മെട്രോയില്‍ ആളില്ലാത്ത ബാഗ് കണ്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിഭ്രാന്തരായി; ബാഗ് തുറന്ന് നോക്കിയപ്പോൾ കണ്ണ് തള്ളി... സിസിടിവിയിലൂടെ ഉടമയെ കണ്ടെത്തി സിഐഎസ്‌എഫ് ജവാന്മാര്‍

മെട്രോ ട്രെയിനില്‍ മറന്നുവച്ച ഒരു ലക്ഷം രൂപ അടങ്ങിയ ബാഗാണ് ഉടമയ്ക്കു തിരിച്ചു നല്‍കിയത്. തിരികെ ഏല്‍പ്പിച്ചത് സിഐഎസ്‌എഫ് ജവാന്മാരായിരുന്നു. ഡല്‍ഹി. ട്രെയിനില്‍ ആളില്ലാത്ത ബാഗ് കണ്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം പരിഭ്രാന്തരായി. പിന്നീട് തുറന്ന് പരിശോധിച്ചു. അപ്പോഴാണ് ബാഗില്‍ ഒരുലക്ഷം രൂപയോളം കണ്ടത്. സംശയകരമായി മറ്റൊന്നും കണ്ടില്ല.
ഉടമയുടെ വിവരങ്ങളുമില്ലായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ബാഗിന്റെ യഥാര്‍ത്ഥ ഉടമയെ തിരിച്ചറിഞ്ഞു. ദ്വാരക സ്വദേശിയായ പ്രവീണ്‍ ഝായാണ് ബാഗ് ട്രെയിനില്‍ മറന്നുവച്ചത്. പിന്നീട് ഇയാളെ ബന്ധപ്പെട്ട് ബാഗ് തിരികെ നല്‍കിയെന്ന് സിഐഎസ്‌എഫ് എഐജി ഹേമേന്ദ്ര സിങ് പറഞ്ഞു. ഡൽഹിയിലാണ് സംഭവം.
https://www.facebook.com/Malayalivartha
























