ഒന്നര വയസുകാരിയുടെ ജീവന്‍ രക്ഷിച്ച് പ്രത്യേക മെഡിക്കല്‍ സംഘം

വയനാട് മൂപ്പനാട് പഞ്ചായത്തിലെ വാര്‍ഡ് പതിനാറിലെ ഒന്നര വയസുള്ള ഹര്‍ഷ ഫാത്തിമ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്കാണ് സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ ഇടപെടലിലൂടെ ചികിത്സ ലഭ്യമായത്. ന്യൂമോണിയ ബാധിച്ച ഹര്‍ഷ ഫാത്തിമയ്ക്ക് യാത്രാ സൗകര്യങ്ങള്‍ നിലച്ചതിനാല്‍ യാതൊരു ചികിത്സയും നല്‍കാനാകാതെ ബുദ്ധിമുട്ടുകയായിരുന്നു.
കുട്ടിയ്ക്ക് ബോധക്ഷയമുണ്ടെന്നറിഞ്ഞാണ് പ്രത്യേക മെഡിക്കല്‍ സംഘം സ്ഥലത്തെത്തുന്നത്. തുടര്‍ന്ന് സംഘത്തിലെ ശിശുരോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ കുട്ടിയ്ക്ക് അടിയന്തര വൈദ്യസഹായം നല്‍കി. തുടര്‍ ചികിത്സ ലഭ്യമാക്കാനായി പ്രത്യേക സംഘത്തിന്റെ ആംബുലന്‍സില്‍ കുട്ടിയെ അടുത്തുള്ള വിംസ് ആശുപത്രിയില്‍ എത്തിച്ചു.തുടര്‍ന്നുള്ള പരിശോധനയില്‍ ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
ഉരുള്‍ പൊട്ടലും വെള്ളപൊക്കവും ഉണ്ടായതിനാല്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങളും വൈദ്യ സേവനവും നല്‍കാനായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രത്യേക മെഡിക്കല്‍ സംഘത്തെ വയനാട്ടില്‍ നിയോഗിച്ചത്.
https://www.facebook.com/Malayalivartha

























