പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത

പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രളയജലം ഇറങ്ങിത്തീരുന്നതിന് മുമ്പ് പുതിയ പാഠപുസ്തകങ്ങളെത്തിച്ച് സര്‍ക്കാര്‍. തിങ്കളാഴ്ച്ച മുതല്‍ പുതിയ പാഠപുസ്തകങ്ങല്‍ വിതരണം ചെയ്യും. പുസ്തകങ്ങള്‍ക്ക് പുറമേ നഷ്ടപ്പെട്ടുപോയ പഠനോപകരണങ്ങളും സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യും. നോട്ടുപുസ്തകം, കുട, സ്‌കൂള്‍ബാഗ്, ചോറ്റുപാത്രം, പേന, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ് എന്നിവയാണ് പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക.
https://www.facebook.com/Malayalivartha

























