കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ രോഗി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി മരിച്ചു

ഏഴാം വാര്‍ഡില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന പ്രഭാകരന്‍ വാര്‍ഡിലെ ജനലിലൂടെയാണ് താഴേയ്ക്ക് ചാടിയതെന്ന് മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു. രോഗി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫറോക്ക് കടിയാറത്ത്പറമ്ബ് ശ്രീപ്രഭയില്‍ കെ.പ്രഭാകരന്‍ (56) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു സംഭവം. ഇക്കഴിഞ്ഞ അഞ്ചിനാണ് പ്രഭാകരന് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞത്. മെഡിക്കല്‍ കോളജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
https://www.facebook.com/Malayalivartha
























