന് തെളിവില്ലെന്ന നിഗമനത്തിലാണ് ശ്രീറാമിന് ജാമ്യം ലഭിച്ചത്. ബെന്‍സന്റെ രഹസ്യമൊഴിയെടുത്ത് മുഖ്യസാക്ഷിയാക്കാനാണ് പുതിയ അന്വേഷണസംഘത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha
























